Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

അമേരിക്കയും നാറ്റോയും അടക്കമുള്ള സഖ്യങ്ങളുമായുള്ള സംഘർഷത്തിനിടെ...റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഉത്തര കൊറിയയിൽ എത്തി.

19 JUNE 2024 12:50 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

അമേരിക്കയും നാറ്റോയും അടക്കമുള്ള സഖ്യങ്ങളുമായുള്ള സംഘർഷത്തിനിടെ റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഉത്തര കൊറിയയിൽ എത്തി. യുക്രെയ്‌നിലെ സൈനിക നടപടികൾക്ക് ഉത്തര കൊറിയ നൽകിയ പിന്തുണക്ക് റഷ്യൻ പ്രസിഡന്റ് നന്ദി അറിയിച്ചു.അമേരിക്കൻ ഉപരോധം നേരിടാൻ ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കുമെന്നും സന്ദർശനത്തിന് മുന്നോടിയായി ഉത്തര കൊറിയയുടെ ഔദ്യോഗിക മാധ്യമത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പുടിൻ പറഞ്ഞു. 24 വർഷത്തിനിടെ ആദ്യമായാണ് പുടിൻ ഉത്തര കൊറിയ സന്ദർശിക്കുന്നത്. പാശ്ചാത്യ നിയന്ത്രണത്തിലല്ലാത്ത വ്യാപാര, പേമെന്റ് സംവിധാനം റഷ്യയും ഉത്തര കൊറിയയും ചേർന്ന് വികസിപ്പിക്കുമെന്ന് പുടിൻ പറഞ്ഞു.

 

റഷ്യക്കും ഉത്തര കൊറിയക്കും എതിരായ പാശ്ചാത്യ ഉപരോധം ഏകപക്ഷീയവും നിയമവിരുദ്ധ നിയന്ത്രണ നടപടികളുമാണ്. വിനോദ സഞ്ചാരം, സംസ്‌കാരം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും പങ്കാളിത്തം വർധിപ്പിക്കുമെന്ന് പുടിൻ പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിൽ റഷ്യയുടെ ഫാർ ഈസ്റ്റ് സന്ദർശനത്തിനിടെ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ പുടിനെ ക്ഷണിച്ചിരുന്നു. ഈ ക്ഷണം സ്വീകരിച്ചാണ് പുടിൻ എത്തിയത്. 2000 ജൂലൈയിലാണ് പുടിൻ അവസാനമായി പ്യോങ്യാങ് സന്ദർശിച്ചത്.റഷ്യൻ പ്രതിരോധ മന്ത്രി ആന്ദ്രേ ബെലോസോവ്, വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്, പുടിന്റെ ഊർജ മേഖലയുടെ പോയിന്റ് മാൻ,ഉപപ്രധാനമന്ത്രി അലക്സാണ്ടർ നൊവാക് എന്നിവർ പ്രതിനിധി സംഘത്തിന്റെ ഭാഗമാണ്. യുക്രെയ്നിലെ യുദ്ധം ആരംഭിച്ചതുമുതൽ ഉത്തരകൊറിയയുമായുള്ള ബന്ധം ശക്തിപ്പെടുത്തിയരുന്നു.

ഇത് അമേരിക്കയ്ക്കും യൂറോപ്പിലെയും ഏഷ്യയിലെയും സഖ്യകക്ഷികൾക്കും ഇടയിൽ ആശങ്ക സൃഷ്ടിച്ചിരുന്നു.പ്യോങ്യാങ്ങും മോസ്‌കോയും ഇത് ആവർത്തിച്ച് നിഷേധിച്ചുവെങ്കിലും യുക്രെയിനിൽ യുദ്ധം ചെയ്യാൻ സഹായിക്കുന്നതിനായി ഉത്തരകൊറിയ റഷ്യയ്ക്ക് ആയുധങ്ങൾ നൽകിയിണ്ടെന്നാണ് റിപ്പോർട്ടുകൾ. യുക്രെയിനിൽ ഉപയോഗിക്കുന്നതിനായി ഉത്തര കൊറിയ 'ഡസൻ കണക്കിന് ബാലിസ്റ്റിക് മിസൈലുകളും 11,000 ലധികം യുദ്ധോപകരണങ്ങളും റഷ്യയ്ക്ക് നൽകിയിട്ടുണ്ടെന്ന്' യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ആരോപണം ഉന്നയിച്ചിരുന്നു.എന്നാൽ സന്ദർശനം സൗഹൃദപരമായ സന്ദർശനം മാത്രമെന്നാണ് ക്രെംലിൻ പ്രതികരിക്കുന്നത്. അതേസമയം ഇരു രാജ്യങ്ങളും തമ്മിൽ സുരക്ഷാ വിഷയങ്ങളിൽ അടക്കം ധാരണകളിൽ ഒപ്പിടുമെന്നാണ് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

 

പ്യോങ്‌യാങിലെ ഓർത്തഡോക്‌സ് ദേവാലയം പുടിൻ സന്ദർശിക്കും.ഉത്തര കൊറിയയിലെ ഏക ഓർത്തഡോക്‌സ് ദേവാലയമാണ് ഇത്. ഇരു നേതാക്കളും പങ്കെടുക്കുന്ന പ്രത്യേക പരേഡും പ്യോങ്‌യാങിൽ നടക്കുമെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വടക്കൻ കൊറിയൻ സന്ദർശനത്തിന് പിന്നാലെ പുടിൻ വിയറ്റ്‌നാമിലെ ഹാനോയി സന്ദർശിക്കും.


2023 സെപ്റ്റംബറിൽ കിം റഷ്യയിൽ സന്ദർശനം നടത്തിയിരുന്നു. റഷ്യയുടെ സൈനിക സാങ്കേതിക വിദ്യയും ആണവ മുങ്ങിക്കപ്പലും ലക്ഷ്യമിട്ടായിരുന്നു കിമ്മിന്റെ സന്ദർശനം. യുക്രെയ്നിൽ റഷ്യക്ക് ലഭ്യതക്കുറവുള്ള പടക്കോപ്പുകൾ ഉത്തര കൊറിയ പകരം നൽകുമെന്നും അന്ന് റിപ്പോർട്ടുണ്ടായിരുന്നു. കിമ്മിന്റെ റഷ്യൻ സന്ദർശനം പാശ്ചാത്യ രാജ്യങ്ങളെ അസ്വസ്ഥരാക്കിയിരുന്നു. യുക്രെയ്ൻ അധിനിവേശത്തിന് ശേഷം വിരളമായാണ് പുട്ടിൻ വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തുന്നത്. കോവിഡ് മഹാമാരിക്ക് ശേഷം ഇതാദ്യമായാണ് ഒരു ലോകനേതാവിന് ഉത്തര കൊറിയയും ആതിഥ്യമരുളുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (5 minutes ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (20 minutes ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (50 minutes ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (57 minutes ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (1 hour ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (1 hour ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (1 hour ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (1 hour ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (1 hour ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (2 hours ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (2 hours ago)

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...  (2 hours ago)

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...  (3 hours ago)

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി  (3 hours ago)

Malayali Vartha Recommends