ചൈനയില്‍ വന്‍ ഭൂചലനം... റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തി, 80 കിലോമീറ്റര്‍ ആഴത്തില്‍ ആഘാതമുണ്ടാക്കി; ന്യൂഡല്‍ഹിയിലും പ്രകമ്പനം

ചൈനയില്‍ വന്‍ ഭൂചലനം... റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തി, 80 കിലോമീറ്റര്‍ ആഴത്തില്‍ ആഘാതമുണ്ടാക്കി; ന്യൂഡല്‍ഹിയിലും പ്രകമ്പനം
കിര്‍ഗിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന തെക്കന്‍ സിന്‍ജിയാങ് പ്രദേശമാണ് പ്രഭവകേന്ദ്രം.
ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ന്യൂഡല്‍ഹിയിലും പ്രകമ്പനം അനുഭവപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ സമയം രാത്രി 11.29നാണ് ഷിന്‍ജിയാങ്ങില്‍ ഭൂചലനം അനുഭവപ്പെട്ടതെന്നാണ് സീസ്‌മോളജി റിപ്പോര്‍ട്ട്.
ഇതിന്റെ പ്രകമ്പനം ഡല്‍ഹിയുടെ ചില പ്രദേശങ്ങളിലും അനുഭവപ്പെട്ടു. പാകിസ്താനിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.
അതേസമയം ഇന്നലെ പുലര്‍ച്ചെ ചൈനയിലെ തെക്കുപടിഞ്ഞാറന്‍ യുനാന്‍ പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലില്‍ എട്ട് പേര്‍ മരിക്കുകയും 47 പേര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രാദേശിക സമയം രാവിലെ ആറ് മണിക്കാണ് വന്‍ ദുരന്തമുണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.മണ്ണിനടിയില്‍പ്പെട്ടവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.
"
https://www.facebook.com/Malayalivartha

























