റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ രണ്ടാം പ്രൈമറിയിലും ട്രംപിന് വിജയം.. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് ഡൊണള്‍ഡ് ട്രംപിന് വീണ്ടും വഴിതെളിയുന്നു..

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് ഡൊണള്‍ഡ് ട്രംപിന് വീണ്ടും വഴിതെളിയുന്നു. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനായിട്ടുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ രണ്ടാം പ്രൈമറിയിലും ട്രംപ് വിജയിച്ചു. ന്യൂ ഹാംപ്ഷെയറില്‍ നടന്ന പ്രൈമറിയില്‍ നിക്കി ഹേലിയെയാണ് ട്രംപ് പരാജയപ്പെടുത്തിയത്.
ന്യൂ ഹാംപ്ഷെയറില്‍ ട്രംപിന് കടുത്ത എതിരാളിയാകുമെന്ന് കരുതപ്പെട്ടിരുന്ന ഫ്ലോറിഡ ഗവര്‍ണറായിരുന്ന റോണ്‍ ഡി സാന്റിസ് മത്സരരംഗത്തു നിന്നും പിന്മാറുന്നതായി ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു.
ട്രംപിന് പിന്തുണ നല്‍കുന്നതായും സാന്റിസ് വ്യക്തമാക്കി. ഇതോടെയാണ് ന്യൂ ഹാംപ്ഷെയറില്‍ ട്രംപും ഹേലിയും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിന് വഴിയായത്.
"
https://www.facebook.com/Malayalivartha

























