Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

റണ്‍വേയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തിന്റെ എന്‍ജിൽ തീപിടിച്ചു, പാരീസിലേക്ക് പുറപ്പെട്ട എയര്‍ കാനഡ വിമാനം നിമിഷങ്ങള്‍ക്കുള്ളില്‍ തിരിച്ചിറക്കി, ജീവനക്കാരുടെ സമയോചിതമായ ഇടപ്പെടല്‍ മൂലം ഒഴിവായത് വന്‍ ദുരന്തം...!

10 JUNE 2024 03:16 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

സുരക്ഷയുടെ കാര്യത്തിൽ നോകോംപ്രമൈസ്...വിമാനാപകടം വളരെ ചുരുക്കമായി മാത്രമേ സംഭവിക്കാറുള്ളൂവെങ്കിലും അപകടം സംഭവിച്ചാൽ അത് വൻ ദുരന്തത്തിലായിരിക്കും കലാശിക്കുക. അതിനാൽ വിമാനം പുറപ്പെടുന്നതതിന് മുമ്പ് തന്നെ സുരക്ഷാ പരിശോധന നടത്താറുണ്ട്. എന്തെങ്കിലും തരത്തിലുള്ള തകരാർ കണ്ടെത്തിയാൽ അത് പരിഹരിച്ച ശേഷം മാത്രമാണ് യാത്ര പുറപ്പെടാറ്. എങ്കിലും യാത്ര വേളയിൽ തകരാറുകളോ മറ്റ് അപകടങ്ങളോ സംഭവിച്ചാൽ വിമാനം അടിയന്തരമായി നിലത്തിറക്കാറുണ്ട്. ഇപ്പോൾ പറന്നുയര്‍ന്നയുടന്‍ ബോയിങ് വിമാനത്തിന്റെ എന്‍ജിനില്‍ തീപ്പിടുത്തം ഉണ്ടായ വാർത്തയാണ് പുറത്തുവരുന്നത്.

വെള്ളിയാഴ്ച ടൊറന്റോ പിയേഴ്‌സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ കാനഡ വിമാനത്തിന്റെ എന്‍ജിനാണ് തീപ്പിടിച്ചത്. പാരീസിലേക്ക് പുറപ്പെട്ട എയര്‍ കാനഡയുടെ ബോയിങ് 777 വൈഡ് ബോഡി വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തീപ്പിടിക്കുകയായിരുന്നു. ജീവനക്കാരുടെ സമയോചിതമായ ഇടപ്പെടല്‍ മൂലം വന്‍ അപകടം ഒഴിവായി.389 യാത്രക്കാരും 13 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം റണ്‍വേയില്‍ നിന്ന് പറന്നുയരുമ്പോള്‍, വിമാനത്തിന്റെ വലത് എന്‍ജിനില്‍ നിന്ന് സ്‌ഫോടന സാധ്യത തോന്നിപ്പിക്കുന്ന തരത്തില്‍ തീപ്പൊരി ഉണ്ടായത് എയര്‍ ട്രാഫിക് കണ്‍ട്രോളിൽ കാണുകയും ഉടന്‍ തന്നെ ജീവനക്കാരെ അറിയിക്കുകയും ചെയ്തു.

തുടർന്ന് അടിയന്തര ലാൻഡിങ്ങിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയ അറിയിപ്പ് ലഭിച്ചതോ‌ടെ
പിന്നീട് പൈലറ്റുമാര്‍ വിമാനം വിദഗ്ധമായി തിരിച്ച് ടൊറന്റോയിലേക്ക് തന്നെ മടങ്ങുകയായിരുന്നു. അപകടത്തില്‍പ്പെട്ട വിമാനത്തിന് ഇറങ്ങാന്‍ എ.ടി.സി റണ്‍വേ 23 ഒഴിപ്പിക്കുയും സഹായത്തിനായി അഗ്‌നിശമന വാഹനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.  കംപ്രസര്‍ നിലച്ചതാണ് തീപിടിത്തത്തിന് കാരണമെന്ന് എയര്‍ കാനഡ പ്രസ്താവനയില്‍ വ്യക്തമാക്കി. വൈകുന്നേരം തന്നെ മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ ലക്ഷ്യസ്ഥാനത്തേക്ക് അയച്ചതായും എയര്‍ കാനഡ അറിയിച്ചു.

അതേസമയം, മുംബൈ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം തല നാരിഴയ്ക്ക് വൻ അപകടമാണ് ഒഴിവായത്. റൺവേയിൽ ഒരേ സമയം രണ്ടു വിമാനങ്ങൾ എത്തുകയായിരുന്നു. എയർ ഇന്ത്യ വിമാനം ടേക്ക് ഓഫ്‌ ചെയ്യുന്ന റൺവേയിൽ തന്നെ ഇൻഡിഗോ വിമാനം ലാൻഡ് ചെയ്തു. സെക്കൻഡുകളുടെ വ്യത്യാസത്തിൽ വൻ അപകടമാണ് ഒഴിവായി. വിമാനം ലാൻഡ് ചെയ്യാൻ എയർ ട്രാഫിക് കണ്ട്രോൾ റൂമിൽ നിന്ന് നിർദേശം ലഭിച്ചിരുന്നതായാണ് ഇൻഡിഗോയുടെ വിശദീകരണം. സംഭവത്തിൽ ഡി ജി സി എ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (14 minutes ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (29 minutes ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (59 minutes ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (1 hour ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (1 hour ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (1 hour ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (1 hour ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (1 hour ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (2 hours ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (2 hours ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (2 hours ago)

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...  (2 hours ago)

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...  (3 hours ago)

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി  (3 hours ago)

Malayali Vartha Recommends