താങ്കളുടെ സന്ദർശനം ഇന്ത്യയ്‌ക്ക് കിട്ടിയ ബഹുമതിയാണ്; നിങ്ങളെ സ്വീകരിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

സമൂഹമാദ്ധ്യമമായ എക്‌സിലൂടെ ഇന്ത്യയിൽ എത്തിയതിന്റെയും റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുത്തതിന്റെയും വീഡിയോ പങ്കുവച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഇന്ത്യാ സന്ദർശനത്തിനാണ് പ്രധാനമന്ത്രി നന്ദി അറിയിച്ചിരിക്കുന്നത്.
75-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി എത്തിയ അദ്ദേഹത്തെ സ്വീകരിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി . ഇതിന് മറുപടിയായിട്ടായിരുന്നു പ്രധാനമന്ത്രി പോസ്റ്റ് പങ്കുവച്ചത്.
” പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, താങ്കളുടെ സന്ദർശനം ഇന്ത്യയ്‌ക്ക് കിട്ടിയ ബഹുമതിയാണ്. നിങ്ങളെ സ്വീകരിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. നിങ്ങളുടെ സന്ദർശനവും റിപ്പബ്ലിക് ദിനാഘോഷങ്ങളിലെ പങ്കാളിത്തവും തീർച്ചയായും ഇന്ത്യ- ഫ്രാൻസ് സൗഹൃദം വർദ്ധിപ്പിക്കും.”- പ്രധാനമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























