Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഇന്ത്യയിൽ നിന്നും പറന്നുയർന്ന വിമാനമാണ് തകർന്ന് വീണത്... ആരെങ്കിലും ഇന്ത്യൻ വിമാനം ആണെന്ന് കരുതി ആക്രമണം നടത്തിയതാണോ എന്നും സംശയമുണ്ട്... എന്നാൽ അഫ്ഗാനോ ഇന്ത്യയോ റഷ്യയോ ഇത്തരത്തിൽ പ്രതികരണമൊന്നും നടത്തുന്നില്ല....

22 JANUARY 2024 10:23 AM IST
മലയാളി വാര്‍ത്ത

അഫ്ഗാനിസ്ഥാനിൽ യാത്രാ വിമാനം തകർന്നുവീണ് ആറുപേരെ കാണാതായി. മോസ്‌കോയിലേക്കുള്ള വിമാനമാണ് ടോപ്ഖാന കുന്നുകൾക്ക് മുകളിൽ വീണതെന്ന് അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടമുണ്ടാക്കിയത് അട്ടിമറിയല്ലെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ വിശദ അന്വേഷണം നടക്കും. ഇന്ത്യയിൽ നിന്നും പറന്നുയർന്ന വിമാനമാണ് തകർന്ന് വീണത്. ആരെങ്കിലും ഇന്ത്യൻ വിമാനം ആണെന്ന് കരുതി ആക്രമണം നടത്തിയതാണോ എന്നും സംശയമുണ്ട്. എന്നാൽ അഫ്ഗാനോ ഇന്ത്യയോ റഷ്യയോ ഇത്തരത്തിൽ പ്രതികരണമൊന്നും നടത്തുന്നില്ല.


അഫ്ഗാനിസ്ഥാനിലെബദക്ഷാന്‍ പ്രവിശ്യയില്‍ യാത്രാ വിമാനം(Passenger plane) തകര്‍ന്നുവീണു. ഇത് ഇന്ത്യന്‍ യാത്രാ വിമാനമാണെന്ന ഒരു പ്രാദേശിക മാധ്യമത്തിന്റെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍(centre) നിരസിച്ചു. തകര്‍ന്ന യാത്രാവിമാനം ഇന്ത്യയില്‍ നിന്നുള്ളതല്ലെന്നും മൊറോക്കോയിൽ രജിസ്റ്റര്‍ ചെയ്ത ചെറുകിട വിമാനമാണിതെന്നും വ്യോമയാന മന്ത്രാലയംവ്യക്തമാക്കി.

 

 

 

'അഫ്ഗാനിസ്ഥാനില്‍ ഇപ്പോള്‍ സംഭവിച്ച നിര്‍ഭാഗ്യകരമായ വിമാനാപകടത്തില്‍പെട്ടത് ഒരു ഇന്ത്യന്‍ ഷെഡ്യൂള്‍ഡ് എയര്‍ക്രാഫ്‌റ്റോ നോണ്‍ ഷെഡ്യൂള്‍ഡ് (എന്‍എസ്ഒപി)/ചാര്‍ട്ടര്‍ വിമാനമോ അല്ല. മൊറോക്കന്‍ രജിസ്റ്റര്‍ ചെയ്ത ചെറുകിട വിമാനമാണിത്. കൂടുതല്‍ വിശദാംശങ്ങള്‍ കാത്തിരിക്കുന്നു.', സിവില്‍ ഏവിയേഷന്‍ മന്ത്രാലയം എക്സില്‍ എഴുതി.


ഇന്ത്യൻ വിമാനമാണ് തകർന്നുവീണതെന്ന് ആദ്യഘട്ടത്തിൽ അഭ്യൂഹം ഉയർന്നിരുന്നുവെങ്കിലും ഇന്ത്യൻ വിമാനമല്ലെന്ന് വ്യോമയാനമന്ത്രാലയം പിന്നീട് സ്ഥിരീകരിച്ചു. റഷ്യയിൽ രജിസ്റ്റർ ചെയ്ത ഫ്രഞ്ച് നിർമ്മിത എയർ ആംബുലൻസ് വിമാനമാണ് തകർന്നതെന്നും, തായ്‌ലാൻഡിൽനിന്നും പുറപ്പെട്ട വിമാനം ബിഹാറിലെ ഗയ വിമാനത്താവളത്തിൽ ഇന്ധനം നിറയ്ക്കാനായി ഇറങ്ങയിരുന്നെന്നും, വിമാനത്തിൽ ഇന്ത്യാക്കാരില്ലെന്നും വ്യോമയാന മന്ത്രാലയം അറയിയിച്ചു. വിമാനത്തിലുണ്ടായിരുന്ന ആറു പേരേയും കാണാനില്ലെന്നാണ് റിപ്പോർട്ട്.

