മുന്‍ ചിലിയന്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേര ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു... 74 വയസായിരുന്നു

മുന്‍ ചിലിയന്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേര ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. 74 വയസായിരുന്നു. ചിലി ആഭ്യന്തരമന്ത്രി കരോലിന തോഹയാണ് മുന്‍ പ്രസിഡന്റിന്റെ മരണവിവരം അറിയിച്ചത്. ഹെലികോപ്റ്റര്‍ അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍പുറത്തു വിട്ടിട്ടില്ല.
2010 മുതല്‍ 14വരെയും, 2018 മുതല്‍22 വരെയും പ്രസിഡന്റായി പിനേര സേവനം അനുഷ്ഠിച്ചു. 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിലും സുനാമി ഉള്‍പ്പടെയുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ തെക്കെ അമേരിക്കന്‍ രാജ്യത്തെ നയിച്ചത് പിനേരയായിരുന്നു.
ബിസിനസുകാരന്‍ കൂടിയായ പിനേര, ചിലിയുടെ സാമ്പത്തിക മേഖലയില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ നടപ്പാക്കിയ ഭരണാധികാരിയായിരുന്നു.
https://www.facebook.com/Malayalivartha
























