Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഗസ്സയിൽ വെടിനിർത്തലിന് മൂന്ന് ഘട്ട പദ്ധതി ഹമാസ് മുന്നോട്ടുവെച്ചതായി റിപ്പോർട്ട്... ബന്ദികളുടെ മോചനത്തിന് പകരമായി 135 ദിവസത്തെ വെടിനിർത്തലടക്കമുള്ള നിർദേശമാണ് നൽകിയത്..

08 FEBRUARY 2024 02:02 PM IST
മലയാളി വാര്‍ത്ത

ഗസ്സയിൽ വെടിനിർത്തലിന് മൂന്ന് ഘട്ട പദ്ധതി ഹമാസ് മുന്നോട്ടുവെച്ചതായി റിപ്പോർട്ട്. ബന്ദികളുടെ മോചനത്തിന് പകരമായി 135 ദിവസത്തെ വെടിനിർത്തലടക്കമുള്ള നിർദേശമാണ് നൽകിയത്. ഇസ്രയേലുമായുള്ള വെടിനിർത്തലിനും ബന്ദി കൈമാറ്റത്തിനുമുള്ള കരാറിൽ ഹമാസിൻ്റെ പ്രതികരണം ലഭിച്ചതായി ഖത്തറും ഈജിപ്തും അമേരിക്കയും ചൊവ്വാഴ്ച സ്ഥിരീകരിച്ചിരുന്നു.

45 ദിവസം നീളുന്ന മൂന്ന് ഘട്ടങ്ങളാണ് നിർദേശത്തിലുള്ളത്. ഈ ഘട്ടങ്ങളിൽ ഇരുകൂട്ടരും സൈനിക പ്രവർത്തനങ്ങൾ പൂർണ്ണമായും നിർത്തും. ഇതോടൊപ്പം തടവുകാരെയും മറ്റും കൈമാറും.

ആദ്യഘട്ടത്തിൽ 1500 ഫലസ്തീൻ തടവുകാരെ ഇസ്രായേൽ മോചിപ്പിക്കണം. ഇതിന് പകരമായി ഹമാസ് തടവിലാക്കിയ സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും രോഗികളെയും മോചിപ്പിക്കും. കൂടാതെ 500ൽ കുറയാത്ത സഹായ ട്രക്കുകളുടെ പ്രവേശനം, കുടിയൊഴിപ്പിക്കപ്പെട്ട ആളുകളുടെ തിരിച്ചുവരവ്, ഗസ്സയിലുടനീളം സ്വതന്ത്രമായ സഞ്ചാരം എന്നിവയും നിർദേശത്തിലുണ്ട്. ഇതോടൊപ്പം 60,000 താൽക്കാലിക വീടുകളും 200,000 ടെൻ്റുകളും കൊണ്ടുവരാൻ അനുവദിക്കണമെന്നും ആവശ്യപ്പെടുന്നു.

 

 

 

അധിനിവേശ കിഴക്കൻ ജറുസലേമിലെ അൽ-അഖ്‌സ മസ്ജിദിലേക്കുള്ള ഇസ്രായേൽ കുടിയേറ്റക്കാരുടെ നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാനും 2002ന് മുമ്പുള്ള നിലയിലേക്ക് കൊണ്ടുവരാനും ഹമാസ് ആവശ്യപ്പെടുന്നു. രണ്ടാം ഘട്ടം അവസാനിക്കും മുമ്പ് യുദ്ധം നിർത്താനുള്ള ചർച്ചകൾ പൂർത്തിയാക്കണമെന്നും വ്യവസ്ഥയിലുണ്ടെന്നാണ് റിപ്പോർട്ട്.

അതേസമയം, ഹമാസിന്റെ പ്രതികരണം അവലോകനം ചെയ്യുകയാണെന്ന് ഇസ്രായേൽ അറിയിച്ചു. ഏകദേശം 136 ഇസ്രായേലികൾ ഇപ്പോഴും ഹമാസിന്റെ കൈവശം ബന്ദികളായിട്ടുണ്ടെന്നാണ് വിവരം.

വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രായേലിലുണ്ട്. ഒക്ടോബർ ഏഴിലേതിന് സമാനമായ രീതിയിൽ ഇസ്രായേലിനെതിരെ ഭാവിയിൽ ആക്രമണം ഉണ്ടാകില്ലെന്ന അമേരിക്കയുടെ ഉറപ്പ് ബ്ലിൻകൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറിയിച്ചു. കൂടാതെ റഫയിൽ തുടരുന്ന ഇസ്രായേൽ ആക്രമണത്തിൽ അദ്ദേഹം കടുത്ത ആശങ്ക പ്രകടിപ്പിച്ചതായാണ് വിവരം.

അതേസയം, അടിയന്തര വെടിനിർത്തൽ വേണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. ബന്ദികളെ നിരുപാധികം വിട്ടയക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (1 hour ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (1 hour ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (1 hour ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (1 hour ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (1 hour ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (4 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (4 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (4 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (5 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (9 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (10 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (10 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (11 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (11 hours ago)

Malayali Vartha Recommends