Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..


ദിവ്യ എസ് അയ്യർക്ക് വേണ്ടി KKR ന്റെ കവചം.. തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടി'; ആരോപണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്..


പ്രാർത്ഥനയുടെ നിമിഷങ്ങൾ... ആരാധകർക്ക് ചിന്തിക്കാൻ വയ്യ,വിറച്ച് ജയിച്ച് അർജന്റീന (2-3), ആസാമാന്യ പോരാട്ടവീര്യം, പൊരുതി വീണ് കാബോ വെർദെ


ഓസ്‌ട്രേലിയയെ ഷൂട്ട‍ൗട്ടിൽ 4–2ന്‌ തോൽപ്പിച്ച്‌ ഇ‍ൗജിപ്‌ത്‌ ലോകകപ്പ്‌ ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിൽ കടന്നു...


തൃശൂർ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു....മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും ഇന്റർവ്യൂവിനും അവധി ബാധകമായിരിക്കില്ല, എല്ലാവരും ജാഗ്രത പാലിക്കണമെന്നും, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കലക്ടർ

ഗാസയില്‍ അടിയന്തര താല്‍ക്കാലിക വെടിനിര്‍ത്തല്‍ അനിവാര്യമെന്ന് അമേരിക്ക; ഉപാധികള്‍ക്ക് വിധേയമായുള്ള വെടിനിര്‍ത്തലിന് ഒരുക്കമാണെന്ന് വ്യതമാക്കി ഹമാസ്...

05 MARCH 2024 05:15 PM IST
മലയാളി വാര്‍ത്ത

More Stories...

ടെഹ്‌റാൻ സ്കെച്ചിട്ട് മൊസാദ് 24 മണിക്കൂറിൽ അമേരിക്കയുടെ പ്ലാൻ വേറെ..! ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! JULY 9 ന് സംഭവിക്കുന്നത്

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം

ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി

ഇസ്രയേലിന്റെ ആക്രമണം, ഗാസയില്‍ 150 നാളുകള്‍ പിന്നിടുമ്പോള്‍ അടിയന്തര താല്‍ക്കാലിക വെടിനിര്‍ത്തല്‍ അനിവാര്യമെന്ന് വ്യക്തമാക്കി അമേരിക്ക. ഗാസയില്‍സഹായം എത്തിക്കാന്‍ വിവിധ രാജ്യങ്ങളുമായി ചേര്‍ന്നുള്ള ഏകോപനത്തിന് മുന്നിട്ടിറങ്ങുമെന്നും വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്. അതിനിടെ, ഗാസയില്‍ രക്തസാക്ഷികളെ അടക്കിയ ഖബര്സ്ഥാന് നേരെയും ഇസ്രായേല്‍ ബോംബിട്ടതായി റിപ്പോര്‍ട്ടുണ്ട്. കെയ്‌റോയിലേക്ക് ചര്‍ച്ചയ്ക്കായി സംഘത്തെ അയക്കേണ്ടതില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് ഇസ്രായേല്‍.

ഉപാധികള്‍ക്ക് വിധേയമായുള്ള വെടിനിര്‍ത്തലിന് ഒരുക്കമാണെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. അറസ്റ്റിലായ ഏതാനും ഫലസ്തീന്‍ സ്ത്രീകള്‍ക്ക് നേരെ ഇസ്രായേല്‍ സേന ലൈംഗികാതിക്രമം നടത്തിയതായി വിവരം ലഭിച്ചതായി യു.എന്‍ സംഘം വെളിപ്പെടുത്തിയിരുന്നു. ഇസ്രായേല്‍ ആക്രമണത്തില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ലബനാന്‍ അധികൃതരും അറിയിച്ചു.

150 നാള്‍ നീണ്ട യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 30,500 കടന്നിരിക്കെ, ഗാസയിലെ സ്ഥിതി ഗതികള്‍ കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്. പട്ടിണി മൂലം മരിക്കുന്ന കുട്ടികളുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കുമെന്നാണ് യു.എന്‍ മുന്നറിയിപ്പ്. വടക്കന്‍ ഗാസയിലേയ്ക്ക് ഭക്ഷണ സഹായം ഉറപ്പാക്കാന്‍ ഇസ്രായേല്‍ വിസമ്മതിക്കെ, ഏഴു ലക്ഷത്തോളം വരുന്ന ജനങ്ങളുടെ അതിജീവനം അസാധ്യമായി മാറുമെന്നും റിപ്പോര്‍ട്ടുണ്ട്.

താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഒട്ടും വൈകരുതെന്നാണ് യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ആവശ്യപ്പെട്ടത്. കടല്‍ മാര്‍ഗം ഗാസയിലേയ്ക്ക് കൂടുതല്‍ സഹായം ഉറപ്പാക്കാന്‍ മറ്റു രാജ്യങ്ങളുമായി ചേര്‍ന്ന് പദ്ധതിക്ക് രൂപം നല്‍കുമെന്നും അമേരിക്ക അറിയിച്ചു. ഇസ്രായേല്‍ മന്ത്രി ഗാന്റ്‌സുമായി നാളെ യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍ നടത്തുന്ന ചര്‍ച്ചയില്‍ ഗാസയ്ക്കുള്ള സഹായം പ്രധാന അജണ്ടയാകുമെന്ന് വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. ഇസ്രായേലിനുള്ള സൈനിക സഹായവും ചര്‍ച്ചയാകും.

ഗാസയില്‍ വെടിനിര്‍ത്തലും ബന്ദികളെ മോചിപ്പിക്കുന്നതും അടക്കമുള്ള വിഷയങ്ങളില്‍ കെയ്‌റോയില്‍ നടക്കുന്ന ചര്‍ച്ചയിലേക്ക് പ്രതിനിധി സംഘത്തെ അയക്കേണ്ടതില്ലെന്ന നിലപാടില്‍ ഇസ്രായേല്‍ ഉറച്ച് നില്‍ക്കുകയാണ്. ബന്ദികളുടെ വിശദമായ പട്ടിക, ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും കുറിച്ചുള്ള വിവരങ്ങള്‍, ബന്ദികളെ കൈമാറുന്നതിന് പകരമായി ഇസ്രായേല്‍ ജയിലില്‍നിന്ന് വിട്ടയക്കേണ്ട ഫലസ്തീനികളുടെ എണ്ണം എന്നീ കാര്യങ്ങളില്‍ ഹമാസ് നയം വ്യക്തമാക്കണമെന്നാണ് ഇസ്രായേല്‍ ആവശ്യം.

എന്നാല്‍, വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരാതെ ബന്ദികളെ കുറിച്ചു പൂര്‍ണ വിവരങ്ങള്‍ അറിയുക എളുപ്പമല്ലെന്ന് ഹമാസ് നേതൃത്വം വ്യക്തമാക്കി. ആറാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന വെടിനിര്‍ത്തല്‍ ഇസ്രായേല്‍ ഭരണകൂടം അംഗീകരിച്ചുവെന്നാണ് അമേരിക്ക സൂചിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (52 minutes ago)

കാൽനടയാത്രക്കാർക്കായുള്ള സീബ്ര ക്രോസ്സിംഗിൽ വാഹനങ്ങളുടെ കസർത്ത്; സീബ്ര ക്രോസ്സിംഗിന് അടുത്ത് നിൽക്കുന്ന യാത്രക്കാരെ കണ്ടില്ലെന്നു നടിച്ച് ഡ്രൈവർമാർ  (1 hour ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം; തിരമാല ജാഗ്രത നിർദേശം പുതുക്കി  (1 hour ago)

ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം/ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

കെ ടെറ്റ് പാസായ അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച് സർക്കാർ പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു  (1 hour ago)

മുംബൈയിൽ കനത്ത മഴ.... ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു  (2 hours ago)

  സങ്കടക്കാഴ്ചയായി... കോഴിക്കോട് ട്രെയിന്‍ തട്ടി യുവതി മരിച്ചു....  (2 hours ago)

എറണാകുളം ആലുവ തായ്ക്കാട്ടുകര സ്വദേശി കരക്കയിൽ തഫ്സീർ റിയാദിൽ മരിച്ചു.....  (3 hours ago)

സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന  (3 hours ago)

സഭയിൽ പിണറായിയുടെ സമനില തെറ്റിച്ച് വീണ..! വാരികുഴിയിൽ വിജയനെ മൂടുന്നു സതീശനും ചെന്നിത്തലയും ഒരുമിച്ച് തീർത്തു  (3 hours ago)

Vizhinjam-Port ദിവ്യയ്ക്ക് വേണ്ടി കെ കെ രാഗേഷ്  (3 hours ago)

ഗുജറാത്തിലെ രാജ്ഘോട്ടിൽ മദ്യപിച്ച് വഴക്കുണ്ടാക്കിയ മകനെ കൊലപ്പെടുത്തിയ മാതാപിതാക്കൾ അറസ്റ്റിൽ...  (3 hours ago)

കണ്ണൂർ നഗരസഭാ മുൻ കൗൺസിലർ പ്രശാന്ത് മാറോളി നിര്യാതനായി  (3 hours ago)

പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ പ്രതിസന്ധിയിലായെന്നും സർക്കാർ ഇടപെൽ ഉണ്ടായില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്നും ബസ്സുടമകൾ പ്രഖ്യാപിച്ചതോടെ സ്വകാര്യ ബസുടമകളെ ചർച്ചക്ക് വിളിച്ച് ഗതാഗതമന്ത്രി  (4 hours ago)

തൃശ്ശൂർ ‌നെടുപുഴയിൽ കോൾപാടത്ത് ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

Malayali Vartha Recommends