ഫലസ്തീനി ബാലനെ വെടിവെച്ചുകൊന്ന ശേഷം ഇസ്രായേൽ സൈന്യം മൃതദേഹം തട്ടിക്കൊണ്ടുപോയി; അധിനിവേശ വെസ്റ്റ് ബാങ്കിൽ ജറുസലേമിന് സമീപമാണ് സംഭവമുണ്ടായത്

ഹമാസ് ഇസ്രായേൽ യുദ്ധം മുറുകുന്നതിനിടയിൽ നിർണായകമായ ഒരു വാർത്ത പുറത്ത് വരികയാണ്. ഫലസ്തീനി ബാലനെ വെടിവെച്ചുകൊന്ന ശേഷം ഇസ്രായേൽ സൈന്യം മൃതദേഹം തട്ടിക്കൊണ്ടുപോയി എന്ന അതിക്രൂരമായ വിവരമാണ് പുറത്ത് വരുന്നത് .
അധിനിവേശ വെസ്റ്റ് ബാങ്കിൽ ജറുസലേമിന് സമീപമാണ് സംഭവമുണ്ടായത്. തിങ്കളാഴ്ച ഇസ്രായേൽ സൈന്യം 14 വയസ്സുള്ള പലസ്തീൻ ബാലനെ കൊലപ്പെടുത്തി. ആ മൃതദേഹമാണ് ഇസ്രായേൽ സൈന്യം എടുത്തുകൊണ്ടുപോയതെന്ന് ഡിഫൻസ് ഫോർ ചിൽഡ്രൻ ഇന്റർനാഷണൽ (ഡി.സി.ഐ.പി) എന്ന സംഘടന അറിയിച്ചു.വദീഅ് ഷാദീ സഅദ് ഇൽയാൻ എന്ന ബാലന്റെ മൃതദേഹത്തോടാണ്ഇത്തരത്തിൽ ചെയ്തിരിക്കുന്നത് .
https://www.facebook.com/Malayalivartha
























