Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കം..!ഇസ്രയേൽ - ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ പുതിയ ഫോർമുലയുമായി ഇസ്രയേൽ എത്തുമ്പോൾ പുതു പ്രതീക്ഷ.... ആറാഴ്ച നീളുന്ന മൂന്നുഘട്ടങ്ങളായി നടപ്പാക്കേണ്ട ഫോർമുലയുമായി ഇസ്രേയൽ.... ഖത്തർ വഴിയാണ് ഹമാസിനെ നിർദേശങ്ങൾ അറിയിച്ചിരിക്കുന്നത്...

01 JUNE 2024 12:52 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

ഇസ്രയേൽ - ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ പുതിയ ഫോർമുലയുമായി ഇസ്രയേൽ എത്തുമ്പോൾ പുതു പ്രതീക്ഷ. ആറാഴ്ച നീളുന്ന മൂന്നുഘട്ടങ്ങളായി നടപ്പാക്കേണ്ട ഫോർമുലയാണ് മുന്നോട്ടുവച്ചിരിക്കുന്നത്. ഖത്തർ വഴിയാണ് ഹമാസിനെ നിർദേശങ്ങൾ അറിയിച്ചിരിക്കുന്നത്. സമ്പൂർണ വെടിനിർത്തൽ, ഇസ്രയേൽ സൈനിക പിന്മാറ്റം, ബന്ദികളുടെ മോചനം തുടങ്ങിയ കാര്യങ്ങൾ ആദ്യഘട്ടത്തിൽ നടപ്പാക്കും. ഹമാസിന്റെ പ്രതികരണം ഇനി നിർണ്ണായകമാകും. യുദ്ധം നിർത്താൻ ഹമാസും വിട്ടു വീഴ്ച ചെയ്യുമെന്നാണ് പ്രതീക്ഷ. അമേരിക്കൻ നയതന്ത്രശ്രമങ്ങളുടെ ഫലമായാണ് പുതിയ നയതന്ത്ര നീക്കം. ഇസ്രയേൽ നിർദേശിച്ച വെടിനിർത്തൽ വാഗ്ദാനം ഹമാസ് സ്വീകരിക്കണമെന്നും യുദ്ധം അവസാനിപ്പിക്കാനുള്ള ഏറ്റവും മികച്ച മാർഗമിതാണെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.

ആറാഴ്ച കൊണ്ടു മൂന്നുഘട്ടമായി നടപ്പാക്കാൻ കഴിയുന്ന വെടിനിർത്തൽ പദ്ധതി ബൈഡൻ വിശദീകരിച്ചു. ഇസ്രയേൽ സൈന്യം ഗസ്സയിൽനിന്നു പിന്മാറുകയും ഇതോടൊപ്പം ഹമാസ് ബന്ദികളാക്കി വച്ചിരിക്കുന്നവരെ വിട്ടയയ്ക്കുകയുമാണ് ആദ്യഘട്ടം. നൂറുകണക്കിനുള്ള ഫലസ്തീൻ തടവുകാരെ ഇസ്രയേലും വിട്ടയയ്ക്കും. മരുന്നും ഭക്ഷണവും ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുമായി ദിവസേന 600 ട്രക്കുകൾ വീതം ഗസ്സയിലെത്തും. തർക്കങ്ങൾക്കു സ്ഥിരം പരിഹാരമുണ്ടാക്കാൻ ഇസ്രയേലും ഹമാസും ചർച്ച നടത്തുന്നതാണ് രണ്ടാംഘട്ടം. ചർച്ചകൾ തുടരുന്നിടത്തോളം കാലം വെടിനിർത്തലും തുടരും. ഗസ്സയുടെ പുനർനിർമ്മാണമാണു മൂന്നാംഘട്ടം. യുദ്ധം അവസാനിപ്പിക്കാൻ ആഗോള തലത്തിൽ ഇസ്രയേലിൽ സമ്മർദ്ദമുണ്ടായിരുന്നു. ഇതിന്റെ പ്രതിഫലനം കൂടിയാണ് പുതിയ ഫോർമുല.

