Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഇന്ത്യയെ തേച്ച കാനഡയ്ക്ക് കിട്ടിയത് എട്ടിന്റെ പണി !! ട്രൂഡോയെ പറപ്പിക്കാൻ ജയശങ്കർ ..കാനഡ രാഷ്ട്രീയത്തിലെ ചില അന്തർ നാടകങ്ങൾ

08 FEBRUARY 2024 03:02 PM IST
മലയാളി വാര്‍ത്ത

 

കാനഡ ഇന്ത്യ ബന്ധം ഈ അടുത്തകാലത്തായി വഷളാവുകയാണ് . ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധങ്ങൾ ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ സമയമാണ് ഇപ്പോൾ. അതിനു കാനഡയിലെ രാഷ്ട്രീയത്തിലെ ചില അന്തർ നാടകങ്ങൾക്ക് വലിയ പങ്കുണ്ട്.

നയതന്ത്ര ബന്ധത്തിലുണ്ടായ വിള്ളലുകളിൽ പരിഹാരമാവുന്നതിനു മുന്‍പ് പൊതുതിരഞ്ഞെടുപ്പിൽ ഇടപെടാൻ സാധ്യതയുള്ള ‘വിദേശ ഭീഷണി’യായി ഇന്ത്യയെ പട്ടികയിൽ ഉൾപ്പെടുത്തി ഇന്ത്യയ്ക്കുനേരെ പുതിയ നീക്കാം നടത്തിയിരിക്കയാണ് കാനഡ.. കാനഡയുടെ രഹസ്യാന്വേഷണ വിഭാഗമാണ് ഇന്ത്യയെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇന്റലിജൻസ് റിപ്പോർട്ടിനുമേൽ അന്വേഷണം നടത്താൻ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തന്നെയാണ് ഉത്തരവിട്ടതും .

കഴിഞ്ഞ വർഷം കനേഡിയൻ പൗരനും ഖലിസ്ഥാൻ വാദിയുമായ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനു പിന്നിൽ ഇന്ത്യൻ ഏജന്റുമാരാണെന്ന് ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ഇത് നിഷേധിച്ച് ഇന്ത്യ രംഗത്തെത്തുകയും പിന്നീട് നയതന്ത്ര ബന്ധത്തിൽ ഉലച്ചിലുണ്ടാവുകയും ചെയ്തു. ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾ പങ്കുവയ്ക്കണമെന്ന അപേക്ഷ തള്ളി ഇന്ത്യയ്‌ക്കെതിരെ പരസ്യപ്രതികരണം നടത്തുകയാണ് കാനഡ ചെയ്തതെന്ന് ജയശങ്കർ ആക്ഷേപിച്ചു

‘കുറച്ചു വർഷങ്ങളായി ഭീകരവാദികൾക്കും തീവ്ര ആശയക്കാർക്കും കാനഡ ഇടം കൊടുക്കുകയാണ്. ഇത് കാനഡയുടെ രാഷ്ട്രീയ ദൗർബല്യമാണ്. ഇതുമൂലം സംഭവിക്കാൻ പാടില്ലാത്ത നിരവധി സംഭവങ്ങളുണ്ടായി’’ ഇതേ തുടർന്ന് ആണ് കാനഡയിലുള്ള ഇന്ത്യൻ വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ തുടങ്ങിയതും

വിദേശ വിദ്യാർത്ഥികള്‍ക്ക് പിന്നാലെ വിദേശ താല്‍ക്കാലിക തൊഴിലാളികളേയും നിയന്ത്രിക്കാനുള്ള കാനഡയുടെ നീക്കം ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകർക്കും കനത്ത തിരിച്ചടി ആയിരുന്നു ...യോഗ്യത കുറഞ്ഞ വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് കാനഡ അവസാനിപ്പിക്കണമെന്നതായിരുന്നു ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലരുടെ താക്കീത്

