Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

സമാധാന ചര്‍ച്ചയ്ക്ക് വന്ന അറബ് രാജ്യങ്ങളെ പറപ്പിച്ച് ഇസ്രയേല്‍ ! ലബനനില്‍ തീ മഴ പെയ്യിച്ച് ഐ ഡി എഫിന്റെ സംഹാര താണ്ഡവം; ലബനനില്‍ മൊസാദ് ചാരന്മാര്‍ ഇറങ്ങിയോ എന്ന് ഭയപ്പെട്ട് ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ള...ഭീകരരുടെ ആയുധപ്പുരകളും സൈനിക കേന്ദ്രങ്ങളും ചുട്ടെരിച്ചു

28 JULY 2024 05:38 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

അറബ് രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട് ലബനനില്‍ അഗ്‌നിമഴ പെയ്യിച്ച് ഇസ്രയേല്‍. ഖത്തര്‍ ഉള്‍പ്പെടെ യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ച നടത്തുമ്പോള്‍ സന്ധിയില്ലെന്ന ഇസ്രയേലിന്റെ പ്രഖ്യാപനമാണ് ലബനനില്‍ നടത്തിയ ആക്രമണം. യുദ്ധം മഹായുദ്ധത്തിലേക്കെന്ന് വ്യക്തമാക്കുകയാണോ നെതന്യാഹുവെന്ന് ഭയപ്പെട്ട് ഖത്തറും ഇറാനും. അര്‍ദ്ധരാത്രി കഴിഞ്ഞപ്പോള്‍, തെക്കന്‍ ലെബനനിലുടനീളം ഒരേസമയം ഏഴ് വ്യോമാക്രമണങ്ങളാണ് ഇസ്രയേല്‍ നടത്തിയത്. അതും കൃത്യമായി സ്‌പോട്ട് പ്ലാന്‍ ചെയ്താണ് കയറി അടിച്ചത്. ഹിസ്ബുള്ളയുടെ ആയുധപ്പുരകളും സൈനിക കേന്ദ്രങ്ങളും കൃത്യമായി മനസിലാക്കി അവിടത്തെന്നെ ആക്രമണം. ഇതോടെ ഹിസ്ബുള്ള തലവന്‍ നടുങ്ങി വിറയ്ക്കുന്നു. ലബനനില്‍ മൊസാദ് ചാരന്മാര്‍ ഇറങ്ങിയോ എന്നാണ് ഹസന്‍ നസറുള്ള ഭയപ്പെടുന്നത്.

ലബനന്‍ ഇസ്രയേലിലേക്ക് നടത്തിയ ആക്രമണങ്ങള്‍ കൃത്യമായ ലക്ഷ്യം വെച്ചായിരുന്നില്ല, ജൂതരാഷ്ട്രത്തെ ഭയപ്പെടുത്താന്‍ റോക്കറ്റാക്രമണം നടത്തി എന്നതേയുള്ളു. എന്നാല്‍ ഹിസ്ബുള്ളയുടെ ആയുധസൈനിക കരുത്ത് തകര്‍ക്കാന്‍ ആ കേന്ദ്രങ്ങളിലേക്കാണ് ഇസ്രയേല്‍ കൃത്യമായി ആക്രമിക്കുന്നത്. ലബനനില്‍ കയറി ആരൊക്കെയോ ഇസ്രയേലിലേക്ക് വിവരങ്ങള്‍ കൈമാറുന്നുവെന്ന ആശങ്കയിലാണ് ഹിസ്ബുള്ള. ഇസ്രയേലിന്റെ ഗോലാന്‍ കുന്നുകളിലേക്ക് ആക്രമണം നടത്തി ഹിസ്ബുള്ള വെല്ലുവിളി നടത്തിയതിനുള്ള തിരിച്ചടിയാണ് കഴിഞ്ഞ രാത്രി ലബനന്‍ നിന്ന് കത്തിയത്. ഒറ്റരാത്രികൊണ്ട് ലെബനന്‍ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. അതും ഹിസ്ബുള്ള സംഘം കഴിയുന്ന പട്ടണങ്ങള്‍ തെരഞ്ഞുപിടിച്ച് ആക്രമിച്ചു.

