സ്വര്‍ണം കടത്തിയത് മയോണൈസ് ബോട്ടലില്‍...50ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം കുവൈത്തില്‍ നിന്നും എത്തിയ യാത്രക്കാരനില്‍ നിന്ന് കസ്റ്റംസ് പിടികൂടി

മയോണൈസ് ബോട്ടലില്‍ കടത്തിയ സ്വര്‍ണം മുംബൈ വിമാനത്താവളത്തില്‍ പിടികൂടി. വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതരാണ് സ്വര്‍ണം പിടികൂടിയത്. 50 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം കുവൈത്തില്‍ നിന്നും എത്തിയ യാത്രക്കാരനില്‍ നിന്നാണ് കണ്ടെത്തിയത്.
മയോണൈസ് ബോട്ടിലുകളില്‍ വിദഗ്ധമായാണ് സ്വര്‍ണം ഒളിപ്പിച്ചിട്ടുള്ളത്. 898 ഗ്രാം സ്വര്‍ണം ഇത്തരത്തില്‍ കണ്ടെത്തി. ആറ് മയോണൈസ് കുപ്പികളാണ് ഇയാളുടെ കൈവശമുണ്ടായിരുന്നതെന്ന് കസ്റ്റംസ് അറിയിച്ചു. ആരാണ് ഇയാള്‍ക്ക് സ്വര്‍ണം നല്‍കിയതെന്നും ആര്‍ക്ക് വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്നും ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ അന്വേഷണം തുടങ്ങിയെന്ന് കസ്റ്റംസ്
നേരത്തെ ജനുവരി 20ന് നാല് പേരില്‍ നിന്നായി 1.74 കോടി രൂപ വില വരുന്ന സ്വര്‍ണം പിടിച്ചെടുത്തിട്ടുണ്ടായിരുന്നു. ജിദ്ദയില്‍ നിന്നും എത്തിയ നാല് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇവരെല്ലാം ഒരേ വിമാനത്തില്‍ എത്തിയവരായിരുന്നു. ദുബൈയില്‍ നിന്നും എത്തിയ മറ്റൊരാളില്‍ നിന്നും സ്വര്‍ണം പിടിച്ചെടുത്തിരുന്നു.
ജനുവരി 16ന് ജിദ്ദയില്‍ നിന്നും എത്തിയ രണ്ട് പേരില്‍ നിന്നും 2.59 കോടിയുടെ സ്വര്‍ണം പിടിച്ചെടുത്തിരുന്നു. അടിവസ്ത്രത്തില്‍ ഒളിപ്പിച്ചനിലയിലാണ് സ്വര്‍ണം കണ്ടെത്തിയിട്ടുള്ളത്.
"
https://www.facebook.com/Malayalivartha
























