ഇറാനെ ഭൂമിയിൽ നിന്നും തുടച്ചു നീക്കുന്ന തിരിച്ചടിയാവും ഇസ്രയേലും അമേരിക്കയും നൽകുക..ശത്രുക്കളുടെ മനോനില തെറ്റിക്കാൻ രാജ്യത്തിന്റെ വടക്കന്‍ ഭാഗത്ത് ഇറാന്‍ സൈനികാഭ്യാസ പ്രകടനം... നാവികസേനയുടെ പ്രതിരോധ സന്നദ്ധത ശക്തിപ്പെടുത്തുന്നതിനാണ് സൈനികാഭ്യാസ പ്രകടനം...
ഇപ്പോൾ അടിക്കും നാളെ അടിക്കും 24 മണിക്കൂറിനുള്ളിൽ അടിക്കും എന്നൊക്കെ പറഞ്ഞു കൊണ്ട് ഇറാൻ വെല്ലുവിളി തുടങ്ങിയിട്ട് കുറച്ചു ദിവസമായി അടിച്ചു കഴിഞ്ഞാൽ . തിരിച്ചു ഇറാനെ ഭൂമിയിൽ നിന്നും തുടച്ചു നീക്കുന്ന തിരിച്ചടിയാവും ഇസ്രയേലും അമേരിക്കയും നൽകുക എന്നുള്ളത് കൃത്യമായി ഇറാൻ അറിയാമെങ്കിലും. ഇപ്പോൾ സ്വന്തം രാജ്യത്തു തന്നെ നാണം കെട്ടു നിൽക്കുകയാണ് ഇറാൻ . കാരണം ഹനിയയുടെ മരണം തന്നെ. ഇറാനിൽ വച്ചാണ് ഹനിയ്യ കൊല്ലപ്പെട്ടത് . അതുകൊണ്ട് അതിനു മറുപടി നൽകിയേ തീരുള്ളൂ . എന്ന ഉറച്ച തീരുമാനത്തിൽ ആണ്. ഏതായാലും. പക്ഷെ മൊസാദ് അടക്കം ഇറാനിൽ കയറി കൂടിയിട്ടുണ്ട് എന്നാണ് ഇന്റലിജിൻസ് റിപ്പോർട്ടുകൾ . അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണല്ലോ ഹനിയയുടെ മരണം.
ഹനിയയുടെ സെക്യൂരിറ്റി വലയങ്ങൾ എല്ലാം ബേധിച്ചു കൊണ്ടാണ് മൊസാദ് ചാരന്മാർ അവിടെ കടന്നു കൂടിയതും വളരെ കൃത്യമായി പണി ഒപ്പിച്ച് ഹനിയയെ തീർത്തതും. മൊസാദിന്റെ ഒരു പ്രത്യേകത എന്ന് പറയുന്നത് . അവന്മാർ എവിടെങ്കിലും തമ്പ് അടിച്ചിട്ടുണ്ടെങ്കിൽ ഒരു ഈച്ചപോലും അറിയില്ല. അതുകൊണ്ട് തന്നെ ഇറാനെ ഭയപ്പെട്ടെ മതിയാവു. അതിനിടയിൽ രാജ്യത്തിന്റെ വടക്കന്‍ ഭാഗത്ത് ഇറാന്‍ സൈനികാഭ്യാസ പ്രകടനം നടത്തിയതായി റിപോര്‍ട്ട്. കഴിഞ്ഞമാസം ഒടുവില്‍ ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ തെഹ്‌റാനില്‍ കൊല്ലപ്പെട്ടതിന് തിരിച്ചടി നല്‍കുമെന്ന ഇറാന്റെ പ്രഖ്യാപനത്തിന് ഊര്‍ജം പകരുന്നതാണ് സൈനികാഭ്യാസമെന്ന് മെഹ്ര്‍ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
ചൊവ്വാഴ്ച പ്രാദേശിക സമയം വൈകീട്ട് 7.30 മുതല്‍ 8.30 വരെയായിരുന്നു കാസ്പിയന്‍ കടല്‍ത്തീരത്തെ ഇറാന്‍ പ്രവിശ്യയായ ഗിലാനില്‍ അഭ്യാസം നടന്നത്. നാവികസേനയുടെ പ്രതിരോധ സന്നദ്ധത ശക്തിപ്പെടുത്തുന്നതിനാണ് സൈനികാഭ്യാസ പ്രകടനം ആസൂത്രണം ചെയ്തതെന്ന് പ്രാദേശിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.മൂന്നു ദിവസത്തിനുള്ളില്‍ ഇറാന്റെ രണ്ടാമത്തെ സൈനികാഭ്യാസ പ്രകടനമാണിത്. ഹനിയ്യയുടെ കൊലയ്ക്ക് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. കൊലയ്ക്ക് ഉത്തരവാദി ഇസ്രായേല്‍ ആണെന്ന് ഇറാന്‍ കുറ്റപ്പെടുത്തിയിരുന്നു.
ഹനിയ്യയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇസ്രായേല്‍ ഇതുവരെ ഏറ്റെടുക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ഇസ്മാഈല്‍ ഹനിയ്യയുടെ രക്തസാക്ഷിത്വം ഇസ്രായേലിനെതിരായ ഇറാന്റെ പ്രതികാര ഭീഷണിക്ക് തിരികൊളുത്തുന്നതായി.അതിനിടെ, ഇസ്രായേലിനെതിരായ തിരിച്ചടിയുടെ കാര്യത്തില്‍ സംയമനം പാലിക്കണമെന്ന യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ ആഹ്വാനം ഇറാന്‍ തള്ളി. ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ നേതാക്കളാണ് ഇറാന്‍ സംയമനം കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടത്. ഇതിനടയിലും ഗസയില്‍ നൂറുകണക്കിന് ഫലസ്തീനികളെ കൊന്നുതള്ളുകയാണ് അധിനിവേശസേന.
ഹമാസിന്റെ സായുധ വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ് ചൊവ്വാഴ്ച തെല്‍ അവീവിലേക്കും പ്രാന്തപ്രദേശത്തേക്കും രണ്ട് എം 90 റോക്കറ്റുകള്‍ അയച്ചിരുന്നു. വലിയ സ്‌ഫോടന ശബ്ദം കേട്ടെങ്കിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇത് കൂടാതെ ഖത്തറിൽ ഇന്ന് തുടങ്ങുന്ന ഗാസ വെടിനിറുത്തൽ ചർച്ചയിൽ പങ്കെടുക്കില്ലെന്ന് ഹമാസ് പ്രഖ്യാപിച്ചതോടെ ഇസ്രയേലിനെ ആക്രമിക്കാനുള്ള നീക്കവുമായി ഇറാൻ. വെടിനിറുത്തലിന് ധാരണയായാൽ ഇസ്രയേലിനെ തത്കാലം ആക്രമിക്കില്ലെന്ന് ഇറാൻ അറിയിച്ചിരുന്നു. അതേസമയം, ഹമാസുമായി പരോക്ഷ ചർച്ചകൾ നടത്താമെന്നാണ് യു.എസ്, ഖത്തർ, ഈജിപ്റ്റ് തുടങ്ങിയ മദ്ധ്യസ്ഥ രാജ്യങ്ങളുടെ പ്രതീക്ഷ. ചർച്ചയിൽ ഇസ്രയേലിന്റെ പ്രതിനിധി സംഘം പങ്കെടുക്കും.
ഹമാസ് മുൻ തലവൻ ഇസ്‌മയിൽ ഹനിയേയെ വധിച്ചതിന് പ്രതികാരമായാണ് ഇറാൻ ഇസ്രയേലിനെ ആക്രമിക്കാൻ ഒരുങ്ങുന്നത്. ആക്രമണം ഈ ആഴ്ചയുണ്ടായേക്കുമെന്നാണ് യു.എസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പറയുന്നത്. ആക്രമണത്തിന് ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി ഉത്തരവിട്ടിരുന്നു. മിസൈലുകൾ അടക്കം സന്നാഹങ്ങൾ ഇറാൻ രഹസ്യകേന്ദ്രങ്ങളിൽ വിന്യസിച്ചെന്നാണ് വിവരം. ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പും ആക്രമിച്ചേക്കും. ജൂണിൽ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവച്ച വെടിനിറുത്തൽ കരാർ അംഗീകരിച്ചതാണെന്നും അത് നടപ്പാക്കാനുള്ള പദ്ധതി രൂപീകരിക്കണമെന്നും മദ്ധ്യസ്ഥ രാജ്യങ്ങളോട് ഹമാസ് അഭ്യർത്ഥിച്ചു.
https://www.facebook.com/Malayalivartha