കാനഡയുടെ ആഗോള പ്രശസ്തി തന്നെ അപകടത്തിലാക്കുന്ന നടപടിയാണ് ഇതെന്നും ഗുരുതര പ്രത്യാഘാതങ്ങൾ ഇല്ലാതിരിക്കണമെങ്കിൽ ശ്രദ്ധാപൂർവ്വമായ ഇടപെടലുകൾ നടത്തേണ്ടത് ആവശ്യമാണെന്നും പരക്കെ അഭിപ്രായം ഉയരുന്നുണ്ട് . . നിർദ്ദിഷ്ട പരിധി ചില കോളേജുകളും സർവ്വകാലാശാലകളും അടച്ചുപൂട്ടാൻ കാരണമാകുമെന്ന ആശങ്കയും ഇവർ പങ്കിടുന്നു. അതേസമയം പുതിയ തീരുമാനം വിദ്യാഭ്യാസ മേഖലയിൽ വലിയ തിരിച്ചടിക്ക് കാരണമായേക്കുമെന്നാണ് സി ഐ സി വ്യക്തമാക്കുന്നത്.

 

364,000ഓളം സ്റ്റഡി പെർമിറ്റുകളായി പരിധി നിശ്ചയിക്കുമെന്നാണ് കാനഡയിലെ ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ വ്യക്തമാക്കിയത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കു സെപ്റ്റംബർ 1 മുതൽ പോസ്റ്റ് ഗ്രാജ്വേറ്റ് വർക്ക് പെർമിറ്റ് അനുവദിക്കില്ലെന്നും വിദ്യാർഥികളുടെ പങ്കാളികൾക്കുള്ള വർക്ക് പെർമിറ്റ് മാസ്റ്റേഴ്സ്, ഡോക്ടറൽ പ്രോഗ്രാമുകളിലും മെഡിസിൻ, നിയമം പോലെയുള്ള പ്രഫഷനൽ പ്രോഗ്രാമുകളിലും മാത്രമായി ചുരുക്കുമെന്നും മാർക്ക് മില്ലർ അറിയിച്ചു.

സ്റ്റുഡൻ്റ് വിസകൾക്ക് പരിധി നിശ്ചയിക്കുന്നതിനു പുറമേ, വിദേശ വിദ്യാർത്ഥികളുടെ പങ്കാളികൾക്ക് വർക്ക് പെർമിറ്റ് നേടാൻ അനുവദിക്കുന്ന നയം കാനഡ അവസാനിപ്പിക്കുകയും ബിരുദാനന്തരം ലഭ്യമായ വർക്ക് പെർമിറ്റുകളിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികളെ ആഴ്ചയിൽ 40 മണിക്കൂർ വരെ ജോലി ചെയ്യാൻ അനുവദിക്കുന്ന താല്‍ക്കാലിക ഉത്തരവും ഉടന്‍ റദ്ദാക്കിയേക്കും. കോവിഡ് സമയത്ത് തൊഴില്‍ക്ഷാമം അനുഭവപ്പെട്ടപ്പോഴായിരുന്നു വിദ്യാർത്ഥികള്‍ക്ക് ആഴ്ചയില്‍ 40 മണിക്കൂർ ജോലി ചെയ്യാമെന്ന നിർദേശം പുറപ്പെടുവിച്ചത്. 80 ശതമാനത്തിലധികം പേർ ഇപ്പോൾ ആഴ്ചയിൽ 20 മണിക്കൂറിലധികം ജോലി ചെയ്യുന്നുണ്ടെന്നാണ് മന്ത്രി പറയുന്നത്.

