ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ യാത്രാവിമാനങ്ങള്‍ വെടിവച്ചു വീഴ്ത്താനുള്ള മിസൈലുകള്‍ നിര്‍മ്മിക്കുന്നു

വിമാനങ്ങള്‍ വെടിവച്ചു വീഴ്ത്താനുള്ള മിസൈലുകളും മറ്റു യുദ്ധസാമഗ്രികളും ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ നിര്‍മിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇവരുടെ ശ്രമം പഴയകാല മിസൈലുകളില്‍ തെര്‍മല്‍ ബാറ്ററികള്‍ നിക്ഷേപിച്ച് വീണ്ടും ഉപയോഗയോഗ്യമാക്കി മാറ്റുന്നതിനുള്ള .
ഇത്തരം ആയുധങ്ങളും ആയുധപ്പുരകളുമായി വര്‍ഷങ്ങളായി ഭീകരര്‍ക്ക് ബന്ധങ്ങളുണ്ട്. എന്നാല്‍ ഇവ സൂക്ഷിക്കുന്നതിനും മിസൈല്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ തെര്‍മല്‍ ബാറ്ററികള്‍ ഉണ്ടാക്കുന്നതും അപകടകരവും വളരെയധികം അറിവുകള്‍ ആവശ്യമുള്ളതുമായ ജോലി ആയതിനാല്‍ ഇത്തരം നീക്കങ്ങള്‍ അധികം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ബാറ്ററികള്‍ സ്വന്തമായി വികസിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. റഷ്യന്‍ വിമാനങ്ങള്‍ നശിപ്പിക്കാനായി 2001ലെ അഫ്ഗാനിസ്ഥാന്‍ അധിനിവേശത്തിനു ശേഷം അഫ്ഗാന്‍ മുജാഹിദ്ദീന് അമേരിക്ക മിസൈലുകള്‍ നല്‍കിയിരുന്നു. ഇവ താലിബാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ പ്രയോഗിക്കുമോ എന്നൊരു ഭീതി ഉണ്ടായിരുന്നെങ്കിലും മിസൈലുകളുടെ ബാറ്ററി ലൈഫ് വളരെ കുറവായതുകൊണ്ട് അത് സംഭവിച്ചില്ല. പക്ഷേ ഇവ വീണ്ടും പുതിയ ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാനായാല്‍ ഭീഷണിയാകും. ഇപ്പോള്‍ ഉപയോഗിക്കാനാവാതെ കിടക്കുന്ന ആയിരക്കണക്കിന് മിസൈലുകള്‍ ഐഎസിന് ലോകരാഷ്ട്രങ്ങള്‍ക്കെതിരെ ഉപയോഗിക്കാന്‍ ഇതിലൂടെ സാധിക്കും. ഈ മിസൈലുകളില്‍ പുതിയ തെര്‍മല്‍ ബാറ്ററികള്‍ നിര്‍മ്മിച്ച് പുനരുപയോഗിക്കാനാവുന്ന രീതിയില്‍ ആക്കിത്തീര്‍ക്കുകയാണ് ഭീകരര്‍ ചെയ്യുന്നത്. 99 ശതമാനം വരെ കൃത്യതയുള്ള മിസൈലുകളാണ് ഇവയെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ രേഖപ്പെടുത്തുന്നു.
മിസൈലുകള്‍ കൂടാതെ റിമോട്ട് കണ്ട്രോള്‍ കാറുകള്‍ നിര്‍മ്മിക്കുന്ന വിഡിയോകളും പുറത്തു വന്നിട്ടുണ്ട്. പ്രാധാന്യമേറിയ ലക്ഷ്യസ്ഥാനങ്ങളെയും മനുഷ്യരെയും കണ്ടുപിടിച്ച് തിരിച്ചറിഞ്ഞ് തകര്‍ക്കാന്‍ ഇതിനാവും. ആക്രമണങ്ങള്‍ക്ക് വേണ്ടി ജിഹാദികള്‍ക്ക് ട്രെയിനിങ് കൊടുക്കുന്ന ദൃശ്യങ്ങളും വിഡിയോയിലുണ്ട്.
തീവ്രവാദികളുടെ ലോകം കൂടുതല്‍ വിശാലവും വ്യക്തതയുള്ളതുമായി മാറിക്കൊണ്ടിരിക്കുകയാണ്. ടെക്‌നോളജിയുടെ നൂതനസങ്കേതങ്ങള്‍ പ്രയോജനപ്പെടുത്തി തങ്ങളുടെ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തികൊണ്ടിരിക്കുകയാണ് ഭീകരര്‍. ഇതിനെ മറികടക്കണമെങ്കില്‍ രാജ്യം കൂടുതല്‍ മെച്ചപ്പെട്ട സാങ്കേതികസൗകര്യങ്ങള്‍ കണ്ടെത്തിയേ മതിയാവൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha