Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഫലസ്തീൻ സ്വതന്ത്ര രാജ്യമാകുന്നത് വരെ സൗദിയും ഇസ്രയേലും തമ്മിൽ നയതന്ത്ര ബന്ധമില്ലെന്ന് സൗദി അറേബ്യ...

07 FEBRUARY 2024 04:23 PM IST
മലയാളി വാര്‍ത്ത

ഫലസ്തീൻ സ്വതന്ത്ര രാജ്യമാകുന്നത് വരെ സൗദിയും ഇസ്രയേലും തമ്മിൽ നയതന്ത്ര ബന്ധമില്ലെന്ന് സൗദി അറേബ്യ. അമേരിക്കയോടാണ് സൗദി അറേബ്യ, നിലപാട് വ്യക്തമാക്കിയത്. യഥാർത്ഥത്തിൽ, ഇസ്രായേൽ-സൗദി ബന്ധം ആരംഭിക്കാനുള്ള എല്ലാ ശ്രമങ്ങളും അമേരിക്ക നടത്തുന്നുണ്ട്. എന്നാൽ, ഫലസ്തീനികളുടെ അവകാശങ്ങൾ ലഭിക്കുന്നതുവരെ ഇസ്രായേലുമായി ബന്ധം പുലർത്തില്ലെന്ന് സൗദി വ്യക്തമാക്കുകയായിരുന്നു. ഗാസയിലെ ആക്രമണം അവസാനിപ്പിക്കുന്നത് വരെ ഇസ്രയേലുമായി നയതന്ത്ര ബന്ധം ആരംഭിക്കില്ലെന്ന് ഞങ്ങൾ അമേരിക്കയോട് പറഞ്ഞതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഫെബ്രുവരി 6 ന്, ഇസ്രായേലും സൗദിയും തമ്മിൽ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത് സംബന്ധിച്ച് ചർച്ചകൾക്ക് തയ്യാറാണെന്ന് അമേരിക്ക അറിയിച്ചിരുന്നു. അമേരിക്കയുടെ ഈ പ്രസ്താവനയ്ക്ക് ശേഷം മാത്രമാണ്, ഫലസ്തീൻ സ്വതന്ത്ര രാജ്യമാകുന്നത് വരെ സൗദിയും ഇസ്രയേലും തമ്മിൽ നയതന്ത്ര ബന്ധമില്ലെന്ന് നിലപാട് അറിയിച്ചത്. അറേബ്യ ഇതുവരെ ഇസ്രായേലിനെ ഒരു രാജ്യമായി അംഗീകരിച്ചിട്ടില്ല. അതിനാൽ ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധമില്ല. ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാമെന്നും എന്നാൽ ഇതിനായി 2002ലെ അറബ് സമാധാന നിർദേശത്തിലെ വ്യവസ്ഥകൾ അംഗീകരിക്കേണ്ടിവരുമെന്നും സൗദി പറയുന്നു.

2002-ലെ അറബ് സമാധാന സംരഭം മുതല്‍ പലസ്തീന്‍ വിഷയത്തില്‍ സൗദി അറേബ്യ ഉറച്ചുനില്‍ക്കുന്നു. പലസ്തീന്‍ രാജ്യം സൃഷ്ടിക്കപ്പെടുകയും സിറിയയുടെ ഗോലാന്‍ പ്രദേശത്തു നിന്ന് ഇസ്രയേല്‍ സേനയെ പിന്‍വലിക്കുകയും ചെയ്യുന്നതുവരെ അറബ് രാജ്യങ്ങള്‍ ഇസ്രായേലിനെ അംഗീകരിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് സൗദി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

 

ഗാസയില്‍ ആക്രമണം ശക്തമാക്കിയതോടെ സൗദി അറേബ്യ ഇസ്രയേലിന്അന്തിമ മുന്നറിയിപ്പ് നല്‍കിയിരുന്നു. സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം, 'പലസ്തീന്‍ രാഷ്ട്രം അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ ഇസ്രയേലുമായി ഒരു നയതന്ത്ര ബന്ധവുമില്ല' എന്ന് വ്യക്തമാക്കി. 'പലസ്തീന്‍ വിഷയത്തില്‍ സൗദി അറേബ്യയുടെ നിലപാട് എല്ലായ്പ്പോഴും ഉറച്ചതാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു. സഹോദരങ്ങളായ പലസ്തീന്‍ ജനത അവരുടെ നിയമാനുസൃതമായ അവകാശങ്ങള്‍ നേടിയെടുക്കേണ്ടതിന്റെ ആവശ്യകത വളരെ അധികമാണ്.

അറബ്-ഇസ്രായേല്‍ സമാധാന പ്രക്രിയയ്ക്കായി യുഎസ് നടത്തുന്ന ശ്രമങ്ങളെ അംഗീകരിക്കുന്നു. എന്നാല്‍, കിഴക്കന്‍ ജറുസലേമിനെ തലസ്ഥാനമായി അംഗീകരിച്ച് 1967-ലെ അതിര്‍ത്തി പ്രകാരം സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചില്ലെങ്കില്‍ ഇസ്രായേലുമായി നയതന്ത്ര ബന്ധമില്ല. ഇസ്രായേല്‍ സൈന്യത്തെ പിന്‍വലിച്ച് ഗാസ യുദ്ധം അവസാനിപ്പിക്കാനും സൗദി ആഹ്വാനം ചെയ്തിട്ടുണ്ട്. പലസ്തീന്‍ രാഷ്ട്രത്തെ ഇതുവരെ അംഗീകരിച്ചിട്ടില്ലാത്ത യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിലെ സ്ഥിരാംഗങ്ങളോടും നിലപാട് മാറ്റാന്‍ സൗദി അറേബ്യ അഭ്യര്‍ത്ഥിച്ചു.

 

ഇസ്രായേല്‍-ഹമാസ് ആക്രമണം പൊട്ടിപ്പുറപ്പെടുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് സൗദി അറേബ്യയും ഇസ്രയേലും പരസ്പരം ബന്ധം സാധാരണ നിലയിലാക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഗാസയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന്, സൗദി കരാര്‍ താല്‍ക്കാലികമായി മരവിപ്പിച്ചു. യുഎസുമായുള്ള പ്രതിരോധ ഉടമ്പടിക്ക് പകരമായി സൗദി അറേബ്യ നേരത്തെ ഇസ്രായേലുമായി ഒരു കരാറിന് സമ്മതിച്ചിരുന്നു. ഇതും ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (1 hour ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (1 hour ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (1 hour ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (1 hour ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (1 hour ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (4 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (4 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (4 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (5 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (9 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (10 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (11 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (11 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (11 hours ago)

Malayali Vartha Recommends