Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ഇബ്രാഹിം റെയ്‌സിയുടെ മരണം ചൈനയിലേക്കും സംശയമുന നീളുന്നു;ആ നിധി ഇന്ത്യയുടെ കൈകളില്‍ എത്തരുതെന്ന ഷീ ജിന്‍പിങ്ങിന്റെ കുബുദ്ധി,റെയ്‌സി ഇന്ത്യയുമായ് ഒപ്പുവെച്ച കരാര്‍ ഷീയെ പൊള്ളിച്ചു,ചൈനയുടെ പല പ്ലാനിങ്ങുകള്‍ക്കും വിലങ്ങുതടിയാണ് ചബഹര്‍ ഇന്ത്യയ്ക്ക് നല്‍കിയ നീക്കം

22 MAY 2024 07:52 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

ചുറ്റും തുറമുഖങ്ങള്‍ കൊണ്ട് വേലിതീര്‍ക്കുന്ന ചൈനയ്ക്കുള്ള മറുപടി ആയാണ് ഇന്ത്യ ചബഹാര്‍ തുറമുഖ നടത്തിപ്പിന് ഇറാനുമായുള്ള കരാറില്‍ . ഒപ്പുവെച്ചത് ഇതുവഴി മധ്യേഷ്യയിലേക്കും അതുവഴി യൂറോപ്പിലേക്കുമുള്ള ചരക്കുഗതാഗതത്തില്‍ ചൈനയേയും പാകിസ്താനെയും മറികടക്കാമെന്ന പ്രതീക്ഷയും ഉണ്ടായിരുന്നു . എന്നാല്‍, ഇപ്പോള്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചതോടെ ഈ കരാറിന്റെയും പാതയുടെയും ഭാവി എന്താകും എന്നൊരു ആശങ്കയാണ് ഇപ്പോള്‍ ഇന്ത്യയില്‍ ഉള്ളത്. എന്താവും പദ്ധതിയോടുള്ള പുതിയ ഭരണകൂടത്തിന്റെ സമീപനം എന്നതാണ് ആശങ്കയ്ക്ക് അടിസ്ഥാനം.

ചബഹാര്‍ തുറമുഖമേറ്റെടുക്കാനുള്ള ഇന്ത്യയുടെ നീക്കത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 2002ല്‍ ഇറാന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ഹസന്‍ റുഹാനി പ്രസിഡന്റ് സയെദ് മുഹമ്മദ് ഖതാമിയുടെ നിര്‍ദേശപ്രകാരം അന്നത്തെ ഇന്ത്യന്‍ ദേശീയ ഉപദേഷ്ടാവായ ബ്രജേഷ് മിശ്രയുമായി ചര്‍ച്ച നടത്തിയിരുന്നു. 2003 ജനുവരിയില്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി വാജ്‌പേയിയും ഖതാമിയും കരാറൊപ്പിട്ടു. എന്നാല്‍ ആ സമയത്താണ് അമേരിക്ക ഇറാനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത് . അതോടെ ഇറാനുമായുള്ള ഇടപാടുകള്‍ ഉപേക്ഷിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരായി. ചബഹാര്‍ അനിശ്ചിത്വത്തിലുമായി....... ഇറാനുമായി വ്യാപാരബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ ഉപരോധം നേരിടേണ്ടി വരുമെന്നു അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് . കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ ആറായിരത്തോളം ഉപരോധങ്ങളാണ് ഇറാനുമേല്‍ യു.എസ്. പ്രഖ്യാപിച്ചത്. പാക് മണ്ണിലൂടെയുള്ള ചരക്കുനീക്കം ഇന്ത്യയെ സംബന്ധിച്ച് അസാധ്യമായതിനാല്‍ തന്നെ കടല്‍മാര്‍ഗം യൂറോപ്പിലെത്തി, അവിടെ നിന്നും കരമാര്‍ഗം മധ്യേഷ്യന്‍ രാജ്യങ്ങളിലേക്ക് കടക്കുക എന്ന വഴി മാത്രമേ ഇന്ത്യയ്ക്ക് മുന്നിലുള്ളൂ. എന്നാല്‍ ആ മാര്‍ഗം വളരെ ചെലവേറിയതാണ്. അങ്ങനെയുള്ളപ്പോള്‍ അഫ്ഗാന് ആവശ്യമായ ചരക്കുകളെത്തിക്കാന്‍ ഇന്ത്യയ്ക്കുള്ള എളുപ്പവഴിയാണ് ചബഹാര്‍ .അതുകൊണ്ടുതന്നെ ചബാഹര്‍ ഇത്യയ്ക്ക് പ്രധാനപ്പെട്ടതാണ് . എന്നാല്‍ ഇത് നിലവില്‍ വരുന്നതോടെ വെട്ടിലാവുന്നത് ചൈനയുമാണ്.

