Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാറിന് ഹമാസിന്‍റെ അനുകൂല മറുപടി ലഭിച്ചതായി ഖത്തര്‍...ഹമാസിന്‍റെ മറുപടിയെ കുറിച്ച് പഠിക്കുകയാണെന്ന് ഇസ്രായേല്‍ .. ദീര്‍ഘകാല വെടിനിര്‍ത്തലിന് ഇസ്രായേലിനെ പ്രേരിപ്പിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി...

07 FEBRUARY 2024 12:40 PM IST
മലയാളി വാര്‍ത്ത

ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാറിന് ഹമാസിന്‍റെ അനുകൂല മറുപടി ലഭിച്ചതായി ഖത്തര്‍. ഹമാസിന്‍റെ മറുപടിയെ കുറിച്ച് പഠിക്കുകയാണെന്ന് ഇസ്രായേല്‍ അറിയിച്ചു. ദീര്‍ഘകാല വെടിനിര്‍ത്തലിന് ഇസ്രായേലിനെ പ്രേരിപ്പിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി.ഖത്തറിലെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെച്ചത്. കരാറിനോട് അനുകൂലമായ സമീപനമാണ് ഹമാസ് സ്വീകരിച്ചത്. എത്രയും പെട്ടെന്ന് കരാര്‍ പ്രാബല്യത്തില്‍ വരുത്താനുള്ള ശ്രമങ്ങളുണ്ടാകുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു.ഹമാസിന്‍റെ പ്രതികരണം ഇസ്രായേലിനെ അറിയിച്ചിട്ടുണ്ട്. ദീര്‍ഘകാല വെടിനിര്‍ത്തല്‍ കരാറിനായി ഇസ്രായേലില്‍ സമ്മര്‍ദം ചെലുത്തുമെന്ന് ആന്‍റണി ബ്ലിങ്കന്‍ വ്യക്തമാക്കി.

 

യുദ്ധാനന്തരം ഇസ്രായേലുമായുള്ള അറബ് രാജ്യങ്ങളുടെ നോര്‍മലൈസേഷന്‍ ചര്‍ച്ചകളെ അമേരിക്ക പ്രോത്സാഹിപ്പിക്കും. അതോടൊപ്പം തന്നെ ഇസ്രായേലിന്‍റെ സുരക്ഷ ഉറപ്പാക്കി സ്വതന്ത്ര ഫലസ്തീന്‍ നിലവില്‍ വരണം, ഇതിനായി സമയക്രമം നിശ്ചയിക്കണമെന്നും ബ്ലിങ്കന്‍ പറഞ്ഞു. അതേസമയം ഗസ്സയില്‍ ഹമാസിന്‍റെ തടവിലായിരുന്ന 31 പേര്‍ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം ബന്ധുക്കളെ അറിയിച്ചു.അതെ സമയം മറ്റൊരു ഞെട്ടിക്കുന്ന റിപ്പോർട്ട് കൂടെ പുറത്തു വരുന്നുണ്ട് .ഫലസ്തീനി​ ബാലനെ വെടിവെച്ചുകൊന്ന ശേഷം ഇസ്രായേൽ സൈന്യം മൃതദേഹം തട്ടിക്കൊണ്ടുപോയി. അധിനിവേശ വെസ്റ്റ് ബാങ്കിൽ ജറുസലേമിന് സമീപം തിങ്കളാഴ്ച ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയ 14 വയസ്സുള്ള പലസ്തീൻ ബാലന്റെ മൃതദേഹമാണ് ഇസ്രായേൽ സൈന്യം എടുത്തുകൊണ്ടുപോയതെന്ന് ഡിഫൻസ് ഫോർ ചിൽഡ്രൻ ഇന്റർനാഷണൽ (ഡി.​സി.ഐ.പി) എന്ന സംഘടന അറിയിച്ചു.

