Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

അവസാനമില്ലാത്ത നിഗൂഢതകൾ നിറഞ്ഞ ഇടമാണ് പ്രപഞ്ചം...ബഹിരാകാശ ഏജൻസിയായ നാസയുടെ ഹബിൾ ദൂരദർശിനി എടുത്ത ഏറ്റവും പുതിയ ചിത്രങ്ങൾ നമ്മെ അമ്പരപ്പിക്കുന്നതാണ്...2000 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഒരു ഗാലക്സിയുടെ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്..

27 JANUARY 2024 04:08 PM IST
മലയാളി വാര്‍ത്ത

അവസാനമില്ലാത്ത നിഗൂഢതകൾ നിറഞ്ഞ ഇടമാണ് പ്രപഞ്ചം (The universe). പ്രപഞ്ചത്തെക്കുറിച്ച് നിരവധി കാര്യങ്ങൾ ബഹിരാകാശ ഗവേഷണ രംഗത്ത് (Space Research) പ്രവർത്തിക്കുന്നവർക്ക് അറിയാം. അവർ വഴി മറ്റുള്ളവർക്കും ഒത്തിരി വസ്തുതകൾ ഹൃദ്യസ്ഥമാണ്. എന്നാൽ ഒരു കാര്യം ഉറപ്പാണ്. അറിഞ്ഞ കാര്യങ്ങളെക്കാൾ അറിയാത്ത കാര്യങ്ങളാണ് പ്രപഞ്ചത്തെ സംബന്ധിച്ച് കൂടുതലുള്ളത്. ഓരോ ദിവസവും ഒരു പുതിയ ഗ്രഹം ശാസ്ത്രജ്ഞർ കണ്ടെത്തുന്നു. പ്രപഞ്ചവുമായി ബന്ധപ്പെട്ട് ശാസ്ത്രജ്ഞർ പുറത്തുവിട്ട ചിത്രങ്ങളിൽ ചിലപ്പോൾ പ്രകൃതിയുടെ സൗന്ദര്യം കാണാം. മറ്റു ചിലപ്പോൾ ഭീകരതയും ദർശിക്കാം. പ്രപഞ്ചത്തിൻ്റേതായി പുറത്തുവന്ന ഏറ്റവും പുതിയ ചിത്രങ്ങളും വ്യത്യസ്തമല്ല.

 

ബഹിരാകാശ ഏജൻസിയായ നാസയുടെ ഹബിൾ ദൂരദർശിനി എടുത്ത ഏറ്റവും പുതിയ ചിത്രങ്ങൾ നമ്മെ അമ്പരപ്പിക്കുന്നതാണ്. നമ്മുടെ ഗ്രഹത്തിൽ നിന്ന് 2000 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഒരു ഗാലക്സിയുടെ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ചിത്രം കണ്ടാൽ നമുക്ക് തോന്നുന്നത് ഒരു വെളുത്ത മാലാഖ നിൽക്കുന്നത് പോലെയാണ്. ഈ ഫോട്ടോ യഥാർത്ഥമാണോ എന്ന് വിശ്വസിക്കുവാൻ കുറച്ചു ബുദ്ധിമുട്ടും. അഥവാ ചിത്രം യാഥാർത്ഥ്യം തന്നെയെന്ന് വിശ്വസിച്ചാലും ഇത്രയും മനോഹരമായ ഒരു ഗാലക്സിയുണ്ടോ എന്ന സംശയം മനസ്സിലുയരും. ഷാർപ്പ്ലെസ് 2-106 നെബുലയുടെ ചിത്രമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

 

നക്ഷത്രങ്ങൾ രൂപപ്പെടുന്ന ഈ പ്രദേശം ബഹിരാകാശത്ത് പറക്കുന്ന ഒരു മഞ്ഞു മാലാഖയെ (snow angel) പോലെ തോന്നും. പൊടിയുടെ ഒരു വളയം ഒരു ബെൽറ്റായി പ്രവർത്തിക്കുന്നു, അത് നെബുലയെ ഒരു 'മണൽ ഘടികാര' ആകൃതിയിലേക്ക് മാറ്റുന്നു- ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടുകൊണ്ട് നാസ കുറിച്ചു. ഒരു ദിവസം മുമ്പാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. അഭൂതപൂർവ്വമായ പ്രതികരണങ്ങളാണ് പോസ്റ്റിന് ലഭിച്ചത്. ഈ ചിത്രത്തിന് 4.9 ലക്ഷത്തിലധികം ലൈക്കുകൾ ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ നിരവധി കമൻ്റുകളും എത്തിയിട്ടുണ്ട്. `ഒരു മാലാഖയെപ്പോലെ തോന്നുന്നു. നമ്മുടെ പ്രപഞ്ചം ഇത്ര മനോഹരമാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല´- ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് എഴുതി. മറ്റൊരാൾ കുറിച്ചിരിക്കുന്നത് `ചിലപ്പോൾ ഒരു മാലാഖയെ പോലെ തോന്നുമെന്നും ചിലപ്പോൾ ഒരു മണൽ ഘടികാരം പോലെ തോന്നു´മെന്നുമാണ്. യൂറോപ്യൻ ബഹിരാകാശ ഏജൻസി (ESA) കുറച്ച് കാലം മുമ്പ് ബഹിരാകാശത്തിൻ്റെ ഉള്ളറകളിലെ അവിശ്വസനീയവുമായ കാഴ്ചകൾ ഉൾക്കൊള്ളുന്ന ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരുന്നു.