ഇന്ത്യയ്ക്ക് ചുറ്റും തുറമുഖങ്ങള്‍ തീര്‍ത്തു ഇന്ത്യയെ കെണിയിലാക്കാനുള്ള ശ്രമത്തിലാണ് ചൈന. ഉദാഹരണത്തിന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആധിപത്യം സ്ഥാപിച്ച് ഇന്ത്യയെ സമ്മര്‍ദത്തിലാക്കാനുള്ള ചൈനയുടെ തന്ത്രപരമായ നയമാണ് സ്ട്രിങ് ഓഫ് പേള്‍സ്(tSring of Pearls). ജീബൂട്ടിയിലെ സൈനികത്താവളം ചൈന നവീകരിക്കുന്നു എന്ന രീതിയില്‍ ഇടയ്ക്ക് പുറത്തുവന്ന വാര്‍ത്തയും ഇതിന്റെ ഭാഗമാണ്. കടക്കെണി തന്ത്രത്തിലൂടെയും ചൈന നല്ലൊരും പങ്ക് രാജ്യങ്ങളിലും ആധിപത്യം ഉറപ്പിച്ചു. ചബഹാറിന്റെ നിയന്ത്രണം ഇന്ത്യയുടെ കൈകളിലെത്തുന്നതോടെ ഇന്ത്യയും ആ മേഖലകളില്‍ വ്യക്തമായ സാന്നിധ്യം ഉറപ്പിക്കാനാകും . ചൈനയുടെ സ്ട്രിങ് ഓഫ് പേള്‍സിനെതിരെ മറുതന്ത്രമായി ഇന്ത്യ പുറത്തിറക്കിയ നെക്ക്‌ലെസ് ഓഫ് ഡയമണ്ട് നയത്തിന്റെ ഭാഗമായും ഇതിനെ കാണാം. കൂടാതെ ആധുനിക പട്ടുപാത എന്ന് വിശേഷിപ്പിക്കുന്ന ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് എന്ന ഷി ജിന്‍പിങ്ങിന്റെ സ്വപ്ന പദ്ധതിക്കും അതിന്റെ ഭാഗമായി നവീകരിച്ച പാകിസ്താനിലെ ഗ്വാദര്‍ തുറമുഖത്തിനും ചബഹാറും ഐ.എന്‍.സി.ടി.യും തിരിച്ചടിയാണ്

ഐ.എന്‍.എസ്.ടി. സജീവമാകുമ്പോള്‍ അത് ചൈനയ്ക്ക് ഉയര്‍ത്തുന്ന വെല്ലുവിളി നിസ്സാരമല്ല. ഐ.എന്‍.എസ്.ടി.സിയിലൂടെ ഇന്ത്യയുടെ ചരക്കുനീക്കം വേഗത്തിലാകുന്നതും രാജ്യത്തിന് പദ്ധതിയിയില്‍ വലിയ പ്രാധാന്യം ലഭിക്കുന്നതും ചൈനയ്ക്ക് വെല്ലുവിളിയാണ് . ഒപ്പം ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷിയേറ്റീവ് സാമ്പത്തിക ബാധ്യതയാകുമോ എന്ന് പേടിച്ച് ചില രാജ്യങ്ങള്‍ മാറിനില്‍ക്കുന്നതും ചൈനയ്ക്ക് തിരിച്ചടിയാണ്. ഇറ്റലിയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ ബി.ആര്‍.ഐ.യില്‍ നിന്ന് പിന്മാറിയിരുന്നു. യൂറോപ്പിലെ വ്യാപാരികളെ സംബന്ധിച്ചും ആകര്‍ഷകമായ ഒന്നാണ് ഐ.എന്‍.എസ്.ടി.സി. സൂയസ് കനാലിലുള്ള വാണിജ്യപാതയേക്കാള്‍ 15 ദിവസങ്ങള്‍ കുറവ് മതി ഐ.എന്‍.എസ്.ടി.സി വഴിയുള്ള ചരക്കുനീക്കം.ആ സാഹചര്യത്തിലും ഇടനാഴി കൊണ്ട് ഇന്ത്യക്ക് കൂടുതല്‍ നേട്ടമുണ്ടാക്കാം.

