ടേക്ക് ഓഫിന് മിനിറ്റുകള്‍ ബാക്കി നില്‍ക്കെ കണ്ടത് വിമാനത്തിലെ ചിറകുകളിലൊന്നില്‍ സ്‌ക്രൂകളുടെ കുറവ്; വിമാനം റദ്ദ് ചെയ്തു...

ടേക്ക് ഓഫിന് മിനിറ്റുകള്‍ ബാക്കി നില്‍ക്കെ വിമാനം റദ്ദ് ചെയ്തു. വിമാനത്തിലെ ചിറകുകളിലൊന്നില്‍ സ്‌ക്രൂകളുടെ കുറവുണ്ടെന്ന് യാത്രക്കാരന്‍ പരാതിപ്പെട്ടതോടെയാണ് അവസാനനിമിഷം വിമാനത്തിന്റെ സര്‍വീസ് റദ്ദാക്കിയത്. മാഞ്ചസ്റ്ററില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പറക്കാനിരുന്ന വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനത്തിലാണ് സംഭവം. ബ്രിട്ടീഷ് യാത്രക്കാരനായ ഫില്‍ ഹാര്‍ഡിയാണ് VS127 വിമാനത്തിന്റെ ചിറകുകളിലൊന്നില്‍ സ്‌ക്രൂകളുടെ കുറവുണ്ടെന്ന് കണ്ടെത്തിയത്. താന്‍ നല്ലൊരു യാത്രക്കാരനായതിനാല്‍ സ്‌ക്രൂ ഇല്ലെന്ന വിവരം ഉടന്‍ തന്നെ വിമാനത്തിലെ ജീവനക്കാരെ അറിയിക്കുകയായിരുന്നുവെന്ന് ഫില്‍ ഹാര്‍ഡി പ്രതികരിച്ചു.
തന്റെ പങ്കാളി ഇക്കാര്യം അറിഞ്ഞയുടന്‍ പരിഭ്രാന്തയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ പരിശോധനകള്‍ക്ക് വേണ്ടിയാണ് വിമാനം റദ്ദാക്കിയതെന്ന് വിര്‍ജിന്‍ അറ്റ്‌ലാന്റിക് വക്താവ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞു. വിമാനത്തിലെ പരിശോധനകള്‍ പൂര്‍ത്തിയാക്കാന്‍ എന്‍ജിനീയര്‍മാര്‍ക്ക് കൂടുതല്‍ സമയം നല്‍കുമെന്നും കമ്പനി വ്യക്തമാക്കി.
വിമാനത്തിന്റെ ചിറകുകളിലുണ്ടായിരുന്ന 119 സ്‌ക്രൂകളില്‍ നാലെണ്ണമാണ് കാണാതായത്. ഇതുമൂലം യാത്രക്കാരുടെ സുരക്ഷക്ക് ഭീഷണിയൊന്നുമില്ലെന്ന് വിര്‍ജിന്‍ അറ്റ്‌ലാന്റിക്കും വിമാനത്തിന്റെ നിര്‍മാതാക്കളായ എയര്‍ബസും പ്രതികരിച്ചു. 119 സ്‌ക്രൂകളില്‍ നാലെണ്ണം കാണാതാവുന്നത് വിമാനത്തിന്റെ സുരക്ഷയെ ബാധിക്കില്ലെന്നും കമ്പനി അറിയിച്ചു.
യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷക്കാണ് തങ്ങള്‍ വലിയ പ്രാധാന്യം നല്‍കുന്നത്. എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചാണ് തങ്ങള്‍ സര്‍വീസ് നടത്തുന്നതെന്നും വിര്‍ജിന്‍ അറ്റ്‌ലാന്റിക് പ്രതിനിധി അറിയിച്ചു. അതേസമയം, വിമാനത്തിലെ യാത്രക്കാരെ മറ്റ് വിമാനങ്ങളില്‍ ന്യൂയോര്‍ക്കിലേക്ക് അയച്ചു.
https://www.facebook.com/Malayalivartha

