 

 


അതിനിടെ വിമാനത്തിലെ പൈലറ്റ് സാങ്കേതിക തകരാറുണ്ടെന്ന് കൺട്രോൾ റൂമിനെ അറിയിച്ചിരുന്നു. താജികിസ്ഥാനിൽ അടിയന്തര ലാൻഡിംഗിനും തീരുമാനിച്ചു. ഇതിനിടെ റഡാറിൽ നിന്നും വിമാനം അപ്രത്യക്ഷമായി. അഫ്ഗാൻ അതിർത്തിക്കുള്ളിലാണ് വിമാനത്തെ അവസാനം കണ്ടിരുന്നത്. പിന്നാലെയാണ് തകർന്നു വീണുവെന്ന വിവരം അഫ്ഗാൻ സ്ഥിരീകരിക്കുന്നത്. അതുകൊണ്ട് തന്നെ അട്ടിമറി സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലും വിശദ അന്വേഷണം നടത്താനാണ് റഷ്യയുടെ തീരുമാനം.

 

 

 

ഉസ്‌ബെക്കിസ്ഥാൻ വഴി മോസ്‌കോയിലേക്ക് പോവുകയായിരുന്നു വിമാനം. അഫ്ഗാനിസ്ഥാന് മുകളിൽ വച്ച് റഷ്യയിൽ രജിസ്‌ററർ ചെയ്ത വിമാനം ശനിയാഴ്ച കാണാതായെന്ന് റഷ്യൻ ഏവിയേഷൻ അഥോറിറ്റിയും അറിയിച്ചു. അപകടം നടന്ന മേഖലയിലേക്ക് ഉദ്യോഗസ്ഥർ എത്തി പരിശോധന തുടങ്ങി. അപകടത്തിൽ റഷ്യയും അന്വേഷണം തുടങ്ങി. ആദ്യം തകർന്നത് ഇന്ത്യൻ വിമാനമാണെന്നായിരുന്നു അഫ്ഗാൻ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തത്.

ഇന്ത്യൻ വിമാനമെന്ന് കരുതി ആരെങ്കിലും ആക്രമിച്ചതാകാം വിമാനത്തെ എന്ന ആശങ്ക ഉയരാൻ കാരണം ആദ്യ ഘട്ടത്തിലെ ഈ റിപ്പോർട്ടുകളാണ്. ഈ വാർത്ത വന്നപ്പോൾ തന്നെ ഈ മേഖലയിലൂടെ ഇന്ത്യൻ വിമാനങ്ങൾ സഞ്ചരിക്കാറില്ലെന്ന് ഡി ജി സി എ വിശദീകരിച്ചിരുന്നു. തൊട്ടു പിന്നാലെ വിമാനം മറ്റൊരു രാജ്യത്തിന്റേതാണെന്നും വിശദീകരണം വന്നു. ഇതോടെയാണ് ഇന്ത്യൻ കേന്ദ്രങ്ങളിൽ ആശങ്ക ഒഴിഞ്ഞത്. വഴി തെറ്റി വിമാനം മലനിരകളിൽ തട്ടി തകരാനുള്ള സാധ്യതയും കാണുന്നുണ്ട്. ഏതായാലും റഷ്യൻ അന്വേഷണം നിർണ്ണായകമാകും.

റഷ്യൻ തലസ്ഥാനമായ മോസ്‌കോയിലേക്കു പോയ ഇന്ത്യൻ യാത്രാവിമാനം ടോപ്ഖാന മലനിരകളിൽ തകർന്നുവീണെന്നാണ് അഫ്ഗാൻ വാർത്താ ഏജൻസി ആദ്യം റിപ്പോർട്ട് ചെയ്തത്. ഇതിനു തൊട്ടുപിന്നാലെയാണ് റിപ്പോർട്ട് തള്ളി ഡിജിസിഎയും ഇന്ത്യൻ വ്യോമയാന മന്ത്രാലയവും രംഗത്തെത്തിയത്. അപകടത്തിൽപ്പെട്ട വിമാനത്തിൽ ഇന്ത്യക്കാർ ഉണ്ടായിരുന്നില്ലെന്നും വ്യോമയാന മന്ത്രാലയം സ്ഥിരീകരിച്ചു.

 

 

ബദഖ്ഷാൻ പ്രവിശ്യയിലെ കുറാൻ- മുഞ്ജാൻ, സിബാക്ക് ജില്ലകൾക്ക് സമീപമായി ടോപ്ഖാനയിലെ മലനിരകളിലാണ് യാത്രാവിമാനം തകർന്നുവീണത്. വിമാനം തകർന്ന് കത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന ആറു പേരിൽ നാലു പേർ ജീവനക്കാരാണ്. രണ്ട് റഷ്യൻ പൗരന്മാരും അപകടത്തിൽ പെട്ടുവെന്നാണ് റിപ്പോർട്ട്. സ്വകാര്യ കമ്പനിയുടേതാണ് ഈ ചെറു വിമാനം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (3 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (3 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (4 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (4 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (6 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (7 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (7 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (7 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (12 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (12 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (13 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (13 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (13 hours ago)

Malayali Vartha Recommends