Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

അരാംകോയ്ക്ക് കുറിവെച്ച് ഹൂതികള്‍ ; സൗദിയിലേക്ക് ഇറാന്റെ ഫോണ്‍കോള്‍

28 AUGUST 2024 06:59 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

സൗദിയിലേക്ക് ഇറാന്റെ തിരക്കിട്ട ഫോണ്‍കോള്‍. സൗദി കിരീടാവകാശിയെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താന്‍ ഇറാന്റെ പദ്ധതി. ഇസ്രയേലിനെ തീര്‍ക്കാന്‍ അറബ് രാജ്യങ്ങള്‍ കൂടെ നില്‍ക്കണം ഇതാണ് ഇറാന്റെ ആവശ്യം. ജൂതരാഷ്ട്രത്തെ പേടിച്ച് അറബ് രാജ്യങ്ങള്‍ അതിന് തയ്യാറാകില്ല. എന്നാല്‍ സൗദിയെ വിടാതെ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി. സ്‌നേഹത്തില്‍ പക്ഷം ചേര്‍ക്കാന്‍ കവിഞ്ഞില്ലെങ്കില്‍ ഭീഷണി. ഹൂതികളെ കളത്തിലേക്ക് ഇറക്കിയിരിക്കുകയാണ് ടെഹ്‌റാന്‍. അരാംകോ എണ്ണക്കമ്പനി കത്തിക്കുമെന്ന് ഹൂതികള്‍ ഒരുവഴിക്കൂടെ വെല്ലുവിളി മുഴക്കിയിട്ടുണ്ട്. ഇതിന് പിന്നിലെ തല ഇറാനാണ്.

സൗദി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ദേശീയ എണ്ണക്കമ്പനിയാണ് അരാംകോ. ഏറ്റവും കൂടുതല്‍ അസംസ്‌കൃത എണ്ണശേഖരവും ഉല്പാദനവുമുള്ള ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനി. മുന്‍പ് ഇറാനും സൗദിയും നേര്‍ക്കുനേര്‍ നിന്നപ്പോഴൊക്കെയും ഹൂതികളെ ഇറക്കി അരാംകോയില്‍ ആക്രമണം നടത്തിയിട്ടുണ്ട് ഇറാന്‍. മാത്രമല്ല സൗദി യമന്‍ പോരിലും ഹൂതികള്‍ എപ്പോഴും ഉന്നംവെയ്ക്കുന്നത് ഈ എണ്ണക്കമ്പനി ആക്രമണമാണ്. ഇസ്രയേലിനെ ഒതുക്കാന്‍ സൗദിയെ കൂട്ടുപിടിക്കാന്‍ ഇറാന്‍ ആയുധമാക്കുന്നതും അരാംകോ. നേരിട്ട് സൈദിയെ വെല്ലുവിളിക്കാതെ പകരം ഹൂതികളെ ഇറക്കി ഭീഷണിപ്പെടുത്തല്‍. സൗദി ഇസ്രയേലുമായ് അടുത്താല്‍ കാത്തിരിക്കുന്ത് നാശമെന്നാണ് ഹൂതികള്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. ഒരുവഴിക്കൂടെ വെല്ലുവിളി മറ്റൊരുവഴിക്കൂടെ ഇറാന്റെ സ്‌നേഹപ്രകടനവും.

ഇറാന്റെ പുതിയ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഗ്ചി ആണ് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ആലുസൗദുമായി ഫോണില്‍ ചര്‍ച്ച നടത്തിയത്. ഇസ്രായേലിനെതിരെ ഏത് സമയവും ഇറാന്‍ ആക്രമണം നടത്തുമെന്ന പ്രചാരണം നിലനില്‍ക്കവെയാണിത്. ഇറാന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് സൗദി മന്ത്രിയുമായി നടന്ന ടെലിഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങള്‍ ഉള്ളത്. അന്തര്‍ദേശീയ മാധ്യമങ്ങള്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടു. മൂന്ന് ദിവസം മുമ്പാണ് സയ്യിദ് അബ്ബാസ് ഇറാന്റെ വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റത്. തൊട്ടുപിന്നാലെ സൗദി മന്ത്രിയെ വിളിച്ചതിലൂടെ ജിസിസി രാജ്യവുമായുള്ള ബന്ധത്തിന് ഇറാന്‍ നല്‍കുന്ന പ്രാധാന്യം വ്യക്തമാകുന്നു.

