Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

137 പ്രകാശ വർ‌ഷമകലെ ജീവന്റെ തുടിപ്പുമായി ഭൂമിക്ക് സമാനമായ വലുപ്പമുള്ളൊരു ​ഗ്രഹം...വലം വയ്‌ക്കുന്നുവെന്ന കണ്ടെത്തലുമായി നാസ... TOI-715 b എന്നാണ് ഈ സൂപ്പർ എർത്ത്...

05 FEBRUARY 2024 04:11 PM IST
മലയാളി വാര്‍ത്ത

അവസാനമില്ലാത്ത നിഗൂഢതകൾ നിറഞ്ഞ ഇടമാണ് പ്രപഞ്ചം (The universe). പ്രപഞ്ചത്തെക്കുറിച്ച് നിരവധി കാര്യങ്ങൾ ബഹിരാകാശ ഗവേഷണ രംഗത്ത് (Space Research) പ്രവർത്തിക്കുന്നവർക്ക് അറിയാം. അവർ വഴി മറ്റുള്ളവർക്കും ഒത്തിരി വസ്തുതകൾ ഹൃദ്യസ്ഥമാണ്. എന്നാൽ ഒരു കാര്യം ഉറപ്പാണ്. അറിഞ്ഞ കാര്യങ്ങളെക്കാൾ അറിയാത്ത കാര്യങ്ങളാണ് പ്രപഞ്ചത്തെ സംബന്ധിച്ച് കൂടുതലുള്ളത്. ഓരോ ദിവസവും ഒരു പുതിയ ഗ്രഹം ശാസ്ത്രജ്ഞർ കണ്ടെത്തുന്നു. പ്രപഞ്ചവുമായി ബന്ധപ്പെട്ട് ശാസ്ത്രജ്ഞർ പുറത്തുവിട്ട ചിത്രങ്ങളിൽ ചിലപ്പോൾ പ്രകൃതിയുടെ സൗന്ദര്യം കാണാം. മറ്റു ചിലപ്പോൾ ഭീകരതയും ദർശിക്കാം. പ്രപഞ്ചത്തിൻ്റേതായി പുറത്തുവന്ന ഏറ്റവും പുതിയ ചിത്രങ്ങളും വ്യത്യസ്തമല്ല ഇപ്പോഴിതാ137 പ്രകാശ വർ‌ഷമകലെ ജീവന്റെ തുടിപ്പുമായി ഭൂമിക്ക് സമാനമായ വലുപ്പമുള്ളൊരു ​ഗ്രഹം വലം വയ്‌ക്കുന്നുവെന്ന കണ്ടെത്തലുമായി നാസ.

 

TOI-715 b എന്നാണ് ഈ സൂപ്പർ എർത്ത് ​ഗ്രഹത്തിന് അമേരിക്കൻ ബഹിരാകാശ ഏജൻസി നൽകിയിരിക്കുന്ന പേര്. ജ്യോതിശാസ്ത്ര പ്രകാരം 137 പ്രകാശ വർഷം ഭൂമിക്ക് അടുത്താണ്. ശാസ്ത്രലോകത്തെ പുത്തൻ ചുവടുവെപ്പാകും പുതിയ കണ്ടെത്തലെന്നാണ് വിലയിരുത്തൽ.ഭൂമിയുടെ ഏകദേശം ഒന്നര ഇരട്ടി വീതിയുള്ളതാണ് പുതിയ ​ഗ്രഹം. ചുവന്ന നിറത്തിലുള്ള ഒരു ചെറിയ നക്ഷത്രത്തെയാണ് ഇത് പരിക്രമണം ചെയ്യുന്നത്. 19 ദിവസം കൊണ്ടാണ് ​ഗ്രഹം ഒരു ഭ്രമണം പൂർത്തിയാക്കുന്നത്.വാസയോ​ഗ്യമായ ​ഗ്രഹമാകാം ഇതെന്നും ഉപരിതലത്തിൽ ജലത്തിന്റെ സാന്നിധ്യമുണ്ടാകാനും സാധ്യതയുണ്ട്. പ്രതലത്തിൽ ജലത്തിന്റയോ ഓക്സിജന്റെയോ സാന്നിധ്യം ഉണ്ടെങ്കിൽ‌ ജീവിക്കാൻ സജ്ജമായ അന്തരീക്ഷവും തീർച്ചയായും ഉണ്ടാകുമെന്നും ശാസ്ത്രജ്ഞർ പറയുന്നു. സൂര്യനേക്കാൾ ചെറുതും തണുത്തതുമായ ചുവന്ന ​ഗ്രഹത്തെയാണ് ഈ ​ഗ്രഹം വലം വയ്‌ക്കുന്നത്.ട്രാൻസിറ്റിംഗ് എക്‌സോപ്ലാനറ്റ് സർവേ സാറ്റലൈറ്റ് (TESS) ആണ് സൂപ്പർ എർത്ത് ​ഗ്രഹത്തെ കണ്ടെത്തിയത്.