 

ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി പകർത്തിയ ഈ ഫോട്ടോകളിൽ പൊട്ടിത്തെറിച്ച് തകർന്ന ഒരു നക്ഷത്രത്തിൻ്റെ സൂപ്പർനോവ അവശിഷ്ടങ്ങളുടെ ചിത്രങ്ങളുമുണ്ടായിരുന്നു.ചൊവ്വയില്‍ പുരാതന തടാകത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി നാസയുടെ ചൊവ്വാദൌത്യം.പെർസെവറൻസ് റോവറാണ് ജല സാന്നിധ്യമുണ്ടായിരുന്ന തടാകം ചൊവ്വയിലുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചത്. ജെറെസോ ഗര്‍ത്തമെന്ന് പേരിട്ട ചൊവ്വയുടെ ഉപരിതലത്തിലെ തടാകത്തിന്‍റെ സാന്നിധ്യത്തിലേക്കാണ് പെർസെവറൻസ് വെളിച്ചം വീശുന്നത്. ചൊവ്വയില്‍ ഒരു കാലത്ത് വെള്ളമുണ്ടായിരുന്നുവെന്നും സൂക്ഷ്മജീവികളുണ്ടായിരുന്നുവെന്നുമുള്ള സംശയത്തെ ബലപ്പെടുത്തുന്ന തെളിവുകളാണ് പുറത്തുവരുന്നത്. ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിലെയും (യുസിഎൽഎ) ഓസ്‌ലോ സർവകലാശാലയിലെയും സംഘങ്ങളുടെ നേതൃത്വത്തിൽ നടത്തിയ ഗവേഷണം സയൻസ് അഡ്വാൻസസ് ജേണലിൽ പ്രസിദ്ധീകരിച്ചു. ഭൂമിയിലെ തടാകങ്ങളിലെ പോലെ മണ്ണിന്‍റെ അവശിഷ്ടങ്ങള്‍ ജെറെസോ തടാകത്തിലും ഉണ്ടായിരുന്നുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

 

നിലവില്‍ തണുത്തുറഞ്ഞതും വരണ്ടതും ജീവനില്ലാത്തതുമായ ചൊവ്വ ഒരു കാലത്ത് ജലമുള്ളതും ഒരുപക്ഷേ വാസയോഗ്യവുമായിരുന്നിരിക്കാമെന്ന നിർണായക കണ്ടെത്തലാണ് പഠനം മുന്നോട്ടുവെയ്ക്കുന്നത്. റോവറിന്‍റെ റിംഫാക്‌സ് റഡാർ ഉപകരണത്തിൽ നിന്നുള്ള തരംഗങ്ങള്‍ ചൊവ്വയിലെ 65 അടി താഴ്ചയുള്ള ശിലാപാളികളുടെ ദൃശ്യം ലഭ്യമാക്കി. ഏതാണ്ട് 3 ബില്യൺ വർഷങ്ങൾക്ക് മുമ്പ് രൂപപ്പെട്ടതായി കരുതപ്പെടുന്ന ജെറേസോയുടെ അവശിഷ്ടങ്ങളുടെ സൂക്ഷ്മ പരിശോധനയാണ് ഗവേഷകര്‍ ലക്ഷ്യമിടുന്നത്. 2020 ജൂലൈയിലാണ് നാസ പെർസെവറൻസ് വിക്ഷേപിച്ചത്. 2021 ഫെബ്രുവരി 19ന് ചൊവ്വയില്‍ ലാന്‍ഡ് ചെയ്തു. ചൊവ്വയില്‍ ജീവനുണ്ടായിരുന്നോ, വാസയോഗ്യമാണോ എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (2 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (3 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (3 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (3 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (3 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (3 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (5 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (6 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (6 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (6 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (11 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (11 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (12 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (12 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (12 hours ago)

Malayali Vartha Recommends