Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

റഡാറില്‍ പോലും തെളിയാത്ത ആകാശക്കെണി ഒരു സിഗ്നലും ടെഹ്‌റാനില്‍ എത്തിയില്ല;ശത്രുക്കള്‍ക്ക് മുന്നില്‍ മൊസാദ് വെട്ടുന്ന വാരിക്കുഴി പവര്‍ഫുള്‍,റെയ്‌സി കൊല്ലപ്പെട്ട ഹെലികോപ്ടര്‍ അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ ഇറാനെ സഹായിക്കുമെന്ന് റഷ്യ,പിന്നില്‍ ഇസ്രയേല്‍ ചാരസംഘടനയോ കണ്ടെത്താന്‍ വമ്പന്മാര്‍ ഒത്തുകൂടി

22 MAY 2024 12:45 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

തൊട്ടുമുന്നില്‍ അപകടം ഉണ്ടായിട്ടും അപായസന്ദേശം പോലും കൈമാറാന്‍ പൈലറ്റിന് കഴിഞ്ഞില്ല. ഒരു സൂചനയും ടെഹ്‌റാനിലേക്ക് എത്തിയില്ല. ഈ സംശയമാണ് റെയ്‌സിയുടെ ജീവനെടുത്തത് മൊസാദാണെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം. ശത്രുക്കള്‍ക്ക് മുന്നില്‍ മൊസാദ് വെട്ടുന്ന വാരിക്കുഴി അത്ര പവര്‍ഫുള്‍ ആണ്. അവസാന നിമിഷം വരെ അറിയില്ല മുന്നിലുള്ള കെണിയാണെന്ന്. റഡാറില്‍ പോലും തെളിയാത്ത ആകാശക്കെണി ഒരുക്കി റെയ്‌സിയെ തീര്‍ത്തുകെട്ടിയെന്ന് യുദ്ധവിദഗ്ദര്‍ വാദിക്കുന്നു. കരയിലായാലും ആകാശത്തായലും ഇനിയിപ്പോള്‍ കടലില്‍ ആയാലും ഒരുവലയം തീര്‍ത്ത് എതിരാളിയുടെ തലയെടുക്കുന്ന പുലിക്കുട്ടികളാണ് മൊസാദ്. ലോകത്തിലെ ഏറ്റവും വലിയ രഹസ്യാന്വേഷണ ഏജന്‍സി സിഐഎ ആണെന്നാണ് പറയുന്നത്. എന്നാല്‍ ചാരവൃത്തിയിലും ഓപ്പറേഷനുകളിലും സിഐഎയേക്കാള്‍ മുകളിലാണ് മൊസാദ്. റെയ്‌സി യാത്ര ചെയ്തിരുന്നത് അമേരിക്കന്‍ നിര്‍മ്മിത ഹെലികോപ്ടറിലാണ്. അതിന്റെ ടെക്‌നിക്കല്‍ വശങ്ങളും പോരായ്മകളും കൃത്യമായി മൊസാദിന് അറിയാം.

