ഗുണ്ട തലവനെ അറസ്റ്റ് ചെയ്തു; പോലീസ് ഉദ്യോഗസ്ഥയുടെ നഗ്‌ന ദൃശ്യങ്ങള്‍ പുറത്ത്‌വിട്ട് പ്രതികാരം

ഗുണ്ടാ തലവനെ അറസ്റ്റ് ചെയ്തതിന്റെ പ്രതികാരമായി പോലീസ് ഉദ്യോഗസ്ഥയുടെ നഗ്‌ന ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഗുണ്ട സംഘം. ഉദ്യോഗസ്ഥയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്താണ് സംഘം നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയത്.
ബ്രസീലിലെ കുറ്റവാളി സംഘമാണ് ഉദ്യോഗസ്ഥയുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് അവര്‍ക്കെതിരെ പ്രതികാരം വീട്ടിയത്. ഉദ്യോഗസ്ഥയുടെ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സംഘം ഹാക്ക് ചെയ്തു.
ഹാക്കിംഗിലൂടെ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത നഗ്‌നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴിയും, ബ്ലോഗ് വഴിയും സംഘം രപചരിപ്പിക്കുകയായിരുന്നു. ബ്രസീലിലെ കുപ്രസിദ്ധ ഗുണ്ട സംഘത്തിന്റെ നേതാവിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം സംഘത്തിന്റെയോ നേതാവിന്റെയോ വ്യക്തമായ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha