പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഔദ്യോഗികമായി മാപ്പ് പറയണം; മാലദ്വീപിൽ ഭരണപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം

മാലദ്വീപിൽ ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷം ശക്തമായി പ്രതികരിച്ച് കൊണ്ടിരിക്കുകയാണ്. പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഔദ്യോഗികമായി മാപ്പ് പറയണമെന്നു പ്രതിപക്ഷത്തെ ജംഹൂരി പാർട്ടി നേതാവ് ഗാസിം ഇബ്രാഹിം ആവശ്യപ്പെട്ടിരിക്കുകയാണ് .
ചൈനയുമായി വലിയ ചങ്ങാത്തം കൂടുന്ന മുഹമ്മദ് മുയിസു ഇന്ത്യയോടു മോശമായി പെരുമാറുന്നു എന്ന വിലയിരുത്തലുകൾക്കിടയിലാണ് ഇങ്ങനെ ഒരു ആവശ്യം മുഹമ്മദ് മുയിസു ഉന്നയിച്ചിരിക്കുന്നത്.
രാജ്യത്ത് വലിയ രീതിയിൽ ഉള്ള പ്രതിഷേധമാണ് മുഹമ്മദ് മുയിസുവിനെതിരെ ഉയരുന്നത്. ഇന്ത്യൻ പ്രധാനമന്ത്രിയോട് മാപ്പ് പറയണം, ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിലെ വിള്ളൽ ഇല്ലാതാക്കണമെന്നുള്ള ആവശ്യങ്ങൾ ഗാസിം ഇബ്രാഹിം ഉന്നയിച്ചു.നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദർശിച്ചതിനു പിന്നാലെ മുയിസു ക്യാബിനെറ്റിലെ മൂന്നു പേർ അധിക്ഷേപ പരാമർശങ്ങൾ നടത്തി.
https://www.facebook.com/Malayalivartha
























