സെല്‍ഫി പെണ്‍കുട്ടിയെ ചതിച്ചു... സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടി കടലില്‍ വീണു

കടലിന്റെ പശ്ചാത്തലത്തില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടി കടലില്‍ വീണു. മുംബൈയിലെ ബാന്ദ്സ്റ്റാന്‍ഡിലാണ് സംഭവം. രണ്്ടു സുഹൃത്തുകള്‍ക്കൊപ്പമാണ് പെണ്‍കുട്ടി ഇവിടെയെത്തിയത്. തുടര്‍ന്ന് കടലിന്റെ പശ്ചാത്തലത്തില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കോളജ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി കടലില്‍ വീഴുകയായിരുന്നു.
പെണ്‍കുട്ടി കടലില്‍വീഴുന്നത് കണ്്ട് കടലില്‍ ചാടി രക്ഷിക്കാന്‍ ശ്രമിച്ച യുവാവിനെയും കാണാതായിട്ടുണ്്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. മുംബൈ ഗോവന്‍ഡിയിലെ ബെയ്ഗന്‍വാഡിയില്‍നിന്നുള്ള പെണ്‍കുട്ടിയെയാണ് കാണാതായിട്ടുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha