ഇന്ത്യ വാങ്ങുന്ന 31 സായുധ ഡ്രോണുകള്‍ മെച്ചപ്പെട്ട സമുദ്ര സുരക്ഷ നല്‍കും ...നിലവിലുള്ളതും ഭാവിയിലുള്ളതുമായ ഭീഷണികളെ നേരിടാനും ഉപകരിക്കും, ഈ ഡ്രോണുകളുടെ പൂര്‍ണ ഉടമസ്ഥാവകാശവും അമേരിക്ക ഇന്ത്യക്ക് കൈമാറും

ഏകദേശം 32,000 കോടി രൂപ ചെലവില്‍ ഇന്ത്യ വാങ്ങുന്ന 31 സായുധ ഡ്രോണുകള്‍ (എം.ക്യു9ബി) മെച്ചപ്പെട്ട സമുദ്ര സുരക്ഷ നല്‍കുമെന്ന് യു.എസ് വിദേശകാര്യ വക്താവ് വേദാന്ത് പട്ടേല്‍ . നിലവിലുള്ളതും ഭാവിയിലുള്ളതുമായ ഭീഷണികളെ നേരിടാനും ഉപകരിക്കും. ഈ ഡ്രോണുകളുടെ പൂര്‍ണ ഉടമസ്ഥാവകാശവും അമേരിക്ക ഇന്ത്യക്ക് കൈമാറുകയും ചെയ്യും.
2023 ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനിടെയാണ് യു.എസ് പ്രതിരോധ കമ്പനി ജനറല്‍ അറ്റോമിക്‌സില്‍നിന്ന് ഡ്രോണുകള്‍ വാങ്ങാനുള്ള വന്‍ ഇടപാട് പ്രഖ്യാപിച്ചത്.
ഏറെ ഉയരത്തില്‍ പറന്ന് പ്രഹരിക്കാന്‍ ശേഷിയുള്ള ഡ്രോണുകളില്‍ 15 എണ്ണം (സീഗാര്‍ഡിയന്‍) ഇന്ത്യന്‍ നാവികസേനക്കും എട്ടുവീതം (സ്‌കൈ ഗാര്‍ഡിയന്‍) വ്യോമസേനക്കും കരസേനക്കുമായാണ് നല്‍കുന്നത്.
https://www.facebook.com/Malayalivartha
























