Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

കാമുകിയുമൊത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കാമുകന്‍ നടത്തിയത് 2,50,000 യൂറോയുടെ മോഷണം...

16 JANUARY 2024 11:32 PM IST
മലയാളി വാര്‍ത്ത

കാമുകിയുമൊത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കാമുകന്‍ നടത്തിയത് 2,50,000 യൂറോയുടെ മോഷണം. ഇന്ത്യന്‍ മണി ഏകദേശം രണ്ടേകാല്‍ കോടിയിലധികം രൂപ. കാമുകിയുമൊത്ത് ജിമ്മില്‍ വ്യായാമം ചെയ്യാനെത്തുന്ന യുവാവ് പൊലീസ് പിടിയില്‍. ആഷ്ലി സിംഗ് (39), ഇയാളുടെ കാമുകി സോഫി ബ്രയന്‍ (20) എന്നിവരാണ് പിടിയിലായത്. ജിമ്മിലെത്തിയ ശേഷം മറ്റുള്ളവര്‍ വ്യായാമം ചെയ്യുന്ന തക്കം നോക്കി ക്രെഡിറ്റ് കാര്‍ഡുകളും സിം കാര്‍ഡുകളും അടിച്ച് മാറ്റുകയെന്നതാണ് കമിതാക്കളുടെ പ്രധാന പരിപാടി. ഇതിന് ശേഷം ഈ പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ച് വരികയായിരുന്നു പ്രതികള്‍.

കഴിഞ്ഞ വര്‍ഷം ജനുവരി 27ന് പാരീസില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ ആഡംബര വസ്ത്രങ്ങള്‍ കൊണ്ടുവന്ന കേസില്‍ ഇരുവരും അറസ്റ്റിലായിരുന്നു. 2000 യൂറോ വിലവരുന്ന വസ്ത്രങ്ങളാണ് ഇവര്‍ കൊണ്ടുന്നത്. 18 കേസുകളാണ് ജിമ്മിലെ മോഷണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരുന്നത്. ജനുവരി 10ന് ഇവരെ അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 2,50,000 യൂറോയുടെ മോഷണമാണ് ഇവര്‍ നടത്തിയത്. ആഷ്ലിയെ മൂന്ന് വര്‍ഷത്തേക്കും സോഫിയയെ 20 മാസത്തേക്കും ജയിലിലടച്ചു.

ഇത്തരത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 18 പേരുടെ ക്രെഡിറ്റ് കാര്‍ഡുകളാണ് ജിമ്മിലെ ലോക്കര്‍ റൂമില്‍ നിന്ന് ഇവര്‍ മോഷ്ടിച്ചത്. കാര്‍ഡുകളും അതിലെ പണവും ഉപയോഗിച്ച് വിലകൂടിയ ഫോണുകള്‍, വസ്ത്രങ്ങള്‍, ബാഗ്, ഷൂസ്, അവധി ആഘോഷിക്കാന്‍ വിനോദയാത്രകള്‍ എന്നിവയാണ് കമിതാക്കള്‍ നടത്തിയത്. സിം കാര്‍ഡുകള്‍ കൂടി മോഷണം പോകുന്നതിനാല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി പണം നഷ്ടമാകുന്നത് തടയാനുള്ള സമയം പോലും ഉടമകള്‍ക്ക് ലഭിച്ചിരുന്നില്ല.

ആഷ്ലിയും സോഫിയയും ചേര്‍ന്ന് നടത്തിയ എല്ലാ മോഷണങ്ങളും സമാന രീതിയിലുള്ളതായിരുന്നു. ഇതില്‍ സംശയം തോന്നിയ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഇക്കാര്യങ്ങള്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഡിറ്റക്റ്റീവ് സംഘത്തിന് കൈമാറുകയായിരുന്നു. പിന്നീട് നടത്തിയ സിസിടിവി പരിശോധനകളില്‍ കേസുമായി ബന്ധപ്പെട്ട പല ദൃശ്യങ്ങളിലും കമിതാക്കളുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞു. ഇതോടെയാണ് ഇവരുടെ മേലിലുള്ള സംശയം ബലപ്പെട്ടത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (5 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (5 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (5 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (5 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (6 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (8 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (8 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (9 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (9 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (14 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (14 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (15 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (15 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (15 hours ago)

Malayali Vartha Recommends