കുറഞ്ഞ ഭ്രമണപഥ ദൈർഘ്യമാണ് ഗ്രഹത്തെ കണ്ടെത്തുന്നതിനും പഠന വിധേയമാക്കുന്നതിനും ശാസ്ത്രജ്ഞരെ സഹായിച്ചത്. ജെയിംസ് വെബ് ദൂരദർശിനി ഉപയോഗിച്ച് TOI-715 b-യെ കൂടുതൽ പഠിക്കാൻ നാസ പദ്ധതിയിടുന്നുണ്ട്. ഗ്രഹത്തിന്റെ സവിശേഷതകൾ, അതിന്റെ അന്തരീക്ഷം, ജിവന്റെ സാധ്യത തുടങ്ങിയവ മനസിലാക്കുന്നതിനും പഠിക്കുന്നതിനും ജെയിംസ് വെബ് നിർണായക പങ്ക് വഹിക്കുമെന്നാണ് വിവരം.കുറച്ചു ദിവസം മുൻപ് ബഹിരാകാശ ഏജൻസിയായ നാസയുടെ ഹബിൾ ദൂരദർശിനി എടുത്ത ഏറ്റവും പുതിയ ചിത്രങ്ങൾ നമ്മെ അമ്പരപ്പിക്കുന്നതാണ്. നമ്മുടെ ഗ്രഹത്തിൽ നിന്ന് 2000 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഒരു ഗാലക്സിയുടെ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ചിത്രം കണ്ടാൽ നമുക്ക് തോന്നുന്നത് ഒരു വെളുത്ത മാലാഖ നിൽക്കുന്നത് പോലെയാണ്. ഈ ഫോട്ടോ യഥാർത്ഥമാണോ എന്ന് വിശ്വസിക്കുവാൻ കുറച്ചു ബുദ്ധിമുട്ടും.

 

അഥവാ ചിത്രം യാഥാർത്ഥ്യം തന്നെയെന്ന് വിശ്വസിച്ചാലും ഇത്രയും മനോഹരമായ ഒരു ഗാലക്സിയുണ്ടോ എന്ന സംശയം മനസ്സിലുയരും.ഷാർപ്പ്ലെസ് 2-106 നെബുലയുടെ ചിത്രമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. നക്ഷത്രങ്ങൾ രൂപപ്പെടുന്ന ഈ പ്രദേശം ബഹിരാകാശത്ത് പറക്കുന്ന ഒരു മഞ്ഞു മാലാഖയെ (snow angel) പോലെ തോന്നും. പൊടിയുടെ ഒരു വളയം ഒരു ബെൽറ്റായി പ്രവർത്തിക്കുന്നു, അത് നെബുലയെ ഒരു 'മണൽ ഘടികാര' ആകൃതിയിലേക്ക് മാറ്റുന്നു- ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടുകൊണ്ട് നാസ കുറിച്ചു. യൂറോപ്യൻ ബഹിരാകാശ ഏജൻസി (ESA) കുറച്ച് കാലം മുമ്പ് ബഹിരാകാശത്തിൻ്റെ ഉള്ളറകളിലെ അവിശ്വസനീയവുമായ കാഴ്ചകൾ ഉൾക്കൊള്ളുന്ന ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരുന്നു. ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി പകർത്തിയ ഈ ഫോട്ടോകളിൽ പൊട്ടിത്തെറിച്ച് തകർന്ന ഒരു നക്ഷത്രത്തിൻ്റെ സൂപ്പർനോവ അവശിഷ്ടങ്ങളുടെ ചിത്രങ്ങളുമുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (1 hour ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (1 hour ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (1 hour ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (1 hour ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (1 hour ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (4 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (4 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (4 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (5 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (9 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (10 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (11 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (11 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (11 hours ago)

Malayali Vartha Recommends