റെയ്‌സി അപകടത്തില്‍പ്പെട്ടുവെന്ന വിവരം ലഭിച്ചതിന് തൊട്ടുപിന്നാലെ ഇറാന്‍ റഷ്യയുടെ സഹായം തേടിയിരുന്നു. ഹെലികോപ്ടര്‍ കണ്ടെത്താന്‍ റഷ്യന്‍ സംഘം എത്തിയത്. മൊസാദിന്റെ പ്ലാന്‍ എന്ന ഭയം കൊണ്ടാണ് ഇറാന്‍ റഷ്യന്‍ സംഘത്തിന്റെ സഹായം തേടിയത്. എത്രയും വേഗം ഹെലികോപ്ടര്‍ കണ്ടെത്തുകയെന്നതായിരുന്നു ലക്ഷ്യം. ഒരുതുള്ളി ജീവന്‍ അവശേഷിക്കുന്നുവെങ്കില്‍ റെയ്‌സിയെ ഉടന്‍ എത്തിച്ച് ജീവന്‍ രക്ഷിച്ചെടുക്കണം എന്നതായിരുന്നു ഖമനേയിയുടെ അന്ത്യശാസനം. റെയ്‌സിയുടെ കത്തിക്കരിഞ്ഞ ശരീരമാണ് പരമോന്നത നേതാവിന് മുന്നില്‍ എത്തിയത്. എല്ലാക്കാലത്തും മൊസാദിനെ വിലകുറച്ച് കണ്ടിട്ടുണ്ട് ഇറാന്‍. എന്നാല്‍ അവര്‍ പോലും അറിയാതെ അവരുടെ കൂട്ടത്തില്‍ തന്നെ മൊസാദിന്റെ ചാരന്മാരുണ്ട്. ലോകമെമ്പാടുമുള്ള അറബ് രാഷ്ട്രങ്ങളിലും സംഘടനകളിലും ഈ ചാരന്മാര്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. ലോകത്തിന് മുന്നില്‍ നിന്ന് ഇറാന്‍ ഒളിപ്പിച്ചിട്ടുള്ള ആണവശാസ്ത്രജ്ഞരെ മൊസാദ് തീര്‍ത്തുകെട്ടിയിട്ടുണ്ട്. റെയ്‌സിയുടെ യാത്ര അതീവരഹസ്യമായിരുന്നു. എന്നാല്‍ മൊസാദിന് മുന്നില്‍ വിവരം എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

എട്ടുപേര്‍ കൊല്ലപ്പെട്ട ഹെലികോപ്ടര്‍ അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ ഇറാനെ സഹായിക്കുമെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. ഹെലികോപ്ടര്‍ തകര്‍ന്നതിന്റെ കാരണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഇറാനെ സഹായിക്കാന്‍ മോസ്‌കോ തയ്യാറാണെന്ന് റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി സെര്‍ജി ഷോയിഗു പറഞ്ഞത്. റഷ്യയ്ക്ക് ഇതിന് പിന്നിലുള്ള ലക്ഷ്യം അമേരിക്കയാണോ മൊസാദാണോ ചെയ്യിച്ചതെന്ന് അറിയാന്‍ വേണ്ടിയാണ്. ഇരുചെവി അറിയാതെ ശത്രുക്കളെ തീര്‍ക്കുന്നതില്‍ മിടുക്കന്മാരാണ് മൊസാദ് അംഗങ്ങള്‍. എവിടെ ആയിരുന്നാലും അവിടെ കയറി തീര്‍ക്കും. ഒരു റീത്തും വെച്ചിട്ടേ പോരൂ. റഷ്യന്‍ മാധ്യമങ്ങളിലും മൊസാദിനെ വിരല്‍ ചൂണ്ടിയാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിന് പങ്കുണ്ടെന്ന് സംശയിക്കാന്‍ കാരണങ്ങളുണ്ടെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് മുന്‍ അംഗം നിക്ക് ഗ്രിഫിന്‍ എക്‌സില്‍ കുറിച്ചത്. ഇറാനും അസര്‍ബൈജാനും വര്‍ഷങ്ങളായി നല്ല ബന്ധത്തിലായിരുന്നില്ല. സമീപകാലത്താണ് ബന്ധം നന്നാക്കിയത്. ഇറാന്‍ അസ്വാഭാവികതയിലേക്ക് വിരല്‍ ചൂണ്ടുന്ന പ്രതികരണമൊന്നും നടത്തിയിട്ടില്ല. എന്നാല്‍, രാജ്യത്തിനകത്ത് സാധാരണക്കാരുടെ ഉള്‍പ്പെടെ സമൂഹ മാധ്യമങ്ങളിലെ പ്രതികരണം ദുരൂഹ സാധ്യത തള്ളാതെയാണ്. അതേസമയം, അപകടത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഇസ്രയേല്‍ അനൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.

'ബോംബിന്റെ പിതാവ്' എന്നറിയപ്പെടുന്ന 59 കാരനായ മൊഹ്‌സെന്‍ ഫക്രിസാദെ കഴിഞ്ഞ വര്‍ഷം നവംബര്‍ 27 നാണ് കൊല്ലപ്പെട്ടത്.
ടെഹ്‌റാനിലെ അബ്‌സാര്‍ഡില്‍ ഭാര്യയോടും 12 അംഗരക്ഷകരോടും ഒപ്പം യാത്ര ചെയ്യുന്നതിനിടെ വെടിയേറ്റാണ് മരിച്ചത്. കൃത്യമായ ഓട്ടോമേറ്റഡ് ആയുധം ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ ഭാര്യയെയോ സുരക്ഷാ സംഘത്തെയോ ആക്രമിച്ചില്ല. മൊസാദ് ഇറാനിലേക്ക് കടത്തിയ ഒരു ടണ്‍ ഭാരമുള്ള അത്യാധുനിക തോക്കാണ് ഇറാനിലെ ആണവ ശാസ്ത്രജ്ഞനെ കൊന്നത്. ഈ തോക്ക് പീസ് പീസായാണ് ഇസ്രയേലില്‍ നിന്ന് ഇറാനിലേക്ക് കടത്തിയത്. അതും മാസങ്ങളെടുത്ത് വിവിധ പാക്കുകളിലായാണ് കടത്തിയത്. പിന്നീട് എട്ട് മാസത്തെ ശക്തമായ നിരീക്ഷണത്തിനു ശേഷമാണ് ഇറാനിയന്‍ പൗരന്മാര്‍ ഉള്‍പ്പെടുന്ന 20 പേര്‍ അടങ്ങുന്ന മൊസാദിന്റെ ചാരസംഘം ഹൈടെക് കൊലപാതകം നടത്തിയതെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ഫക്രിസാദെയെ വധിച്ചതോടെ ഇറാനു ആണവമേഖലയില്‍ ഒരു തിരിച്ചുവരവ് നടത്താന്‍ കുറഞ്ഞത് ആറു വര്‍ഷമെടുക്കുമെന്നായിരുന്നു ഇസ്രയേലിന്റെ നിഗമനം. ഫക്രിസാദെ നിരവധി ആണവ ആയുധങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ മൊസാദിന്റെ കൈവശമുണ്ടായിരുന്നു എന്നാണ്. ഫക്രിസാദെ ടെഹ്‌റാന്റെ പ്രാന്തപ്രദേശത്ത് വെടിയേറ്റ് കൊല്ലപ്പെട്ടപ്പോള്‍ ഇറാനിയന്‍ ഭരണകൂടം ശരിക്കും അമ്പരന്നു. ലോകമെമ്പാടും വാര്‍ത്തകള്‍ സൃഷ്ടിക്കുകയും ചെയ്തു. ആക്രമണം നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും ദൗത്യത്തിന് പിന്നിലാരാണെന്നതിന് തെളിവുകള്‍ അവതരിപ്പിക്കാന്‍ ഇറാന് സാധിച്ചിട്ടുമില്ല.