നീണ്ട കാലത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് ചബഹാര്‍ തുറമുഖത്തിന്റെ ഷാഹിദ്‌ബെഹെസ്തി ടെര്‍മിനിലിന്റെ നടത്തിപ്പിനായി ഇന്ത്യയും ഇറാനും കരാറൊപ്പിടുന്നത്. പത്തു വര്‍ഷത്തേക്ക് ഇന്ത്യയ്ക്കാണ് നടത്തിപ്പ് ചുമതല. ഒരു വിദേശതുറമുഖത്തിന്റെ നടത്തിപ്പുചുമതല ഇന്ത്യ ഏറ്റെടുക്കുന്നത് ഇതാദ്യം. ഇറാന്റെ സിസ്താന്‍ബലൂചിസ്താന്‍ പ്രവിശ്യയിലെ ആഴക്കടല്‍ തുറമുഖമാണ് ചബഹാര്‍. ഇന്ത്യയോട് ഏറ്റവും അടുത്ത് കിടക്കുന്ന ഇറാനിയന്‍ തുറമുഖവും ചബഹാര്‍ തന്നെ. കൂറ്റന്‍ ചരക്കു കപ്പലുകളുള്‍പ്പടെയുള്ളവയ്ക്ക് എത്താന്‍ കഴിയുന്ന മേഖലയിലാണ് തുറമുഖം സ്ഥിതി ചെയ്യുന്നതും. വലിയ ഇന്ധന നിക്ഷേപമുള്ള മേഖലയാണിതെന്നതാണ് ശ്രദ്ധേയം. ഇന്ത്യയും ഇറാനും അഫ്ഗാനിസ്താനും തമ്മിലുള്ള ത്രികക്ഷി വ്യാപാരത്തിനും വാണിജ്യത്തിനും തുറമുഖം സഹായകരമാകുമെന്നാണ് കേന്ദ്ര തുറമുഖമന്ത്രാലയം വ്യക്തമാക്കുന്നത്. ചബഹാറില്‍ 120 മില്യണ്‍ ഡോളറാണ് ഇന്ത്യ നിക്ഷേപിച്ചത്. തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന പദ്ധതിയ്ക്കായി 250 മില്യണ്‍ ഡോളര്‍ വായ്പയായും നല്‍കും. അഫ്ഗാനിസ്താനുമായും മധ്യേഷ്യന്‍ രാജ്യങ്ങളുമായുള്ള വ്യാപാരബന്ധങ്ങള്‍ക്കുള്ള കവാടമായി ചാബഹാര്‍ മാറുമെന്നാണ് പ്രതീക്ഷ. കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാളിന്റെയും ഇറാന്‍ ഗതാഗത മന്ത്രി മെഹര്‍സാദ് ബസര്‍പാഷിന്റെയും സാന്നിധ്യത്തില്‍ കേന്ദ്രത്തിനു കീഴിലുള്ള ഇന്ത്യ പോര്‍ട്ട് ഗ്ലോബല്‍ ലിമിറ്റഡ് കമ്പനിയും ഇറാനിലെ പോര്‍ട്ട് ആന്‍ഡ് മാരിടൈം ഓര്‍ഗനൈസേഷനുമാണ് കരാറില്‍ ഒപ്പുവെച്ചത്. ഈ അവസരത്തില്‍ ചബഹാര്‍ കരാര്‍ അട്ടിമറിക്കാന്‍ ചൈന എന്തും ചെയ്‌തേയ്ക്കും എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (18 minutes ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (29 minutes ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (41 minutes ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (54 minutes ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (1 hour ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (1 hour ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (1 hour ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (1 hour ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (2 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (2 hours ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (3 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (3 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (3 hours ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (3 hours ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (3 hours ago)

Malayali Vartha Recommends