ലെബനന്‍ നാഷണല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് പ്രകാരം ബാല്‍ബെക്ക് ഹെര്‍മല്‍ ഗവര്‍ണറേറ്റിലെ ബാല്‍ബെക്ക് ഡിറ്റ്‌സ്ട്രിക്റ്റിലാണ് ഏറ്റവും പുതിയ ആക്രമണം ഉണ്ടായത്. പുലര്‍ച്ചെ രണ്ട് മിസൈലുകളുമായി തരായ പട്ടണത്തിന്റെ പ്രാന്തപ്രദേശത്ത് ഹിസ്ബുള്ള നേതാവിന്റെ വീട്ടിലേക്ക് തൊടുത്തു. അബ്ബാസിയ, ടെയര്‍ ദേബ്ബ, ടൂറ എന്നീ പട്ടണങ്ങളുടെ പ്രാന്തപ്രദേശങ്ങളിലാണ് മുന്‍ ആക്രമണങ്ങള്‍ ഉണ്ടായത്, ഒരു തുറസ്സായ പ്രദേശം ലക്ഷ്യമിട്ടായിരുന്നു ഇത്. ബുര്‍ജ് അല്‍ഷെമാലി പട്ടണത്തിലെ ഒരു വീട്ടില്‍ റെയ്ഡ് നടത്തുകയും ചെയ്തു. തയ്ര്! ഹര്‍ഫ പട്ടണത്തിലും റെയ്ഡ് നടന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഇസ്രയേല്‍ഹിസ്ബുള്ള ക്രോസ് ബോര്‍ഡര്‍ ആക്രമണം രൂക്ഷമായതിന് ശേഷം ശനിയാഴ്ച 12 പേരുടെ മരണത്തിനിടയാക്കിയ ഡ്രൂസ് പട്ടണമായ മജ്ദല്‍ ഷാംസിന് നേരെയുള്ള ആക്രമണമാണ് സിറേലിയ അധിനിവേശ ഗോലാന്‍ കുന്നുകളിലെ ഏറ്റവും മാരകമായ ആക്രമണം. ഏറ്റവും പുതിയ ആക്രമണത്തില്‍ ഒക്ടോബറിനുശേഷം 21 സൈനികരെങ്കിലും ഉള്‍പ്പെടെ 44 പേര്‍ കൊല്ലപ്പെട്ടു.
ആംഡ് കോണ്‍ഫ്‌ലിക്റ്റ് ലൊക്കേഷന്‍ ആന്‍ഡ് ഇവന്റ് ഡാറ്റ പ്രോജക്റ്റ് (ACLED) പ്രകാരം ജൂണ്‍ വരെ ലെബനനില്‍ 543 പേര്‍ സിറേലി ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ഹിസ്ബുള്ള ഗോലാന്‍ കുന്നില്‍ ആക്രമണം നടത്തിയത് ഹിസ്ബുള്ള അവരുടെ വലിയ പിഴവാണ്. മിഡില്‍ ഈസ്റ്റ് രാഷ്ട്രീയ നിരീക്ഷകനായ ഒമര്‍ ബദ്ദര്‍ പറയുന്നത്, ഗോലാന്‍ കുന്നുകളിലെ റോക്കറ്റ് ആക്രമണം 'ഏതാണ്ട് തീര്‍ച്ചയായും ഒരു അപകടമായിരുന്നു', അതിന് ഉത്തരവാദികള്‍ ആരായിരുന്നാലും. ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണവും ഹിസ്ബുള്ള നടത്തിയ ഗോലാന്‍ കുന്ന് ആക്രമണവും ജൂതരുടെ ആത്മാഭിമാനത്തിനേറ്റ അടിയാണ്. അതിന് മറുപടി കൊടുത്തില്ലെങ്കില്‍ നെതന്യാഹു ഭരണകൂടത്തെ മറിച്ചിടും ഐഡിഎഫും മൊസാദും. അതുകൊണ്ട് ഏതറ്റംവരെയും പോകും നെതന്യാഹു. അറബ് രാജ്യങ്ങള്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെട്ടിട്ടും നെതന്യാഹു വഴങ്ങാത്തതിന്റെ കാരണമിതാണ്. അതിര്‍ത്തി ഗ്രാമങ്ങള്‍, ടയറിന്റെ തെക്കന്‍ നഗരത്തിനടുത്തുള്ള പട്ടണങ്ങള്‍, കിഴക്കന്‍ ബെക്കാ താഴ്‌വര എന്നിവയുള്‍പ്പെടെ ലെബനനിലെ ഹിസ്ബുള്ള ആയുധ ഡിപ്പോകളും അടിസ്ഥാന സൗകര്യങ്ങളും ആക്രമിച്ചതായി ഇസ്രയേലി സൈന്യം അറിയിച്ചു. ഗോലാന്‍ കുന്നുകളിലെ ഡ്രൂസ് പട്ടണമായ മജ്ദല്‍ ഷംസിലെ ഫുട്‌ബോള്‍ മൈതാനത്തിന് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി ഉയര്‍ന്നതോടെയാണ് സ്‌ഫോടനങ്ങള്‍ നടന്നത്. ഇസ്രയേലിന്റെയും ഹിസ്ബുള്ളയുടെയും ടിറ്റ്‌ഫോര്‍ട്ടാറ്റ് ആക്രമണങ്ങള്‍ ഒരു വലിയ യുദ്ധത്തിന് വഴിയൊരുക്കുമെന്ന ഭയത്തിനിടയില്‍ ലെബനനിലെ യുഎന്‍ ഉന്നത ഉദ്യോഗസ്ഥര്‍ എല്ലാ കക്ഷികളോടും 'പരമാവധി സംയമനം' പാലിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (6 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (6 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (6 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (7 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (7 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (7 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (7 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (7 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (7 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (7 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (8 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (8 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (8 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (8 hours ago)

Malayali Vartha Recommends