ഇസ്രായേല്‍ ആക്രമണം തുടരുന്നതിനാല്‍ ഗാസയിലേക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കാനും മരുന്നുകളും ഭക്ഷണങ്ങളും വിതരണം ചെയ്യാനും സാധിക്കുന്നില്ലെന്ന് ഇറാന്‍ പറഞ്ഞു. ഇതിന് ഇസ്രായേല്‍ ആക്രമണം നിര്‍ത്തേണ്ടതുണ്ടെന്നും ഇറാന്‍ അഭിപ്രായപ്പെട്ടുവെന്ന് പ്രസ്താവനയില്‍ പറയുന്നു. സൗദിയും ഇറാനും തമ്മില്‍ ഏഴ് വര്‍ഷത്തോളം നയതന്ത്ര ബന്ധം ഇല്ലായിരുന്നു. ചൈന നടത്തിയ ഇടപെടലാണ് ഇരുരാജ്യങ്ങള്‍ക്കിടയില്‍ രമ്യതയുണ്ടാക്കിയത്. തുടര്‍ന്ന് ഇരുരാജ്യങ്ങളും പരസ്പരം ബന്ധം പുനഃസ്ഥാപിക്കുകയും അംബാസഡര്‍മാരെ നിയോഗിക്കുകയും ചെയ്തിരുന്നു. ശേഷം തുടര്‍ന്നുവരുന്ന ഐക്യ ചര്‍ച്ചകളുടെ ഭാഗം കൂടിയാണ് പുതിയ ഫോണ്‍വിളി. ഇസ്രായേലും അമേരിക്കയും ഒരു ഭാഗത്തും ഇറാനും സഖ്യകക്ഷികളും മറുഭാഗത്തും നിലയുറപ്പിച്ചാണ് പശ്ചിമേഷ്യയിലെ പോര്. ഈ വേളയില്‍ സൗദി മന്ത്രിയെ ഇറാന്‍ വിളിച്ചത് അമേരിക്ക സംശയത്തോടെ നിരീക്ഷിക്കുന്നുണ്ട്.

