ഇന്തൊനീഷ്യയില്‍ വെടിവയ്പ്പ് മരണ സംഘ്യ ഉയരാന്‍ സാധ്യത

ഇന്തൊനീഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ സ്‌ഫോടന പരമ്പരയും വെടിവയ്പ്പും. കുറഞ്ഞത് മൂന്നു സ്ഥലത്തെങ്കിലും സ്‌ഫോടനം നടന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്നു പേര്‍ കൊല്ലപ്പെട്ടെന്നും വെടിവയ്പ്പു തുടരുകയാണെന്നും റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ ഉയരുമെന്നാണ് വിലയിരുത്തല്‍.
സ്‌ഫോടനം നടന്ന സ്ഥലത്തിനു സമീപമായി വെടിവയ്പ്പു നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ വെടിവയ്പ്പില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായാണ് സൂചന. പ്രസിഡന്റിന്റെ കൊട്ടാരം, ഐക്യരാഷ്ട്രസംഘടനാ ഓഫിസ് എന്നിവയ്ക്കു സമീപമുള്ള ജംഗ്ഷനിലാണ് സ്‌ഫോടനങ്ങള്‍ നടന്നത്. ഒരു സ്‌ഫോടനം നഗരത്തിലെ പ്രമുഖ ഷോപ്പിങ് മാളായ സറീനാ മാളിനു മുന്‍പിലാണ് നടന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























