Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഗാസയ്ക്ക് മുന്നിൽ ഇനി ഉള്ളത് വലിയ മാനുഷിക പ്രതിസന്ധി:- വിശപ്പ് ദുരിതം വിതച്ച ഗാസയിൽ പലസ്തീനികള്‍ മരണത്തിന് കീഴടങ്ങുന്നു...

07 JUNE 2024 03:22 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

ഗാസയ്ക്ക് മുന്നിൽ ഇനി ഉള്ളത് വലിയ മാനുഷിക പ്രതിസന്ധിയെന്ന് മുന്നറിയിപ്പ്. ഇസ്രയേല്‍ ആക്രമണത്തില്‍ പതിനായിരങ്ങള്‍ കൊല്ലപ്പെട്ട  യുദ്ധക്കെടുതിയ്‌ക്കൊപ്പം വിശപ്പ് ദുരിതം വിതച്ച ഇവിടെ ഇതിനോടകം നിരവധി പലസ്തീനികള്‍ മരണത്തിന് കീഴടങ്ങിക്കഴിഞ്ഞു. |പോഷകാഹാരക്കുറവും പട്ടിണിയും ഗാസയിലെ കുട്ടികളെ നിത്യ രോഗാവസ്ഥയിലേക്ക് തള്ളിവിടുകയാണ്. ഗാസയില്‍ ക്ഷാമം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടില്ല എന്നത് മാത്രമാണ് യാഥാര്‍ഥ്യമെന്ന് അന്താരാഷ്ട്ര ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു.

നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ ഗാസയിലെ വടക്കന്‍ മേഖലയില്‍ജൂലൈ 15നകം പത്ത് ലക്ഷത്തോളം പേര്‍ പട്ടിണിയും മരണവും നേരിടേണ്ടിവരുമെന്നാണ് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്യൂസ് നെറ്റ് എന്ന സംഘടന ചൂണ്ടിക്കാട്ടുന്നത്. ഗാസയിലെ പട്ടിണിയുടെ വ്യാപ്തി ഇതുവരെ പൂര്‍ണമായി വെളിപ്പെട്ടിട്ടില്ല. വിവര ശേഖരണത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും സൈനിക നടപടി തിരിച്ചടിയാകുന്ന നിലയുണ്ട്. പലസ്തീനികള്‍ നേരിട്ട ഭക്ഷ്യക്ഷാമത്തിന്റെ യഥാര്‍ഥ കണക്ക് പുറത്തുവരാതിരിക്കുന്ന സാഹചര്യത്തില്‍ മേഖല ക്ഷാമം എന്ന അവസ്ഥയിലേക്ക് എത്തിപ്പെട്ടിട്ടുണ്ടോ എന്നതാണ് ഇപ്പോള്‍ പരിശോധിക്കുന്നതെന്നും സംഘടനകളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പട്ടിണിയുടെ മൂര്‍ധന്യം അഥവാ ക്ഷാമം എന്നത് ഔദ്യോഗികമായി സ്ഥിരീകരിക്കാനുള്ള അന്താരാഷ്ട്ര മാനദണ്ഡം കണക്കാക്കുന്നത് ഒരു പ്രദേശത്തെ 20 ശതമാനം കുടുംബങ്ങളും ഭക്ഷണത്തിന്റെ കടുത്ത അഭാവത്തെ അഭിമുഖീകരിക്കുന്ന നിലയുണ്ടാകുമ്പോഴാണ്. കുട്ടികളില്‍ മൂന്നിലൊന്ന് പേരും പോഷകാഹാരക്കുറവ് നേരിടുന്ന സാഹചര്യവും ക്ഷാമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നു. പതിനായിരം പേരില്‍ രണ്ട് മുതിര്‍ന്നവരോ നാല് കുട്ടികളോ മതിയായ ഭക്ഷണത്തിന്റെ അഭാവത്തില്‍ മരിക്കുന്ന സാഹചര്യവും ക്ഷാമത്തിന്റെ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുന്നു. ഇവിടെയാണ് ഗാസയിലെ യഥാർഥ കണക്കുകള്‍ ലഭ്യമല്ലെന്ന അന്താരാഷ്ട്ര ഏജന്‍സികളുടെ പ്രതികരണം ശ്രദ്ധേയമാകുന്നത്.