അതേസമയം മുൻകൂട്ടി അറിയാക്കാതെയാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്നും പുതിയ സംവിധാനങ്ങളുമായി പൊരുത്തപ്പെടാൻ കൂടുതൽ സമയം വേണമെന്നുമാണ് സർവ്വകാശാലകളും കോളേജുകളും പറയുന്നത്. പെർമിറ്റുകളുടെ എണ്ണത്തിൽ പരിധി ഏർപ്പെടുത്താനുള്ള നിർദ്ദേശത്തിന് കീഴിൽ അനർദേശീയ വിദ്യാർത്ഥികൾക്ക് അവർ പഠിക്കാൻ ഉദ്ദേശിക്കുന്ന പ്രവിശ്യകളിൽ നിന്നുള്ള സാക്ഷ്യപത്രങ്ങൾ നൽകേണ്ടതുണ്ട്. അപേക്ഷിക്കുന്നയാൾ ഈ പുതിയ പ്രൊവിൻഷ്യൽ പരിധിക്ക് ഉള്ളിലാണെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് ഈ കത്തുകൾ. എന്നാൽ നിലവിൽ അത്തരത്തിൽ അറ്റസ്റ്റേഷൻ നൽകുന്ന സംവിധാനവും പ്രക്രിയയും പ്രവിശ്യകൾക്കില്ലെന്നാണ് കനേഡിയൻ കോളേജുകൾ പറയുന്നത്. അറ്റസ്റ്റേഷൻ ലെറ്ററുകളുടെ ആവശ്യകത അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എല്ലാ പുതിയ ആപ്ലിക്കേഷനുകളും പെട്ടെന്ന് നിർത്തലാക്കാൻ കാരണമാകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം ഉന്നയിച്ച് ഇവർ ഇമിഗ്രേഷൻ മന്ത്രിക്ക് കത്തയച്ചു. പുതിയ നടപടികൾക്കായി തയ്യാറെടുക്കാൻ തങ്ങൾക്ക് കൂടുതൽ സമയം വേണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. അറ്റസ്റ്റേഷൻ തയ്യാറാക്കുന്നതിനുള്ള നടപടികൾ വിദ്യാർത്ഥികളുടെ എന്റോൾമെന്റിനെ ബാധിക്കുന്നുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾക്ക് പഠനാനുമതി ലഭിക്കുന്നതിന് ഇത് തടസമാകുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

 

പിരിച്ചുവിടൽ, അടച്ചുപൂട്ടൽ, ട്യൂഷൻ ഫീസ് വർദ്ധിപ്പിക്കൽ എന്നിവ ഉൾപ്പെടെയുള്ള ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് തീരുമാനം കാരണമായേക്കും. കാനഡയേയും അന്താരാഷ്ട്ര വീദ്യാർത്ഥികളേയും ഇത് ഒരുപോലെയാകും ബാധിക്കുകയെന്നും സി ഐ സി ചൂണ്ടിക്കാട്ടി.

1982 നും 2017 നും ഇടയിൽ കാനഡയിലെത്തിയ കുടിയേറ്റക്കാരിൽ 17.5 ശതമാനം പേരും കുടിയേറ്റം അവസാനിപ്പിച്ച് മടങ്ങിയെന്നാണ് സ്റ്റാറ്റിസ്റ്റിക്സ് കാനഡയിൽ നിന്നുള്ള ഏറ്റവും പുതിയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നത്.ഈയിടെയായി സാങ്കേതികവിദ്യ, ധനകാര്യം തുടങ്ങിയ ഉയർന്ന വൈദഗ്ധ്യമുള്ള മേഖലകളിൽ നിന്നുള്ള നിരവധി ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങാനോ മറ്റ് രാജ്യങ്ങളിലേക്ക് മാറാനോ ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ജനസംഖ്യ വർധിപ്പിക്കുന്നതിനും നികുതി അടിത്തറ വർധിപ്പിക്കുന്നതിനും കുടിയേറ്റത്തെ വളരെയധികം ആശ്രയിക്കുന്ന രാജ്യമാണ് കാനഡ. അതുകൊണ്ട് തന്നെ പുതിയ കണക്കുകൾ കാനഡയെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരിക്കുമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (1 hour ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (1 hour ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (1 hour ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (1 hour ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (1 hour ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (4 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (4 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (4 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (5 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (9 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (10 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (10 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (11 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (11 hours ago)

Malayali Vartha Recommends