Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉഷ്ണതരം​ഗ സാധ്യത... കൊല്ലം, തൃശൂർ ജില്ലകളിലെ സ്കൂളുകൾ, കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്  


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...

വഴിമുട്ടിയ വെടിനിർത്തൽ ചർച്ച പുനരാരംഭിക്കാൻ വീണ്ടും നീക്കം, കൈറോയിലേക്ക് സംഘത്തെ അയക്കുന്നതിൽ ഇസ്രായേലിനുള്ളിൽ അവ്യക്തത, വിട്ടയക്കുന്ന ബന്ദികളുടെ കാര്യത്തിൽ ഹമാസിന്‍റെ നിലപാട് അറിഞ്ഞുമാത്രം സംഘത്തെ അയച്ചാൽ മതിയെന്ന് തീരുമാനം...!!

03 MARCH 2024 06:38 PM IST
മലയാളി വാര്‍ത്ത

ഒക്ടോബർ 7ന് തുടങ്ങിയ ഇസ്രയേൽ - ഹമാസ് യുദ്ധത്തിന് ഇതുവരെ അറുതിയായിട്ടില്ല. ഭക്ഷണവിതരണത്തിന് കാത്തിരുന്ന ഫലസ്തീൻകാർക്ക് നേരെ നടന്ന ആക്രമണത്തിൽ 118 പേർ കൊല്ലപ്പെടുകയും 760 പേർക്ക് പരിക്കേൽക്കുകയും ചെയ്തതോടെ വഴിമുട്ടിയ വെടിനിർത്തൽ ചർച്ച പുനരാരംഭിക്കാൻ വീണ്ടും നീക്കം നടക്കുന്നുണ്ട്. പാരീസിലും ഖത്തറിലും നടന്ന ചർച്ചകളുടെ തുടർ നീക്കം എന്ന നിലയിൽ ഹമാസ്, ഇസ്രായേൽ സംഘങ്ങളുമായി ഇന്ന് കൈറോയിൽ വെവ്വേറെ ചർച്ച നടത്താനായിരുന്നു ധാരണ.

എന്നാൽ കൈറോയിലേക്ക് സംഘത്തെ അയക്കുന്നതു സംബന്ധിച്ച് ഇസ്രായേലിനുള്ളിൽ അവ്യക്തത തുടരുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിട്ടയക്കുന്ന ബന്ദികളുടെ കാര്യത്തിൽ ഹമാസിന്‍റെ നിലപാട് അറിഞ്ഞുമാത്രം സംഘത്തെ അയച്ചാൽ മതിയെന്നാണ് യുദ്ധകാര്യ മന്ത്രിസഭയുടെ തീരുമാനമെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.വരുന്ന തിങ്കളാഴ്ച്ച ഗാസയിൽ താൽക്കാലിക വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന പ്രത്യാശയാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ട് വയ്ക്കുന്നത്.

റമദാന് മുമ്പ് വെടിനിർത്തൽ സാധ്യമാകുമെന്നാണ് ജോ ബൈഡൻ പറയുന്നത്. മാർച്ച് രണ്ടാം വാരത്തിൽ മുസ്ലിം വ്രതമാസം ആരംഭിക്കും മുമ്പ് വെടിനിർത്തൽ കരാർ യാഥാർഥ്യമാകുമെന്നും അതിനായി കഠിനാധ്വാനം തുടരുകയാണെന്നും ജോ ബൈഡൻ പറഞ്ഞു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ഈജിപ്ത് പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽസീസി എന്നിവരുമായി കഴിഞ്ഞ ദിവസം ബൈഡൻ ഫോണിൽ സംസാരിച്ചു.

ഹമാസ് പ്രതിനിധികളുള്‍പ്പെടെ വിവിധ നേതാക്കള്‍ പാരീസില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ താല്‍കാലിക വെടിനിര്‍ത്തല്‍, ബന്ദികളെ മോചിപ്പിക്കല്‍ എന്നിവയെ സംബന്ധിച്ച് ധാരണയിലെത്തിയതായി വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ സിഎന്‍എന്നിനോട് കഴിഞ്ഞ ഞായറാഴ്ച പ്രതികരിച്ചിരുന്നു.

റമസാന്‍ വ്രതം ആരംഭിക്കുന്നതിന് മുമ്പ് വിഷയത്തില്‍ അനുകൂലമായ തീരുമാനത്തിലെത്താനാകുമെന്നുള്ള പ്രതീക്ഷ ഈജിപ്ഷ്യന്‍ മാധ്യമങ്ങളും പങ്കുവെച്ചു. പലസ്തീന്‍ അതിര്‍ത്തിയില്‍ മനുഷ്യജീവിതം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ഈജിപ്ത്, ഖത്തര്‍, യു.എസ്., ഫ്രാന്‍സ് തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഇസ്രയേല്‍-ഹമാസ് യുദ്ധം നിര്‍ത്തുന്നതിനും ഗാസയില്‍ ബന്ദികളാക്കപ്പെട്ടവരുടെ മോചനത്തിനുമായുള്ള അടിയന്തര മാര്‍ഗങ്ങള്‍ തിരയുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...  (4 minutes ago)

ഉഷ്ണതരം​ഗ സാധ്യത... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്    (18 minutes ago)

വട്ടിയൂര്‍ക്കാവ് സംഘര്‍ഷം: സ്‌റ്റേഷന്‍ എസ് എച്ച് ഒ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു  (6 hours ago)

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്  (6 hours ago)

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം  (6 hours ago)

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (7 hours ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (7 hours ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (10 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (11 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (11 hours ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (11 hours ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (11 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (11 hours ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (12 hours ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (12 hours ago)

Malayali Vartha Recommends