 

 

മധ്യ ഗാസയിലെ വിവിധ മേഖലകളില്‍ ഇസ്രയേല്‍ ഇപ്പോഴും കനത്ത ആക്രമണം അഴിച്ചുവിടുകയാണ്. അല്‍ നുസേറിയത്തിലെ യുഎന്‍ ദുരിതാശ്വാസ ക്യാമ്പിന് സമീപം ഉണ്ടായ ആക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടതായി ഗാസ ഭരണകൂടം അറിയിച്ചു. അതിഭീകരമായ കൂട്ടക്കൊല എന്നാണ് പലസ്തീന്‍ ആരോഗ്യ വിഭാഗം ആക്രമണത്തെ വിശേഷിപ്പിച്ചത്. ആക്രമണത്തില്‍ മുപ്പതില്‍ അധികം പേര്‍ കൊല്ലപ്പെട്ടു എന്നാണ് പലസ്തീന്‍ ന്യൂസ് ഏജന്‍സിയായ വഫ പറയുന്നത്.

 

 

മധ്യ ഗാസയിലെ ഡെയ്ര്‍ അല്‍ ബലായില്‍ ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയുമായി ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. ആറുപേരുടെ മൃതദേഹം പലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റിയുടെ സന്നദ്ധസേവകര്‍ കണ്ടെടുത്തു. ഷെല്ലാക്രമണമുണ്ടായ അല്‍ ജഫ്രാവിയില്‍ പരുക്കേറ്റ എട്ടുപേരെ ആശുപത്രിയിലേക്കു മാറ്റി. അതിനു മുമ്പായി മധ്യ ഗാസയിലെ അല്‍ മഗാസി, അല്‍ ബുറെയ്ജ് അഭയാര്‍ഥിക്യാമ്പുകളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടിരുന്നു.

 

 

ആരോഗ്യസംവിധാനങ്ങള്‍ താറുമാറായ മധ്യഗാസയില്‍ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചതോടെ പരിക്കേറ്റവരെ ചികിത്സിക്കാന്‍ ബന്ധുക്കള്‍ ബുദ്ധിമുട്ടുകയാണ്. അല്‍ അഖ്സ ആശുപത്രി മാത്രമാണ് പ്രവര്‍ത്തനക്ഷമമായ ഏക ആശുപത്രി. മധ്യഗാസയില്‍ കഴിയുന്ന പത്ത് ലക്ഷത്തോളം പേരും ഈ ആശുപത്രിയെ ആശ്രയിച്ചാണ് കഴിയുന്നത്. റഫായില്‍നിന്നു കുടിയൊഴിഞ്ഞെത്തിയതുള്‍പ്പെടെ മേഖലയില്‍ ഇപ്പോഴുള്ള 10 ലക്ഷത്തോളം പേരുടെ ഏക അത്താണിയാണത്. 

 

 

നുസൈറാത് അഭയാർഥി ക്യാമ്പിൽ നടന്ന ഇസ്രായേൽ കൂട്ടക്കുരുതിക്കെതിരെ പ്രതിഷേധം ശക്തമാണ്. സംഭവത്തെ കുറിച്ച് ഇസ്രായേലിനോട് വിശദീകരണം തേടിയതായി അമേരിക്ക വ്യക്തമാക്കി. വെടിനിർത്തൽ കരാർ നിർദേശം പഠിച്ചു വരികയാണെന്ന് ഹമാസ് അറിയിച്ചതായി മധ്യസ്ഥ രാജ്യമായ ഖത്തർ അറിയിച്ചു. ഗസ്സയിൽ കോളറ വ്യാപിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (8 minutes ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (23 minutes ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (53 minutes ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (1 hour ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (1 hour ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (1 hour ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (1 hour ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (1 hour ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (1 hour ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (2 hours ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (2 hours ago)

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...  (2 hours ago)

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...  (3 hours ago)

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി  (3 hours ago)

Malayali Vartha Recommends