 

 

യു.എസ് പ്രസിഡന്റ് ജോ ബൈഡനാണ് യുദ്ധം അവസാനിപ്പിക്കാനുള്ള ഫോർമുല ഇസ്രയേൽ മുന്നോട്ട് വെച്ചതായി അറിയിച്ചത്. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുക. വൈറ്റ് ഹൗസിൽ നടത്തിയ പ്രസംഗത്തിലാണ് വെള്ളിയാഴ്ച ബൈഡൻ ഇക്കാര്യം അറിയിച്ചത്. ആറാഴ്ച നീളുന്നതാണ് ആദ്യ ഘട്ടം. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഗസ്സയിലെ എല്ലായിടങ്ങളിൽ നിന്നും ഇസ്രയേൽ സൈന്യം പിന്മാറും. ഗസ്സയിൽ 600-ഓളം ട്രക്കുകളെത്തിക്കാനും മരുന്നും മറ്റു സഹായങ്ങളും അനുവദിക്കും. യുദ്ധം മൂലമുണ്ടായ നാശനഷ്ടങ്ങളിൽ നിന്ന് പതിറ്റാണ്ടുകളെടുത്തുള്ള പുനർനിർമ്മാണത്തിന്റെ ആരംഭമായിരിക്കും മൂന്നാം ഘട്ടം. ഇരുകൂട്ടരും വെടി നിർത്തൽ ഉപാധികൾ അംഗീകരിക്കണമെന്നും അമേരിക്കയുടെ നയതന്ത്രശ്രമങ്ങളുടെ ഫലമാണ് നിർദേശങ്ങളെന്നും ബൈഡൻ പറഞ്ഞു.

അതിനിടെ വടക്കൻ ഗസ്സയിലെ ജബാലിയ അഭയാർഥി ക്യാംപ് മേഖലയിൽ രണ്ടാഴ്ചയിലേറെ നീണ്ട ആക്രമണം അവസാനിപ്പിച്ച് ഇസ്രയേൽ സൈന്യം പിൻവാങ്ങി. തെക്കൻ ഗസ്സയിൽ റഫ നഗരമധ്യത്തിലെത്തിയ സൈന്യം ഹമാസിന്റെ റോക്കറ്റ് ലോഞ്ചറുകളും തുരങ്കങ്ങളിൽ ആയുധശേഖരവും കണ്ടെത്തിയതായി അവകാശപ്പെട്ടു. ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കുകയാണെങ്കിൽ മുഴുവൻ വ്യവസ്ഥകളും അംഗീകരിച്ചുകൊണ്ടുള്ള കരാറിന് തങ്ങൾ തയ്യാറാണെന്ന് മധ്യസ്ഥ ചർച്ചയ്ക്ക് മുൻകൈയെടുക്കുന്നവരെ അറിയിച്ചിട്ടുണ്ടെന്ന് ഹമാസ് അറിയിച്ചിരുന്നു. ഇതിലാണ് പ്രതീക്ഷ. എന്നാൽ പുതിയ നിർദ്ദേശങ്ങളോട് ഹമാസ് പ്രതികരിച്ചുമില്ല.

'ഞങ്ങളുടെ ജനങ്ങൾ ആക്രമണം, ഉപരോധം, പട്ടിണി, വംശഹത്യ എന്നിവയിലൂടെയാണ് കടന്നുപോകുന്നത്. ഇസ്രയേൽ ഇപ്പോഴും വെടിനിർത്തലിന് തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ ഇപ്പോൾ നടക്കുന്ന മധ്യസ്ഥ ചർച്ചകളിൽ സഹകരിക്കാൻ ഹമാസും ഫലസ്തീനിലെ മറ്റ് സംഘടനകളും തയ്യാറല്ല. എന്നാൽ ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കുകയാണെങ്കിൽ ബന്ദികളേയും തടവുകാരേയും പരസ്പരം കൈമാറുന്നതടക്കമുള്ള മുഴുവൻ വ്യവസ്ഥകളും അംഗീകരിച്ചുകൊണ്ടുള്ള കരാറിന് ഞങ്ങൾ തയ്യാറാണ്. മധ്യസ്ഥ ചർച്ച നടത്തുന്നവരേയും ഞങ്ങൾ ഇക്കാര്യം അറിയിച്ചിട്ടുണ്ട്,' പ്രസ്താവനയിൽ ഹമാസ് വ്യക്തമാക്കിയിരുന്നു.

 

 

ഇതിന് പിന്നാലെയാണ് ബൈഡൻ ഫോർമുല പ്രഖ്യാപിച്ചത്. ഇസ്രയേലിന്റെ ഗസ്സ ആക്രമണത്തിൽ 36,000 ഫലസ്തീൻ പൗരമാർ കൊല്ലപ്പെട്ടതായും ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (38 minutes ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (42 minutes ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (53 minutes ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (1 hour ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (1 hour ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (1 hour ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (2 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (2 hours ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (2 hours ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (2 hours ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (2 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (2 hours ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (3 hours ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (3 hours ago)

Malayali Vartha Recommends