ചെങ്കടലിൽ ഇസ്രായേൽ ബന്ധമുള്ള കപ്പലുകൾക്ക് നേരെ വൻ ആക്രമണം; ചെങ്കടലിൽ ഇസ്രായേൽ ബന്ധമുള്ള കപ്പലുകൾക്ക് നേരെനടക്കുന്ന ആക്രമണം ഈജിപ്തിലെ സൂയസ് കനാലിന്റെ വരുമാനം പ്രതികൂലമായി ബാധിക്കുന്നു

ചെങ്കടലില്‍ വീണ്ടും വീണ്ടും ആക്രമണങ്ങൾക്ക് തിരികൊളുത്തുകയാണ് ഹൂതികള്‍. ബ്രിട്ടീഷ് കപ്പല്‍ ഹൂതികള്‍ താറുമാറാക്കിയിരുന്നു . യമനിലെ ഹൂതി വിമതരുടെ ആക്രമണത്തില്‍ ബ്രിട്ടീഷ് ചരക്കുകപ്പലിന് സാരമായ തകരാര്‍ സംഭവിച്ചതോടെ ചെങ്കടല്‍ വഴിയുള്ള ചരക്കുനീക്കത്തില്‍ വീണ്ടും കനത്ത പ്രതിസന്ധി ഉണ്ടായി . ബ്രിട്ടനില്‍ രജിസ്റ്റര്‍ചെയ്ത കപ്പലിന് നേര്‍ക്കായിരുന്നു ഹൂതികള്‍അന്ന് ആക്രമണം നടത്തിയത്. റൂബിമാര്‍ എന്ന കപ്പലിന് നേരെയാണ് ആക്രമണം നടത്തിയത്.
ഗസ്സയില്‍ ഫലസ്തീനികള്‍ക്ക് നേരെ ഇസ്രയേല്‍ നടത്തുന്ന ക്രൂരതകള്‍ അവസാനിപ്പിക്കാത്തിടത്തോളം ഇസ്രയേലുമായും സഖ്യകക്ഷികളുമായും ബന്ധമുള്ള കപ്പലുകള്‍ ആക്രമിക്കുമെന്ന് ഹൂതികള്‍ പ്രഖ്യാപിച്ചിരുന്നു.ചെങ്കടലിൽ ഇസ്രായേൽ ബന്ധമുള്ള കപ്പലുകൾക്ക് നേരെ വൻ ആക്രമണമാണ് നടക്കുന്നത്.
കടുത്ത ആക്രമണമാണ് ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നത്. ഇപ്പോൾ ഇതാ അത്യന്തം നടുക്കുന്ന ഒരു റിപ്പോർട്ടാണ് പുറത്ത് വരുന്നത്.ചെങ്കടലിൽ ഇസ്രായേൽ ബന്ധമുള്ള കപ്പലുകൾക്ക് നേരെനടക്കുന്ന ആക്രമണം ഈജിപ്തിലെ സൂയസ് കനാലിന്റെ വരുമാനത്തെയും പ്രതികൂലമായി ബാധിക്കുന്നു. ചെങ്കടലിനെ മെഡിറ്ററേനിയനുമായി ബന്ധിപ്പിക്കുന്ന പ്രധാന ജലപാതയാണ് ഈജിപ്തിലെ സൂയസ് കനാൽ.
ഗസ്സക്കെതിരായ ഇസ്രായേൽ ആക്രമണം ശക്തമായതോടെയാണ് ചെങ്കടൽ വഴിയുള്ള ചരക്ക് നീക്കത്തിലും ഭീഷണികൾ നേരിടാൻ തുടങ്ങിയത് . ഇതോടെ സൂയസ് കനാലിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ 60 ശതമാനവും ദക്ഷിണാഫ്രിക്കയിലൂടെ വഴി മാറി സഞ്ചരിക്കാൻ തുടങ്ങിയിരിക്കുകയാണ് . ഈജിപ്ഷ്യൻ പ്രസിഡന്റ് അറിയിച്ചിരിക്കുന്നത്, സൂയസ് കനാലിൽ നിന്നുള്ള വരുമാനത്തിൽ ഈ വർഷം ഇതുവരെ 40 മുതൽ 50 ശതമാനം വരെ കുറവുണ്ടായി എന്നാണ്.
https://www.facebook.com/Malayalivartha