രാജ്യാന്തര ബുക്കര്‍ പുരസ്‌കാരം ജര്‍മന്‍ എഴുത്തുകാരി ജെന്നി ഏര്‍പെന്‍ബെക്കിന്...

രാജ്യാന്തര ബുക്കര്‍ പുരസ്‌കാരം ജര്‍മന്‍ എഴുത്തുകാരി ജെന്നി ഏര്‍പെന്‍ബെക്കിന്. 'കെയ്‌റോസ്' എന്ന നോവലിനാണ് പുരസ്‌കാരം. ബുക്കര്‍ സമ്മാനം നേടുന്ന ആദ്യ ജര്‍മന്‍ എഴുത്തുകാരിയാണ്.
മിഖായേല്‍ ഹോഫ്മാനാണ് കൃതി ഇം?ഗ്ലീഷിലേക്ക് മൊഴിമാറ്റിയത്. ഇരുവര്‍ക്കും 50,000 പൗണ്ട് (53 ലക്ഷം) സമ്മാനമായി ലഭിക്കും. രാജ്യാന്തര ബുക്കര്‍ സമ്മാനം ലഭിക്കുന്ന ആദ്യ പുരുഷ പരിഭാഷകനാണ് ഹോഫ്മാന്‍.
കിഴക്കന്‍ ജര്‍മനിയുടെ അവസാനകാലഘട്ടത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രണയ കഥയാണ് 'കെയ്‌റോസ്'. ബര്‍ലിന്‍ മതില്‍ തകര്‍ക്കപ്പെടുന്ന സമയത്തെ ജര്‍മനിയിലെ ജീവിത സാഹചര്യങ്ങളാണ് നോവലിലുള്ളത്. നോട്ട് എ റിവര്‍, മാറ്റര്‍ 2-10, ക്രൂക്കെഡ് പ്ലോ, ദ ഡീറ്റെയ്ല്‍സ്, വാട്ട് ഐ വുഡ് റാതര്‍ നോട്ട് തിങ്ക് എബൗട്ട് എന്നിവയാണ് ചുരുക്കപ്പട്ടികയിലെത്തിയ മറ്റ് കൃതികള്‍.
ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി ബ്രിട്ടനിലും അയര്‍ലണ്ടിലും പ്രസിദ്ധീകരിച്ച കൃതികള്‍ക്കാണ് അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം ലഭിക്കുന്നത്.
https://www.facebook.com/Malayalivartha

