വദീഅ് ഷാദീ സഅദ് ഇൽയാൻ എന്ന ബാലന്റെ മൃതദേഹത്തോടാണ് ഇസ്രായേൽ ഈ ക്രൂരത കാണിച്ചത്. അതേസമയം, ഇതാദ്യമായല്ല മൃതദേഹങ്ങൾ ഇസ്രായേൽ എടുത്തുകൊണ്ടുപോകുന്നതെന്ന് ഡിഫൻസ് ഫോർ ചിൽഡ്രൻപറയുന്നു. 2016 ജൂൺ മുതൽ 28 ഫലസ്തീനി കുട്ടികളുടെ മൃതദേഹങ്ങൾ ഇസ്രായേൽ ഇത്തരത്തിൽ തട്ടിക്കൊണ്ടുപോയതായി സംഘടന അറിയിച്ചു. ഇതിൽ 3 കുഞ്ഞുങ്ങളുടെ മൃതദേഹം മാത്രമാണ് ഇതുവരെ തിരികെ നൽകിയത്.“മരിച്ചാലും ഫലസ്തീനി കുട്ടികൾക്ക് സ്വസ്ഥമായി വിശ്രമിക്കാൻ കഴിയില്ല. ഇസ്രായേൽ അധികാരികൾ അവരുടെ മൃതദേഹങ്ങൾ കൊണ്ടുപോകുന്നു. പ്രിയപ്പെട്ടവർക്ക് അവസാന നോക്ക് കാണാൻ പോലും നൽകാതെ അനിശ്ചിതകാലത്തേക്ക് അവരുടെ തടങ്കലിൽ കുട്ടികളുടെ മൃതദേഹങ്ങൾ വെക്കുകയാണ്’ -ഡി.സി.ഐ.പി അക്കൗണ്ടബിലിറ്റി പ്രോഗ്രാം ഡയറക്ടർ അയ്ദ് അബു ഇഖ്തൈഷ് പറഞ്ഞു.


2019 സെപ്റ്റംബറിലാണ് ഈ ക്രൂര നടപടിക്ക് ഇസ്രായേൽ സുപ്രീം കോടതി അംഗീകാരം നൽകിയത്. ഇസ്രായേലി പൗരന്മാരെയോ സൈനികരെയോ ആക്രമിച്ചതായി ആരോപിക്കപ്പെടുന്ന ഫലസ്തീനികളുടെ മൃതദേഹങ്ങൾ തടഞ്ഞുവെക്കണമെന്നും കുടുംബങ്ങൾക്ക് തിരികെ നൽകരുതെന്നും 2019 നവംബർ 27 ന് ഇസ്രായേൽ പ്രതിരോധ മന്ത്രി നഫ്താലി ബെന്നറ്റ് ഉത്തരവിട്ടിരുന്നു. ഇത്തരത്തിൽ മൃതദേഹം പിടിച്ചെടുക്കുന്ന നയമുള്ള ലോകത്തിലെ ഏക രാജ്യമാണ് ഇസ്രായേൽ എന്ന് ഡിഫൻസ് ഫോർ ചിൽഡ്രൻ ഇൻ്റർനാഷണൽ ചൂണ്ടിക്കാട്ടി.തിങ്കളാഴ്ച ഉച്ച 12.30 ഓടെയാണ് കിഴക്കൻ ജറുസലേമിലെ അനധികൃത ഇസ്രായേലി കുടിയേറ്റ കേന്ദ്രമായ മആലെ അദുമിയിൽ വെച്ച് ഇസ്രായേൽ സൈന്യം വദീഅ് ഷാദീ സഅദ് ഇൽയാനെ വെടിവച്ചുകൊന്നത്. ആദ്യം വെടിയേറ്റപ്പോൾ അഞ്ച്മീറ്ററോളം ഓടിയ വദീഇന്റെ പിന്നാലെ ചെന്ന് വീണ്ടും വെടിയുതിർക്കുകയായിരുന്നു. മരിച്ചെന്ന് ഉറ​പ്പാക്കിയതോടെ ഇസ്രായേൽ സൈന്യം മൃതദേഹം എടുത്തുകൊണ്ടുപോയി.

 

പിന്നാലെ, ഇന്നലെ ​ൈവകീട്ട് 3:30ന് ഇസ്രായേലി രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ വദീഇന്റെ പിതാവിനെ ബെത്‌ലഹേമിന് വടക്കുള്ള റേച്ചൽ ഡോം എന്നറിയപ്പെടുന്ന ഇസ്രായേലി സൈനിക ചെക്ക് പോയിൻ്റിലേക്ക് വിളിപ്പിച്ചു. അവിടെയെത്തിയപ്പോൾ, മകൻ കൊല്ലപ്പെട്ടുവെന്നും മൃതദേഹം കാണാനോ തിരിച്ചറിയാനോ സമ്മതിക്കില്ലെന്നും അദ്ദേഹത്തെ അറിയിച്ചു. ഇസ്രായേൽ സൈനികരും കുടിയേറ്റക്കാരും ഫലസ്തീനികൾക്കെതിരെ നിരന്തരം അക്രമം നടത്തുന്ന പ്രദേശത്താണ് വദീഅ് വളർന്നതെന്ന് അയ്ദ് അബു ഇഖ്തൈഷ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (1 hour ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (1 hour ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (1 hour ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (1 hour ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (1 hour ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (4 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (4 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (4 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (5 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (9 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (10 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (11 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (11 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (11 hours ago)

Malayali Vartha Recommends