ഭര്‍ത്താവിന് ആഹാരത്തില്‍ വിഷം കലര്‍ത്തി നല്‍കി... സംഭവത്തില്‍ മുപ്പത്തിയേഴുകാരി അറസ്റ്റില്‍

ഭര്‍ത്താവിന് സ്മൂത്തിയില്‍ വിഷം കലര്‍ത്തി നല്‍കിയ ഭാര്യ അറസ്റ്റില്‍. അധ്യാപികയായ സാറ ഷെഫറിന്‍ (37)അമേരിക്കയില്‍ അറസ്റ്റിലായത്. വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കുമ്പോള്‍ മാത്രം ശാരീരിക അസ്വസ്തതകള്‍ ഉണ്ടാകുന്നു. ഭാര്യ തയ്യാറാക്കിയ ഭക്ഷണങ്ങള്‍ കഴിച്ച സന്ദര്‍ഭത്തെക്കുറിച്ച് ഭര്‍ത്താവ് വിവരിച്ചു. ഭക്ഷണം കഴിക്കുമ്പോള്‍ തുടര്‍ച്ചയായി ക്ഷീണവും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെടുന്നതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഷെഫറിനെ നിരീക്ഷിക്കുകയായിരുന്നു ഇതിനായി ഒളിക്യാമെറകളും സ്ഥാപിച്ചു.
തയ്യാറാക്കിയ പാനിയത്തില്‍ ഭാര്യ 'ലില്ലി ഓഫ് വാലി' എന്ന ചെടിയുടെ റൂട്ട് എടുക്കുകയും അത് സ്മൂത്തിയില്‍ ചേര്‍ക്കുകയും ചെയ്യുന്നത് ഭര്‍ത്താവ് ഒളിക്യാമെറയിലൂടെ കണ്ടു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഷെഫറിന്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.
താഴ്വരകളില്‍ കാണപ്പെടുന്ന ലില്ലി എന്ന ചെടി വളരെ വിഷമുള്ളതാണെന്നും ഹൃദയ സംബദ്ധമായ അസുഖത്തിനു വരെ കാരണം മായേക്കുമെന്നു ,ഛര്‍ദി, ഓക്കാനം, വയറുവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ കാരണമായേക്കാവുന്ന സംയുക്തങ്ങള്‍ ചെടിയില്‍ അടങ്ങിയിട്ടുണ്ട്. വിഷം കലര്‍ത്തിയ സ്മൂത്തി കൂടുതല്‍ പരിശോധനക്കായി സംസ്ഥാന ലബോറട്ടറിയിലേക്ക് അയച്ചു എന്നും പോലീസ് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു.
https://www.facebook.com/Malayalivartha

























