Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

വിമാനം തകര്‍ന്നാലും യാത്രക്കാര്‍ രക്ഷപ്പടുന്ന സുരക്ഷാകവചം യാഥാര്‍ഥ്യമാകുന്നു

18 JANUARY 2016 01:43 PM IST
മലയാളി വാര്‍ത്ത.

വിമാനം ആകാശത്തില്‍ വെച്ച് തകര്‍ന്നാല്‍ യാത്രിക്കാരെ രക്ഷിക്കാന്‍ കഴിയുന്ന സുരക്ഷാകവചം യാഥാര്‍ഥ്യമാകുന്നു. വിമാനം പറന്നുയരുമ്പോഴോ ഇറങ്ങുമ്പോഴോ വായുവില്‍ വെച്ചോ വിമാനത്തിന് എന്തെങ്കിലും കേടുപാടുകള്‍ സംഭവിക്കുകയോ മറ്റോ ചെയ്താല്‍ യാത്രക്കാരെ സുരക്ഷിതമായി നിലത്തിറക്കാന്‍ വിമാനത്തിനുള്ളിലെ ഈ സുരക്ഷാ കവചത്തിന് സാധിക്കും. അന്തരീക്ഷത്തില്‍ വെച്ചാണ് സുരക്ഷാ കവചം വേര്‍പെടുന്നതെങ്കില്‍ പാരച്ച്യൂട്ട് വഴി നിലത്തെത്തും. ഇനി സമുദ്രത്തിലാണ് പതിക്കുന്നതെങ്കില്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കാവുന്ന രീതിയിലാണ് ഈ കവചത്തിന്റെ നിര്‍മ്മാണം.
വ്യോമയാന സുരക്ഷയില്‍ ഗവേഷണം നടത്തുന്ന വ്‌ലാദിമിര്‍ ടരെന്‍കോ എന്ന എഞ്ചിനീയറാണ് ഈ സുപ്രധാന കണ്ടു പിടുത്തത്തിന് പിന്നില്‍. \'വിമാനം എന്തെങ്കിലും കാരണവശാല്‍ തകര്‍ന്നാല്‍ പോലും യാത്രക്കാരെ രക്ഷിക്കുക സാധ്യമാണ്. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താതെ നമുക്ക് വിമാനത്തിന്റെ സുരക്ഷയെക്കുറിച്ച് പറയാനാകില്ല\' കഴിഞ്ഞ മൂന്ന് വര്‍ഷമായി സുരക്ഷാ കവചത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന ടരെന്‍കോ പറയുന്നു.
വിമാനത്തിന്റെ ഭാഗമായ സുരക്ഷാ കവചത്തിനുള്ളിലായിരിക്കും യാത്രികര്‍ ഇരിക്കുക. ഈ സുരക്ഷാ കവചത്തിന്റെ മുകളില്‍ പാരച്യൂട്ടുകള്‍ ഘടിപ്പിച്ചിരിക്കും. എപ്പോള്‍ വേണമെങ്കിലും വിമാനവുമായുള്ള ബന്ധം വേര്‍പ്പെടുത്തി യാത്രക്കാരെ സുരക്ഷിതരാക്കാനുള്ള സജ്ജീകരണങ്ങളാണ് ഇതിലുള്ളത്. വെള്ളത്തിലാണ് സുരക്ഷാ കവചം പതിക്കുന്നതെങ്കില്‍ പൊങ്ങികിടക്കാന്‍ ആവശ്യമായ വായുനിറച്ച ട്യൂബുകളും ഇവയിലുണ്ട്. യാത്രക്കാരെ മാത്രമല്ല അവരുടെ സാധന സാമഗ്രികളും കൂടി വഹിക്കുന്നതായിരിക്കും ഈ സുരക്ഷാ കവചം. അതുകൊണ്ട് സാധനങ്ങള്‍ നഷ്ടമാകുമെന്ന ഭയവും വേണ്ട.
എന്നാല്‍ ഈ കണ്ടുപിടുത്തത്തിനെതിരെ നിരവധി ആശങ്കകളും ഉയര്‍ന്നു വന്നിട്ടുണ്ട്. വലിയ കെട്ടിടങ്ങള്‍ക്കു മുകളിലോ തിരക്കേറിയ നഗരത്തിലോ ജനവാസമില്ലാത്ത പര്‍വ്വതങ്ങള്‍ക്ക് മുകളിലോ ഈ സുരക്ഷാ കവചം പതിച്ചാല്‍ അപകടസാധ്യതയില്ലേ എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. ലോകത്ത് ഒരു വര്‍ഷം ശരാശരി 500 പേരാണ് വിമാനം സ്വാഭാവികമായി തകര്‍ന്ന് മരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ സുരക്ഷാ സംവിധാനം എല്ലാ വിമാനങ്ങളിലും ഏര്‍പ്പെടുത്തുന്നത് അധിക ചിലവാണെന്ന വാദവും ഉയര്‍ന്നു കഴിഞ്ഞു.
ഇത്തരത്തിലുള്ള ആശങ്കകള്‍ക്കും സുരക്ഷാ കവചം കണ്ടുപിടിച്ച ഉെ്രെകനിയന്‍ എഞ്ചിനീയര്‍ക്ക് മറുപടിയുണ്ട്. സുരക്ഷാ കവചത്തിനാവശ്യമായ അധിക ചെലവ് വിമാനടിക്കറ്റില്‍ നല്‍കാന്‍ സന്നദ്ധമാണെന്ന് 95 ശതമാനം പേരും താന്‍ നടത്തിയ സര്‍വ്വേയില്‍ വ്യക്തമാക്കിയെന്ന് അദ്ദേഹം പറയുന്നു. കഴിഞ്ഞ വര്‍ഷമാണ് ടരെന്‍കോയ്ക്ക് ഈ കണ്ടുപിടുത്തത്തിന് പേറ്റന്റ് ലഭിച്ചത്. എന്നാല്‍ വിമാനം പൊട്ടിത്തെറിക്കുകയോ റോക്കറ്റ് ആക്രമണത്തില്‍ തകരുകയോ ചെയ്താല്‍ സുരക്ഷാകവചം രക്ഷക്കെത്തില്ലെന്നും ടരെന്‍കോ തന്നെ പറയുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (6 hours ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (6 hours ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (6 hours ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (6 hours ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (6 hours ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (6 hours ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (6 hours ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (6 hours ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (7 hours ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (7 hours ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (7 hours ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (7 hours ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (7 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (7 hours ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (7 hours ago)

Malayali Vartha Recommends