പ്രണയസാഫല്യത്തിന് കാമുകന്റെ മൃതദേഹത്തെ കാമുകി വിവാഹം കഴിച്ചു

യഥാര്‍ത്ഥ പ്രണയത്തെ തോല്‍പിക്കാനാവില്ലെന്ന് അവര്‍ തെളിയിച്ചു. പ്രണയിച്ചു തുടങ്ങിയ കാലം മുതല്‍ അവരുടെ മനസില്‍ സുഹൃത്തുക്കളേയും ബന്ധുക്കളെയും സാക്ഷി നിര്‍ത്തി ഒരുമിച്ച് കൈകള്‍ കോര്‍ത്ത് പിടിച്ച് ജീവിതത്തിലേയ്ക്ക് ചുവടുവയ്ക്കുന്ന സ്വപനങ്ങളായിരുന്നു. ഒടുവില്‍ ആ വലിയ ആഗ്രഹം സാധിച്ചു. മുന്‍പോട്ടുള്ളു ജീവിതത്തിലേയ്ക്കല്ല പകരം കാമുകന്റെ ശവസംസ്‌കാര ചടങ്ങായിരുന്നു വിവാഹ വേദി.
തായ്‌ലന്റെിലാണ് ആരുടെയും കണ്ണുനിറയ്ക്കുന്ന ആ വിവാഹം നടന്നത്. പെട്ടന്നുണ്ടായ ഹൃദയാഘതത്തെ തുടര്‍ന്ന് കാമുകന്‍ മരിച്ചപ്പോള്‍ ശവസംസ്‌കാരം നടത്തും മുമ്പ് തന്റെ പ്രിയപ്പെട്ടവനെ വിവഹം കഴിക്കണമെന്ന് യുവതി പറഞ്ഞു. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു ഇത്. വിവാഹം കഴിക്കാതെ കാമുകനെ പറഞ്ഞായച്ചാല്‍ ഒരിക്കലും തങ്ങളുടെ ആഗ്രഹം സാധിക്കില്ല. ഈ തിരിച്ചറിവാണ് കാമുകന്റെ മൃതശരീരത്തെ വിവാഹം കഴിക്കാന്‍ യുവതിയെ പ്രരിപ്പിച്ചത്. പൂര്‍ണ്ണ ആരോഗ്യവാനായ യുവാവ് പെട്ടന്നാണ് ഹൃദയാഘതം മൂലം മരണമടഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha