ഗാസ മുനമ്പിൽ നിന്ന് തൊടുത്ത റോക്കറ്റ് മധ്യ ഇസ്രായേൽ തീരത്തെ കടലിൽ പതിച്ചതായി ഇസ്രായേൽ സൈന്യം
ഗാസ മുനമ്പിൽ നിന്ന് തൊടുത്ത റോക്കറ്റ് മധ്യ ഇസ്രായേൽ തീരത്തെ കടലിൽ പതിച്ചതായി ഇസ്രായേൽ സൈന്യം. മധ്യ ഗാസയിൽ നിന്നാണ് ടെൽ അവീവ് ലക്ഷ്യമാക്കി റോകറ്റ് വന്നത്. കഴിഞ്ഞ മെയ് മാസത്തിനു ശേഷം ഇതാദ്യമായാണ് ടെൽ അവീവ് ലക്ഷ്യമാക്കി ഗാസയിൽ നിന്നും റോകറ്റ് എത്തുന്നത്
2 റോകറ്റുകളാണ് ഇസ്രായേലിലേക്ക് ഗാസയിൽ നിന്നും വന്നത്. എന്നാൽ രണ്ടാമത്തേ റോകറ്റ് ഇസ്രായേൽ അതിർത്തി കടന്നില്ല.
ഹമാസിനു ഇപ്പോഴും ഗാസയിൽ റോകറ്റ് ലോഞ്ചറുകൾ ഉണ്ട് എന്നത് ഇത് വ്യക്തമാക്കുകയാണ്.
മെയ് അവസാനത്തിന് ശേഷം മധ്യ ഇസ്രായേലിലെ നഗരത്തിന് നേരെ നടത്തിയ ആദ്യ ആക്രമണത്തിൽ ടെൽ അവീവിൽ രണ്ട് ദീർഘദൂര റോക്കറ്റുകൾ തൊടുത്തുവിട്ടതായി ഹമാസ് അവകാശപ്പെട്ടിരുന്നു
‘എം90 റോക്കറ്റാണ് ടെൽ അവീവിനു സമീപം കടലിൽ പതിച്ചത്.റോകറ്റ് ലോഞ്ച് ചെയ്ത ഗാസയിലെ സ്ഥലം കണ്ടെത്തി എന്നും നടപടി സ്വീകരിച്ച് വരുന്നതായും ഇസ്രായേലി വ്യോമസേന പറഞ്ഞു.
ഇസ്രായേലിനെതിരെ ഈയാഴ്ച ഇറാൻ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് യുഎസ്. പ്രസിഡന്റ് ജോ ബൈഡൻ യൂറോപ്യൻ നേതാക്കളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി കമ്മ്യൂണിക്കേഷന്‍ അഡൈ്വസര്‍ ജോണ്‍ കിര്‍ബി മുന്നറിയിപ്പ് നൽകിയത്. ആക്രമണത്തെ ചെറുക്കാൻ യുഎസ് തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
യുകെ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി എന്നീ രാജ്യങ്ങളിലെ നേതാക്കളോടൊപ്പം തിങ്കളാഴ്ച നടത്തിയ ചർച്ചയിൽ ഇസ്രായേലിനെതിരായ സൈനിക ആക്രമണങ്ങള്‍ കുറയ്ക്കാൻ ഇറാനോട് അഭ്യർത്ഥിക്കുമെന്നും തീരുമാനിച്ചു. ഇനിയൊരു ആക്രമണം കാണാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലായെന്നും അതേസമയം ആക്രമണം ഉണ്ടായാൽ ഇസ്രായേലിന് വേണ്ട പിന്തുണ നൽകണമെന്നും അദ്ദേഹം യൂറോപ്യൻ നേതാക്കളോട് അഭ്യർത്ഥിച്ചു.
ഇറാൻ യുദ്ധം നിർത്തണമെന്നും സാഹചര്യം രൂക്ഷമാക്കാന്‍ ആഗ്രഹിക്കുന്നില്ലായെന്നും ജോൺ കിർബി പറഞ്ഞു. അതു കൊണ്ടാണ് യുഎസ് ആത്മാര്‍ത്ഥമായി നയതന്ത്ര സംഭാഷണങ്ങൾ നടത്തുന്നതെന്നും ആക്രമണം തുടര്‍ന്നാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു. ഇറാനെ പ്രതിരോധിക്കാൻ ഇസ്രായേലിനെ സഹായിക്കുമെന്നും അതിനുള്ള ശക്തി തങ്ങൾക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം ഇറാനും സഖ്യ കക്ഷികളും ആക്രമണം നടത്താൻ സാധ്യത ഉള്ളതിനാൽ മിഡില്‍ ഈസ്റ്റിൽ സുരക്ഷ യുഎസ് വർദ്ധിപ്പിച്ചിട്ടുണ്ട്. മിഡില്‍ ഈസ്റ്റില്‍ സൈനീക നീക്കങ്ങള്‍ നടത്തിയതായി പരസ്യമായി പ്രഖ്യാപിച്ചു. ഇറാന് മുന്നറിയിപ്പ് നൽകുന്നതിനാണ് സൈനീക നീക്കങ്ങൾ പരസ്യപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha