Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

മൊസാദിന്റെ കില്ലർ സ്റ്റെൽ... ഇസ്രയേലിന്റെ നയതന്ത്ര രീതികൾ ചൂണ്ടിക്കാട്ടി കൊലക്ക് പിന്നിൽ മൊസാദ് ആവാനുള്ള സാധ്യത തള്ളുന്നു...കൊല്ലേണ്ട വ്യക്തിയെ 'നാമനിർദ്ദേശം ചെയ്യുക'യാണ് മൊസാദിന്റെ ആദ്യ പടി...

22 MAY 2024 01:01 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

ചത്തത് കീചകനെങ്കിൽ കൊത്ത് ഭീമൻ തന്നെയാണെന്നാണ് ലോകവ്യാപകമായ പൊതുബോധം. ലോകത്ത് എന്ത് സംഭവിച്ചാലും അത് മൊസാദിന്റെ പണിയാണെന്ന് പറയുന്നവർ ഈ കേരളത്തിലും എത്രയോ ഉണ്ട്. വേൾഡ് ട്രേഡ് സെന്റർ ആക്രമണം തൊട്ട്, യുക്രൈയൻ യുദ്ധം വരെ മൊസാദിന്റെ ചുമലിൽ ഇട്ടുകൊണ്ടുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങളാണ് ചമക്കുന്നത്. പല ഇസ്ലാമിസ്റ്റുകളും മൊസാദിനെ ഇല്യൂമിനാറ്റിയോടും ഉപമിക്കുന്നു. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലും ഇക്കൂട്ടത്തിൽ പെടുത്തിയാണ്, ഗൂഢാലോചനാ സിദ്ധാന്തങ്ങൾ തിമ്ിർക്കുന്നത്. ഇപ്പോൾ ഹെലികോപ്റ്റർ തകർന്ന് വീണ് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും കൂട്ടുരും കൊല്ലപ്പെട്ടതിനുപിന്നിൽ ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദിന്റെ കരങ്ങളുണ്ടെന്ന സംശയം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കപ്പെട്ടിരുന്നു.

 

ഹെലികോപ്റ്റർ താഴേക്ക് പറത്തി ഇടിച്ച് തകർത്തത് എലി കോപ്റ്റർ എന്ന മൊസാദ് ഏജന്റാണെന്നായിരുന്നു പ്രചാരണം. ഒരു ഫ്രഞ്ച്- ഇസ്രയേലി ടിവി ചാനൽ ആണ് ഈ വാർത്ത പുറത്തുവിട്ടത്. ഇതിന് പിന്നാലെ കേരളത്തിലടക്കമുള്ള ഓൺലൈൻ മാധ്യമങ്ങളും ഇതു ഏറ്റുപിടിച്ചു. പക്ഷേ ബിബിസിയും, സിഎൻഎന്നും, അടക്കമുള്ള ലോകമാധ്യമങ്ങൾ ഈ ഗൂഢാലോചനാ സിദ്ധാന്തങ്ങളെ തള്ളുകയാണ്. മൊസാദിന്റെ കില്ലർ സ്റ്റെൽ ചൂണ്ടിക്കാട്ടിയും, ഇസ്രയേലിന്റെ നയതന്ത്ര രീതികൾ ചൂണ്ടിക്കാട്ടിയാണ് അവർ കൊലക്ക് പിന്നിൽ മൊസാദ് ആവാനുള്ള സാധ്യത തള്ളിക്കളയുന്നത്.മൊസാദിനെതിരെ വ്യാപകമായ ആരോപണം ഉയർത്തുന്നതിൽ അധികവും ഹമാസ് അനുകൂല സമൂഹമാധ്യമപേജുകളാണ്.

മൈക്കൽ ബാർ സോഹർ, നിസിം മിഷൽ എന്നിവർ ചേർന്ന് എഴുതിയ, 'മൊസാദ് ദ ഗ്രേറ്റസ്റ്റ് മിഷൻ ഓഫ് ദ ഇസ്രയേൽ സീക്രട്ട് സർവീസ്'എന്ന പുസതകത്തിൽ എങ്ങനെയാണ് മൊസാദ് കൊലകൾ നടത്തുന്നത് എന്ന് പറയുന്നുണ്ട്. ഓസ്‌ക്കാർ നോമിനേഷനുകളൊക്കെ നാം കേട്ടിട്ടുണ്ട്. പക്ഷേ ഇവിടെ കൊലപാതകത്തിന് നോമിനേഷനുണ്ട്. കൊല്ലേണ്ട വ്യക്തിയെ 'നാമനിർദ്ദേശം ചെയ്യുക'യാണ് മൊസാദിന്റെ ആദ്യ പടി. രാജ്യത്തിലെ ഏതെങ്കിലും ഇന്റലിജൻസ് ഏജൻസിയിൽ നിന്നോ, മന്ത്രിസഭയിൽ നിന്നോ ഒക്കെ ആവും ആ നോമിനേഷൻ വരിക. രണ്ടാമത്തെ ഘട്ടം, കൊലപാതകത്തിന്റെ സാധ്യതാ പഠനമാണ്. അയാളെക്കുറിച്ച് രാജ്യത്തെ എല്ലാ ഇന്റലിജൻസ് ഏജൻസികളും സമർപ്പിച്ചിട്ടുള്ള എല്ലാ ഇൻപുട്ടുകളും പരിശോധിക്കും. തുടർന്ന് എവിടെ വെച്ച്, എപ്പോൾ, എങ്ങനെ, എന്ത് ആയുധം ഉപയോഗിച്ച് കൊല്ലുന്നതാണ് ഉത്തമം എന്നൊക്കെയുള്ള കാര്യങ്ങളിൽ ചർച്ചകൾ നടത്തും.ഈ ഫീസിബിലിറ്റി സ്റ്റഡി കഴിഞ്ഞാൽ അതിന്റെ കണ്ടെത്തലുകൾ അവർ വരാഷ് എന്നു പേരായ രാജ്യത്തെ എല്ലാ ഇന്റലിജൻസ് ഏജൻസികളുടെയും തലവന്മാർ അംഗങ്ങളായ കമ്മിറ്റിയിൽ അവതരിപ്പിക്കും.

 

ഈ ഉന്നതാധികാര കമ്മിറ്റി പ്രസ്തുത ഓപ്പറേഷന് വേണ്ട എല്ലാവിധ മാർഗനിർദ്ദേശങ്ങളും നൽകും.പക്ഷേ ഈ കമ്മിറ്റിക്കും പ്രസ്തുത കൊലപാതകത്തിന് അന്തിമാനുമതി നൽകാനുള്ള അധികാരമില്ല. മൊസാദിന്റെ എല്ലാ കൊലപാതകങ്ങളും ഇസ്രയേൽ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഉത്തരവിന്റെ പുറത്താണ് നടപ്പിലാക്കപ്പെടുന്നത്. ഇസ്രയേൽ പ്രതിരോധ മന്ത്രിക്കും ഇതിൽ വലിയ റോൾ ഉണ്ട്. ഇവരുടെ കൈയിലുള്ള ഒരു യെല്ലോ ബുക്കിലുടെയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ആ ബുക്കിൽ പേര് വന്നാൽ പിന്നെ ഏത് വമ്പന്റെയും കഥ കഴിഞ്ഞു.പ്രധാനമന്ത്രിയിൽ നിന്നുള്ള അന്തിമാനുമതി കിട്ടിക്കഴിഞ്ഞാൽ സംഗതി വീണ്ടും മൊസാദിന്റെ കോർട്ടിലേക്ക് വരും. ഈ ഘട്ടത്തിലാണ് മൊസാദിന്റെ അണ്ടർ കവർ ഓപ്പറേഷനൽ ബ്രാഞ്ച് ആയ സിസേറിയ കാര്യങ്ങൾ ഏറ്റെടുക്കുന്നത്. സിസേറിയയുടെ പണി ടാർഗെറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കലാണ്. അതിനുശേഷം ഇത്, സ്‌പെഷ്യലൈസ്ഡ് പ്രൊഫഷണൽ കില്ലിങ് ഡിപ്പാർട്ട്‌മെന്റ് ആയ കിഡോണിലേക്ക് എത്തും. ഇവരുടെ പരിശീലനം സിദ്ധിച്ച കൊലയാളികളാണ് വധം നടപ്പാക്കുന്നത്. അങ്ങനെ വിവിധ ഡിപ്പാർട്ടുമെന്റുകളുടെ എകോപനത്തോടെയാണ് മൊസാദ് ഒരു കില്ലർ ഓപ്പറേഷൻ നടപ്പാക്കുന്നത്.

 

ദൈവംപോലും അറിയാതെ കൊല്ലാൻ കഴിയുന്നവർ എന്നാണ് മൊസാദ് വിശേഷിപ്പക്കപ്പെടുന്നത്.ഇവിടെയാണ് ഇബ്രാഹീം റെയ്സിയുടെ കാര്യത്തിൽ സംശയങ്ങൾ ഉയരുന്നത്. അദ്ദേഹത്തെ വധിക്കാനുള്ള അനുമതി ഇസ്രയേൽ പ്രധാനമന്ത്രി നൽകിയിട്ടില്ല എന്നാണ് സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾ പറയുന്നത്.അതില്ലാത്ത പക്ഷം മൊസാദ് അനങ്ങില്ല എന്ന് ഉറപ്പാണ്. മാത്രമല്ല തങ്ങൾ നടത്തിയ ഓപ്പറേഷനുകളുടെ എല്ലാം ഡോക്യൂമെന്റ് ചെയ്യുന്ന ഒരു രീതി മൊസാദിനുണ്ട്. അതുകൊണ്ടുന്നെ വർഷങ്ങൾ എത്ര കഴിഞ്ഞാലും സത്യം പുറത്തുവരും. പക്ഷേ ഇവിടെ റെയ്സിയുടെ യാത്രകൾ ഒന്നും തന്നെ മൊസാദിന്റെ ഡാറ്റയിൽ ഇല്ലായിരുന്നുവെന്നാണ് സിഎൻഎൻ എഴുതുന്നത്. അതുകൊണ്ടുതന്നെ തൽക്കാലം, ഇബ്രാഹീം റെയ്സിയുടെ മരണം ഒരു അപകട മരണം തന്നെയാവാനുള്ള സാധ്യതയാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (18 minutes ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (29 minutes ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (41 minutes ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (54 minutes ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (1 hour ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (1 hour ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (1 hour ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (1 hour ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (2 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (2 hours ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (3 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (3 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (3 hours ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (3 hours ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (3 hours ago)

Malayali Vartha Recommends