Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്നത്ത് സുരക്ഷാ പരിശോധനയുടെ പേരില്‍ നായയെ കയറ്റില്ല..ഒരുത്തനും കടക്കണ്ട ഇങ്ങോട്ട്.. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മുഖത്ത് നോക്കി വെല്ലുവിളിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍..


വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..


മുഖ്യമന്ത്രി വി ഡി സതീശനും സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരെ പച്ചത്തെറിവിളി..കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു..


നെന്‍മാറ ഇരട്ടക്കൊല..ചെന്തമാര കുറ്റക്കാരനെന്ന് പാലക്കാട് ജില്ലാ അഡീഷണല്‍ ജഡ്ജി..ശിക്ഷാവിധി മറ്റെന്നാള്‍..പകയുടെ വൈരാഗ്യം; പരമാവധി ശിക്ഷയ്ക്ക് സാധ്യത ഏറെ..


സുഗതന് നാളെ സത്യപ്രതിജ്ഞ.. ജയിലിലിനുള്ളിൽ പന്തൽ ഒരുങ്ങി..ഒരു ജനപ്രതിനിധി ജയിൽ മുറിക്കുള്ളിൽ വെച്ച് സത്യവാചകം ചൊല്ലി അധികാരമേൽക്കുന്നത് ഇതാദ്യമായാണ്..

റെയ്സി കില്ലർ ലിസ്റ്റിലുണ്ട്, പക്ഷേ..ഇവിടെയാണ് ഇബ്രാഹീം റെയ്സിയുടെ കാര്യത്തിൽ സംശയങ്ങൾ ഉയരുന്നത്.... അദ്ദേഹത്തെ വധിക്കാനുള്ള അനുമതി ഇസ്രയേൽ പ്രധാനമന്ത്രി നൽകിയിട്ടില്ല..പിന്നെ സംഭവിയച്ചത് എന്ത്

22 MAY 2024 11:39 AM IST
മലയാളി വാര്‍ത്ത

More Stories...

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു

വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

മൈക്കൽ ബാർ സോഹർ, നിസിം മിഷൽ എന്നിവർ ചേർന്ന് എഴുതിയ, 'മൊസാദ് ദ ഗ്രേറ്റസ്റ്റ് മിഷൻ ഓഫ് ദ ഇസ്രയേൽ സീക്രട്ട് സർവീസ്'എന്ന പുസതകത്തിൽ എങ്ങനെയാണ് മൊസാദ് കൊലകൾ നടത്തുന്നത് എന്ന് പറയുന്നുണ്ട്. ഓസ്‌ക്കാർ നോമിനേഷനുകളൊക്കെ നാം കേട്ടിട്ടുണ്ട്. പക്ഷേ ഇവിടെ കൊലപാതകത്തിന് നോമിനേഷനുണ്ട്. കൊല്ലേണ്ട വ്യക്തിയെ 'നാമനിർദ്ദേശം ചെയ്യുക'യാണ് മൊസാദിന്റെ ആദ്യ പടി. രാജ്യത്തിലെ ഏതെങ്കിലും ഇന്റലിജൻസ് ഏജൻസിയിൽ നിന്നോ, മന്ത്രിസഭയിൽ നിന്നോ ഒക്കെ ആവും ആ നോമിനേഷൻ വരിക. രണ്ടാമത്തെ ഘട്ടം, കൊലപാതകത്തിന്റെ സാധ്യതാ പഠനമാണ്. അയാളെക്കുറിച്ച് രാജ്യത്തെ എല്ലാ ഇന്റലിജൻസ് ഏജൻസികളും സമർപ്പിച്ചിട്ടുള്ള എല്ലാ ഇൻപുട്ടുകളും പരിശോധിക്കും. തുടർന്ന് എവിടെ വെച്ച്, എപ്പോൾ, എങ്ങനെ, എന്ത് ആയുധം ഉപയോഗിച്ച് കൊല്ലുന്നതാണ് ഉത്തമം എന്നൊക്കെയുള്ള കാര്യങ്ങളിൽ ചർച്ചകൾ നടത്തും.

ഈ ഫീസിബിലിറ്റി സ്റ്റഡി കഴിഞ്ഞാൽ അതിന്റെ കണ്ടെത്തലുകൾ അവർ വരാഷ് എന്നു പേരായ രാജ്യത്തെ എല്ലാ ഇന്റലിജൻസ് ഏജൻസികളുടെയും തലവന്മാർ അംഗങ്ങളായ കമ്മിറ്റിയിൽ അവതരിപ്പിക്കും. ഈ ഉന്നതാധികാര കമ്മിറ്റി പ്രസ്തുത ഓപ്പറേഷന് വേണ്ട എല്ലാവിധ മാർഗനിർദ്ദേശങ്ങളും നൽകും. പക്ഷേ ഈ കമ്മിറ്റിക്കും പ്രസ്തുത കൊലപാതകത്തിന് അന്തിമാനുമതി നൽകാനുള്ള അധികാരമില്ല. മൊസാദിന്റെ എല്ലാ കൊലപാതകങ്ങളും ഇസ്രയേൽ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഉത്തരവിന്റെ പുറത്താണ് നടപ്പിലാക്കപ്പെടുന്നത്. ഇസ്രയേൽ പ്രതിരോധ മന്ത്രിക്കും ഇതിൽ വലിയ റോൾ ഉണ്ട്. ഇവരുടെ കൈയിലുള്ള ഒരു യെല്ലോ ബുക്കിലുടെയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ആ ബുക്കിൽ പേര് വന്നാൽ പിന്നെ ഏത് വമ്പന്റെയും കഥ കഴിഞ്ഞു.

 

 

 

പ്രധാനമന്ത്രിയിൽ നിന്നുള്ള അന്തിമാനുമതി കിട്ടിക്കഴിഞ്ഞാൽ സംഗതി വീണ്ടും മൊസാദിന്റെ കോർട്ടിലേക്ക് വരും. ഈ ഘട്ടത്തിലാണ് മൊസാദിന്റെ അണ്ടർ കവർ ഓപ്പറേഷനൽ ബ്രാഞ്ച് ആയ സിസേറിയ കാര്യങ്ങൾ ഏറ്റെടുക്കുന്നത്. സിസേറിയയുടെ പണി ടാർഗെറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കലാണ്. അതിനുശേഷം ഇത്, സ്‌പെഷ്യലൈസ്ഡ് പ്രൊഫഷണൽ കില്ലിങ് ഡിപ്പാർട്ട്‌മെന്റ് ആയ കിഡോണിലേക്ക് എത്തും. ഇവരുടെ പരിശീലനം സിദ്ധിച്ച കൊലയാളികളാണ് വധം നടപ്പാക്കുന്നത്. അങ്ങനെ വിവിധ ഡിപ്പാർട്ടുമെന്റുകളുടെ എകോപനത്തോടെയാണ് മൊസാദ് ഒരു കില്ലർ ഓപ്പറേഷൻ നടപ്പാക്കുന്നത്. ദൈവംപോലും അറിയാതെ കൊല്ലാൻ കഴിയുന്നവർ എന്നാണ് മൊസാദ് വിശേഷിപ്പക്കപ്പെടുന്നത്.

