ഉഫ്...! എന്താ ഈ കാണുന്നത് ? ചന്ദ്രന്റെ നടുക്കുന്ന രഹസ്യം!!! ചന്ദ്രമുഖത്തിന്റെ മറ്റേ വശത്തിന്‌റെ അപൂർവമായ ചിത്രം പുറത്തുവിട്ട് നാസ

ചന്ദ്രന്റെ മറ്റേ വശംകാണാനുള്ള ആഗ്രഹം നമ്മിൽ പലർക്കുമുണ്ട് അല്ലെ? എന്നാൽ അതൊട്ടും അങ്ങോട്ടും നടക്കുന്നുമില്ല. നമ്മൾ കാണാത്ത ആ വശം ഇരുട്ടായിരിക്കും എന്നാണ് നമ്മിൽ പലരുടെയും വിചാരം . പക്ഷെ ആ വിചാരം എന്നാലിത് തെറ്റാണ്. വിദൂരവശത്തും സൂര്യപ്രകാശം നമ്മെ അഭിമുഖീകരിക്കുന്ന വശത്തിൽ പ്രകാശം വീഴുന്നതിന്‌റെ അതേ അളവിൽ പതിയ്ക്കാറുണ്ട് .
വിദൂരവശം നാം കാണുന്ന ചാന്ദ്രമുഖത്തിൽ നിന്നു തീർത്തും വ്യത്യസ്തമാണ് . ഇപ്പോൾ ഇതാ ഈ ചാന്ദ്രമുഖത്തിന്റെ മറ്റേ വശത്തിന്‌റെ അപൂർവമായ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് നാസ. ഏജൻസിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ചിത്രം പുറത്ത് വിട്ടിരിക്കുന്നത്. നമ്മെ അഭിമുഖീകരിക്കുന്ന വശത്തെ അപേക്ഷിച്ച് കൂടുതൽ പടുകുഴികളും ഗർത്തങ്ങളും വിദൂരവശത്തുണ്ട്. അഗ്നിപർവത പ്രവാഹങ്ങളാൽ സൃഷ്ടിക്കപ്പെട്ട ഇരുണ്ട സമതലങ്ങൾ ഈ വശത്ത് കുറവാണ്.
https://www.facebook.com/Malayalivartha
























