Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ഇസ്രായേല്‍ ബോംബാക്രമണത്തില്‍, രണ്ട് ബന്ദികള്‍കൂടി കൊല്ലപ്പെട്ടതായി ഹമാസ്:- 'വിശ്വസനീയ' പദ്ധതിയില്ലാതെ ഇസ്രായേല്‍ സൈനിക നടപടിയുമായി മുന്നോട്ട് പോകരുതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍...

12 FEBRUARY 2024 04:52 PM IST
മലയാളി വാര്‍ത്ത

ഇസ്രായേല്‍ ബോംബാക്രമണത്തില്‍, രണ്ട് ബന്ദികള്‍കൂടി കൊല്ലപ്പെട്ടതായി അറിയിച്ച് ഹമാസിന്റെ അല്‍ ഖസ്സാം ബ്രിഗേഡ്. എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശരിയായ ചികിത്സ നല്‍കാന്‍ കഴിയാത്തതിനാല്‍ ഓരോ ദിവസവും ബന്ദികളുടെ ജീവന്‍ അപകടത്തിലാവുകയാണെന്ന് ഹമാസ് വ്യക്തമാക്കി. പരിക്കേറ്റ ബന്ദികളുടെ ജീവന്‍ നഷ്ടമായാല്‍, മരുന്നും അവശ്യവസ്തുക്കളും തടയുന്ന ഇസ്രായേല്‍ സൈന്യം മാത്രമാണ് ബന്ദികളുടെ മരണത്തിന് ഉത്തരവാദികളെന്ന് മുതിര്‍ന്ന ഹമാസ് നേതാവ് പറഞ്ഞു.

അതിനിടെ, ജനസാന്ദ്രതയേറിയ ഗാസ അതിര്‍ത്തി പട്ടണമായ റഫയില്‍ സിവിലിയന്മാരെ സംരക്ഷിക്കാനുള്ള ''വിശ്വസനീയ'' പദ്ധതിയില്ലാതെ ഇസ്രായേല്‍ സൈനിക നടപടിയുമായി മുന്നോട്ട് പോകരുതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് മുന്നറിയിപ്പ് നല്‍കി. ഇസ്രായേല്‍ സൈന്യത്തെ റഫയിലേക്ക് അയച്ചാല്‍, 1978 ലെ ഇസ്രായേലുമായുള്ള സമാധാന ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് ഈജിപ്ത് ഭീഷണിപ്പെടുത്തി. അവിടെ യുദ്ധം ഉപരോധിച്ച പ്രദേശത്തിന്റെ പ്രധാന സഹായ വിതരണ മാര്‍ഗം അടച്ചുപൂട്ടാന്‍ ഈജിപ്ത് നിര്‍ബന്ധിതമാകുമെന്ന് ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥരും, പാശ്ചാത്യ നയതന്ത്രജ്ഞനും പ്രതികരിച്ചു.

പലസ്തീന്‍ തീവ്രവാദ സംഘടനയായ ഹമാസിനെതിരായ, നാല് മാസത്തെ യുദ്ധത്തില്‍ വിജയിക്കാന്‍ റഫയിലേക്ക് സൈന്യത്തെ അയയ്ക്കേണ്ടത് ആവശ്യമാണെന്ന് നെതന്യാഹു പറഞ്ഞതിന് പിന്നാലെയാണ് അരനൂറ്റാണ്ടോളം പ്രാദേശിക സ്ഥിരതയുടെ ആണിക്കല്ലായ, ക്യാമ്പ് ഡേവിഡ് ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന ഭീഷണി ഉയര്‍ന്നത്. ഹമാസിന് ഇപ്പോഴും അവിടെ നാല് ബറ്റാലിയനുകളുണ്ടെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

അഭയാര്‍ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന റഫയില്‍ ഇസ്രായേല്‍ കരയുദ്ധത്തിന് ഇറങ്ങുന്നത് ബന്ദി കൈമാറ്റ ചര്‍ച്ച തകര്‍ക്കുമെന്ന് ഹമാസും മുന്നറിയിപ്പ് നല്‍കി. റഫയില്‍ ശനിയാഴ്ച രാത്രി ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 40 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗാസയിലാകെ 24 മണിക്കൂറിനിടെ 112 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഒക്ടോബര്‍ ഏഴിന് ശേഷം ഗാസയില്‍ കൊല്ലപ്പെട്ട ഫലസ്തീനികള്‍ 28,176 ആയി. 67,784 പേര്‍ക്ക് പരിക്കേറ്റു. റഫയില്‍ ആക്രമണം നടത്തിയാല്‍ പറയാന്‍ കഴിയാത്ത മാനുഷിക ദുരന്തമാണ് സംഭവിക്കുകയെന്ന് യൂറോപ്യന്‍ യൂനിയന്‍ വിദേശനയ മേധാവി ജോസഫ് ബോല്‍ മുന്നറിയിപ്പ് നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (7 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (7 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (8 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (10 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (11 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (11 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (11 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (11 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (11 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (11 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (12 hours ago)

Malayali Vartha Recommends