Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ബന്ദികളെ പരസ്പരം കൈമാറി റഷ്യയും യുക്രൈനും...ഒട്ടേറെ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം ബന്ദികളുടെ മോചനം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചെന്ന് യുഎഇയുടെ വിദേശകാര്യ മന്ത്രാലയം..

10 FEBRUARY 2024 11:19 AM IST
മലയാളി വാര്‍ത്ത

യുഎഇയുടെ മധ്യസ്ഥതയില്‍ ചേര്‍ന്ന ചര്‍ച്ചകള്‍ക്കിടയില്‍ നൂറ് ബന്ധികളെ പരസ്പരം കൈമാറി റഷ്യയും യുക്രൈനും.ഒട്ടേറെ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം ബന്ദികളുടെ മോചനം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചെന്ന് യുഎഇയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.യുഎഇയുടെ ഇടപെടലില്‍ ബന്ധിമോചനം സാധ്യതമായ വിവരം യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ സെലന്‍സ്‌ക്കിയും റഷ്യന്‍ പ്രതിരോധ മന്ത്രാലയവും സാമൂഹ്യ മാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതുവരെ 3135 യുക്രൈനിയന്‍ തടവുകാരെ വിവിധ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് റഷ്യയുടെ പിടിയില്‍ നിന്നും മോചിപ്പിച്ചതായി യുക്രൈനിയന്‍ പ്രസിഡന്റ് വെളിപ്പെടുത്തി. നേരത്തെ ജനുവരി മൂന്നിനും യുഎഇയുടെ മധ്യസ്ഥതയില്‍ റഷ്യ നാനൂറിലേറെ തടവുകാരെ യുക്രൈന് കൈമാറിയിരുന്നു.

 

 


ഗസ്സ വെടിനിർത്തൽ ചർച്ചകൾക്കായി എത്തിയ യു.എസ് വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍റെ ദൗത്യം പരാജയം. യുദ്ധത്തിൽ നിന്ന് പിറകോട്ടില്ലെന്ന നെതന്യാഹുവിന്‍റെ നിലപാടിനിടയിലും ഗസ്സയിൽ ദീർഘകാല വെടിനിർത്തൽ ചർച്ച തുടരുമെന്ന് അമേരിക്കയും മധ്യസ്ഥ രാജ്യങ്ങളും അറിയിച്ചു. റഫക്കു നേരെയുള്ള ഇസ്രായേൽ കരയാക്രമണം വൻ മാനുഷിക ദുരന്തത്തിലേക്ക് നയിക്കുമെന്ന് യു.എൻ മുന്നറിയിപ്പ് നൽകി. ലബനാനിൽ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഹിസ്ബുല്ല കമാന്‍ഡര്‍ കൊല്ലപ്പെട്ടു. ഹൂതി കേന്ദ്രങ്ങളിൽ വീണ്ടും യു.എസ്, ബ്രിട്ടീഷ് വ്യോമാക്രമണമുണ്ടായി.

വെടിനിർത്തൽ നിർദേശം അംഗീകരിപ്പിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് മേൽ സമ്മർദം ചെലുത്താനുള്ള നീക്കം വിജയിക്കാതെയാണ് നാലു ദിവസം നീണ്ട പശ്ചിമേഷ്യൻ സന്ദർശനം പൂർത്തീകരിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍റെ മടക്കം. വെടിനിർത്തൽ കരാറിനോടുള്ള ഹമാസിന്‍റെ അനുകൂല പ്രതികരണം മികച്ച അവസരമായാണ് അമേരിക്ക കണ്ടത്. ഹമാസ് വ്യവസ്ഥകളോട് എതിർപ്പുണ്ടെങ്കിലും ബന്ദികളുടെ മോചനത്തിന് ചർച്ചകളിലൂടെ പരിഹാരം തേടാനുള്ള അവസരം നെതന്യാഹുവിന്‍റെ കടുംപിടിത്തം മൂലം ഇല്ലാതായെന്ന വിലയിരുത്തലിൽ ആണ് അമേരിക്ക. ദീർഘകാല വെടിനിർത്തൽ മുൻനിർത്തിയുള്ള ചർച്ചകൾ മുന്നോട്ടു പോകണമെന്ന നിലപാടാണ് തങ്ങൾക്കുള്ളതെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. 27,000 ഫലസ്തീനികളുടെ കൊല മറച്ചുപിടിച്ച് പുടിന്‍റെ യുദ്ധകുറ്റങ്ങളെ വിമർശിക്കാൻ അമേരിക്കക്ക് എന്തവകാശമാണുള്ളതെന്ന് നാളെ ലോകം ചോദിക്കുമെന്ന് യു.എസ് സെനറ്റർ ബെർണി സാന്‍റേഴ്സ് പറഞ്ഞു. ഹമാസിനെ ദുർബലപ്പെടുത്തുകയല്ലാതെ തുരത്താൻ ഒരു നിലക്കും സാധ്യമല്ലെന്ന് യു.എസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ മുൻനിർത്തി ന്യൂയോർക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

 

 

ബന്ദി മോചനത്തിനായി വിട്ടുവീഴ്ച ചെയ്യണമെന്ന് ഇസ്രായേലിനകത്തും അഭിപ്രായം ശക്തമാണ്. തെൽ അവീവിൽ ഇന്നലെ ആയിരങ്ങൾ നെതന്യാഹുവിനെതിരെ തെരുവിലിറങ്ങി. എത്രയും പെട്ടെന്ന് ബന്ദിമോചനം വേണമെന്ന് പ്രക്ഷോഭകർ ആവശ്യപ്പെട്ടു. ഇസ്രായേൽ കരയുദ്ധം റഫയിലേക്കും വ്യാപിപ്പിക്കാൻ നീക്കം നടത്തുന്നതോടെ ഗസ്സയിലെ അവസാന അഭയകേന്ദ്രവും സുരക്ഷിതമല്ലാതാകുമെന്ന ഭീതിയിലാണ് ജനങ്ങൾ. 24 മണിക്കൂറിനിടെ 130 പേർ കൊല്ലപ്പെടുകയും 170 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗസ്സ യുദ്ധത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 27,840 ആയി.ആകെ 67,317 പേർക്കാണ് പരിക്കേറ്റത്.

ലബനനിൽ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഹിസ്ബുല്ല കമാന്‍ഡര്‍ കൊല്ലപ്പെട്ടു. ശക്തമായി തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല അറിയിച്ചു. യെമനിൽ ഹൂതി കേന്ദ്രങ്ങളിൽ യു.എസ് ബ്രിട്ടീഷ് വ്യോമാക്രമണം തുടർന്നു. ഇസ്രായേലിലേക്കുള്ള കപ്പലുകൾക്ക് നേരെ ആക്രമണം തുടരുമെന്ന് ഹൂതികൾ വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (1 hour ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (1 hour ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (1 hour ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (1 hour ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (1 hour ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (4 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (4 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (4 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (5 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (9 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (10 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (10 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (11 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (11 hours ago)

Malayali Vartha Recommends