ഇവിടെയാണ് ഇബ്രാഹീം റെയ്സിയുടെ കാര്യത്തിൽ സംശയങ്ങൾ ഉയരുന്നത്. അദ്ദേഹത്തെ വധിക്കാനുള്ള അനുമതി ഇസ്രയേൽ പ്രധാനമന്ത്രി നൽകിയിട്ടില്ല എന്നാണ് സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾ പറയുന്നത്. അതില്ലാത്ത പക്ഷം മൊസാദ് അനങ്ങില്ല എന്ന് ഉറപ്പാണ്. മാത്രമല്ല തങ്ങൾ നടത്തിയ ഓപ്പറേഷനുകളുടെ എല്ലാം ഡോക്യൂമെന്റ് ചെയ്യുന്ന ഒരു രീതി മൊസാദിനുണ്ട്. അതുകൊണ്ടുന്നെ വർഷങ്ങൾ എത്ര കഴിഞ്ഞാലും സത്യം പുറത്തുവരും. പക്ഷേ ഇവിടെ റെയ്സിയുടെ യാത്രകൾ ഒന്നും തന്നെ മൊസാദിന്റെ ഡാറ്റയിൽ ഇല്ലായിരുന്നുവെന്നാണ് സിഎൻഎൻ എഴുതുന്നത്. അതുകൊണ്ടുതന്നെ തൽക്കാലം, ഇബ്രാഹീം റെയ്സിയുടെ മരണം ഒരു അപകട മരണം തന്നെയാവാനുള്ള സാധ്യതയാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കോളര്‍ഷിപ് പിന്‍വലിക്കാനെത്തിയ ഏഴാം ക്ലാസുകാരിയുടെ അക്കൗണ്ടില്‍ കോടികള്‍  (2 hours ago)

ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ കരണത്തടിച്ച് യുവതി  (2 hours ago)

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു  (2 hours ago)

ഐബി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസസില്‍ ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ കുറ്റക്കാരനെന്ന് കോടതി  (2 hours ago)

വിയറ്റ്‌നാമില്‍ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹം നാളെ തിരുവനന്തപുരത്ത് എത്തിക്കും  (3 hours ago)

യാത്രാരേഖകളില്ലാതെ നേപ്പാള്‍ അതിര്‍ത്തിയില്‍ മുന്‍ യുഎസ് സൈനികന്‍ അറസ്റ്റില്‍  (3 hours ago)

പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു  (4 hours ago)

കുടുംബവഴക്കിനിടെ ഭാര്യ മൊബൈല്‍ കൊണ്ട് തലയ്ക്കടിച്ച് ഭര്‍ത്താവ് മരിച്ചു  (4 hours ago)

സംസ്ഥാനത്ത് നിലവിൽ വൈദ്യുതി ലഭ്യതയിൽ കുറവുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്  (5 hours ago)

അനുമോദന വേദിയിൽ വിദ്യാർത്ഥികളെ അപമാനിച്ച സംഭവം വിവാദമായതോടെ പ്രതികരണവുമായി വിദ്യാർത്ഥികൾ  (5 hours ago)

മിഡിൽ ഈസ്റ്റിൽ വീണ്ടും ലോകത്തെ ആശങ്കപ്പെടുത്തുന്ന സംഭവവികാസങ്ങളാണ് അരങ്ങേറുന്നത്.  (5 hours ago)

സ്വകാര്യ ബസുകളില്‍ പരസ്യം നല്‍കാനുള്ള അനുമതി  (5 hours ago)

നോർവേയിൽ വൻ തൊഴിൽ അവസരങ്ങൾ  (5 hours ago)

ചൂരൽമലയിലെ ശ്രുതി വിവാഹിതയാവുന്നു...! നിശ്ചയം കഴിഞ്ഞു...!എല്ലാം ഇത്ര പെട്ടന്ന് മറന്നോ എന്ന് ചോദ്യം..?  (5 hours ago)

ദേ എന്റെ ഫോട്ടോ എടുത്താലുണ്ടല്ലോ .! പൊട്ടിത്തെറിച്ച് ലഹരി റാണി വീട് വളഞ്ഞ് തുഫാൻ സ്‌ക്വാഡ് ഫോൺ കണ്ട് ഞെട്ടി,കീർത്തനെ ഒറ്റി  (5 hours ago)

Malayali Vartha Recommends