2020 ജനുവരിയിയിലാണ് മൊസാദ് ലോകത്തെ വീണ്ടു നടുക്കിയത്. ഇറാന്റെ റവല്യൂഷനറി ഗാര്‍ഡ്‌സിലെ കുദ്‌സ് വിഭാഗം മേധാവിയായിരുന്നു കാസിം സുലൈമാനിയുടെ വധത്തില്‍ അമേരിക്കപോലും ഞെട്ടി. ബാഗ്ദാദ് വിമാനത്താവളത്തില്‍ വന്നിറങ്ങുമ്പോള്‍ ബോംബിട്ട് സുലൈമാനിയെ വകവരുത്തിയത്. ഉപഗ്രഹ നിയന്ത്രിത ബോബായിരുന്നു അത്. അന്നും ഖമനേയി മൊസാദിനെ തീര്‍ത്തുകെട്ടുമെന്ന് പ്രഖ്യാപിച്ചു. ഒന്നും നടന്നില്ല. ഇറാന്റെ ആണവ പദ്ധതിയുമായി ബദ്ധപ്പെട്ട പലരും ദുരൂഹമായി കൊലചെയ്യപ്പെട്ടു. 2010ല്‍, ഇറാന്റെ ആണവ ഗവേഷണത്തിലെ പ്രമുഖനായ ഡാരിയൂഷ് റെസേയി നജാദിനെ ബൈക്കിലെത്തി രണ്ടുപേര്‍ വെടിവെച്ചു കൊന്നു. ടെഹ്‌റാനില്‍ പട്ടാപ്പകല്‍ നാലരയോടെയാണ് സംഭവം. ഇന്നും ബൈക്കും പ്രതികളെയും കണ്ട് കിട്ടിയിട്ടില്ല. മറ്റൊരു ആണവശാസ്ത്രജ്ഞനായ ഡോ. മജീദ് ഷഹ്രിയാരിയും കൊല്ലപ്പെട്ടു. ബൈക്കില്‍ വന്ന ചാരന്‍ അദ്ദേഹത്തിന്റെ ഓടിക്കൊണ്ടിരുന്ന കാറിന്റെ പിന്നില്‍ ബോംബ് ഘടിപ്പിക്കുകയായിരുന്നു. ഡോ.ഫെറെദൂന്‍ അബ്ബാസി ദവാനിക്കും അതേ ഗതിയുണ്ടായി. സര്‍ക്കാരിന്റെ സമാന്തര പട്ടാള സംവിധാനമായ റവല്യൂഷണറി ഗാര്‍ഡ്‌സ് അംഗവും ക്വാണ്ടം ഫിസിക്‌സ് പ്രഫസറുമായ മസൂദ് അലിയുടെ ഊഴമായിരുന്നു അടുത്തത്. മുഹമ്മദി സ്വന്തം കാറിലേക്കു കയറാന്‍ തുടങ്ങുമ്പോള്‍ വന്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെടുകയായിരുന്നു. അടുത്തൊരു ബൈക്ക് പാര്‍ക്ക് ചെയ്തിരുന്നു. അതിലായിരുന്നു ബോംബ് വച്ചിരുന്നത്.

ഇറാന്റ റവല്യൂഷനറി ഗാര്‍ഡിലെ തന്നെ യൂണിറ്റ് 840 മേധാവി കേണല്‍ ഹസന്‍ സയ്യാദ് ഖൊഡേയിയെ വീടിനു മുന്നില്‍ വച്ച് വെടിവച്ചു കൊല്ലുകയായിരുന്നു. ബൈക്കില്‍ വന്ന കൊലയാളികള്‍ കാറിലിരുന്ന ഖൊഡേയിയെ അഞ്ചു തവണ വെടിവയ്ക്കുകയായിരുന്നു. ഇറാനിയന്‍ നേതാക്കള്‍ മറ്റ് രാജ്യങ്ങളില്‍ സന്ദര്‍ശനത്തിനു പോകുമ്പോള്‍ അവരെ തട്ടിയെടുത്ത് മയക്കുമരുന്ന് കുത്തിവച്ച് വിമാനത്തില്‍ ഇസ്രയേലിലേക്കു കടത്തുന്നത് മൊസാദിന്റെ മറ്റൊരു തന്ത്രമാണ്. ജനറല്‍ അലി റീസ അസ്ഗാരി എന്ന മുന്‍ ഇറാനിയന്‍ ഡപ്യൂട്ടി പ്രതിരോധ മന്ത്രിയെ 2007ല്‍ ഇസ്താംബുളില്‍ വച്ചു കാണാതായി. ആണവ പരിപാടിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്. നാലുവര്‍ഷത്തോളം യാതൊരു വിവരവും കിട്ടിയില്ല. 2011ല്‍ ഇറാന്‍ വിദേശകാര്യമന്ത്രി ആരോപിച്ചു, അസ്ഗാരിയെ മൊസാദ് തട്ടിക്കൊണ്ടു പോയതാണ്. ജയിലില്‍ അടച്ചിരിക്കുകയാണ് എന്ന്. അസ്ഗാരി അമേരിക്കയിലേക്ക് കൂറുമാറിയതാണെന്നും പറയുന്നുണ്ട്. 50 ലക്ഷം ഡോളര്‍ നല്‍കി പുതിയ പേരും ഐഡിയും നല്‍കി താമസിപ്പിച്ചിരിക്കുകയാണത്രെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (18 minutes ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (29 minutes ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (41 minutes ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (54 minutes ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (1 hour ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (1 hour ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (1 hour ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (1 hour ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (2 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (2 hours ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (3 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (3 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (3 hours ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (3 hours ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (3 hours ago)

Malayali Vartha Recommends