ഷിയാ പണ്ഡിതനെ തൂക്കിലേറ്റിയതാണ് സൗദി അറേബ്യയ്‌ക്കെതിരായ പ്രതിഷേധം ഇറാനില്‍ ശക്തിപ്പെടാന്‍ കാരണം. ഇറാന്‍ തലസ്ഥാനത്തെ സൗദിയുടെ എംബസി സമരക്കാര്‍ ആക്രമിച്ചു. ഇതോടെ നയതന്ത്ര ബന്ധം സൗദി അറേബ്യ അവസാനിപ്പിക്കുകയായിരുന്നു. 2017ല്‍ നടന്ന ഈ സംഭവം പശ്ചിമേഷ്യയില്‍ വിഭാഗീയത ശക്തിപ്പെടാന്‍ ഇടയാക്കിയിരുന്നു. ചൈന നടത്തിയ മധ്യസ്ഥ ശ്രമം വിജയം കണ്ടതോടെ ഇരുരാജ്യങ്ങളും ഐക്യപ്പെട്ടു. കൂടുതല്‍ മേഖലകളിലേക്ക് സഹകരണം ശക്തിപ്പെടുത്താന്‍ ഇറാനും സൗദി അറേബ്യയും തീരുമാനിച്ചിട്ടുണ്ട്. ഇറാനില്‍ നിന്ന് ഇത്തവണ ഹജ്ജിന് തീര്‍ഥാടകര്‍ മക്കയില്‍ എത്തിയതും സഹകരണം ശക്തപ്പെടുത്തിയതിന്റെ ഭാഗമാണ്. സൗദി രാജകുമാരനെ ഇറാനും ഇറാന്‍ പ്രസിഡന്റിനെ സൗദി അറേബ്യയും പരസ്പരം സന്ദര്‍ശനത്തിന് ക്ഷണിക്കുകയും ചെയ്തിരുന്നു. സൗദിയുമായുള്ള സഹകരണത്തിന് കൂടുതല്‍ താല്‍പ്പര്യം കാണിച്ച ഇറാന്‍ പ്രസിഡന്റായിരുന്നു ഇബ്രാഹീം റെയ്‌സി. അയല്‍ രാജ്യമായ അസര്‍ബൈജാനുമായുള്ള സഹകരണവും അദ്ദേഹം ലക്ഷ്യമിട്ടിരുന്നു. അസര്‍ബൈജാനില്‍ അണക്കെട്ട് ഉദ്ഘാടനം കഴിഞ്ഞുവരവെയാണ് ഹെലികോപ്റ്റര്‍ അപകടമുണ്ടായതും റെയ്‌സി കൊല്ലപ്പെട്ടതും. ഇതിന് പിന്നില്‍ ഇസ്രായേലിന്റെ കരങ്ങളുണ്ട് എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

ഇറാന്‍ നിരന്തരം സൗദി ഭരണകൂടത്തിലുള്ളവരുമായ് ഫോണ്‍സംഭാഷണങ്ങള്‍ നടത്തുന്നുണ്ട്. ഇതില്‍ സൗദിയ്ക്ക് ഭയവും ഉണ്ട്. കാരണം ഇറാന്റെ പ്ലാന്‍ എന്താണെന്നുള്ളതാണ് മുഹമ്മദ് ബിന്‍ സല്‍മാനെ ഭയപ്പെടുത്തുന്നത്. ഹൂതികള്‍ ആക്രമണം നടത്തുമോയെന്നതും ആശങ്ക.
എല്ലാക്കാലത്തും സൗദിയെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ ഇറാനും ഹൂതികളും അരാംകോ നോട്ടമിടാറുണ്ട്. 2019ലാണ് അരാംകോയില്‍ വലിയ ആക്രമണം ഹൂതികള്‍ നടത്തിയത്. അരാംകോയുടെ രണ്ട് എണ്ണ ശുദ്ധീകരണശാലകളില്‍ ഹൂതി വിമതര്‍ ഡ്രോണ്‍ ആക്രമണം നടത്തി. പിന്നില്‍ ഇറാനാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ലോകത്തിന്റെ ഊര്‍ജ്ജവിതരണം അസ്ഥിരമാക്കാനാണ് ഇറാന്‍ ആക്രമണം നടത്തിയത്. സംഭവത്തിനു പിന്നില്‍ ഇറാനാണെന്നാണ് ഉപഗ്രഹചിത്രങ്ങളുടെ തെളിവുകള്‍ നിരത്തി അമേരിക്ക കൈയ്യോടെ പൊക്കി.
ഇറാന്‍ ഹൂതികളെ പിന്തുണയ്ക്കുന്നു. ആയുധവും സഹായവും നല്‍കുന്നു. ലെബനനില്‍ ഹിസ്ബുള്ള എന്നപോലെ യെമെനില്‍ ഹൂതികളെയും ഇറാന്‍ വളര്‍ത്തുന്നുവെന്ന് സൗദി പലയാവര്‍ത്തി പറഞ്ഞിട്ടുണ്ട്. ഹൂതികള്‍ക്കുനേരേയുള്ള സൗദിയുടെ പോരാട്ടം ഫലത്തില്‍ ഇറാനുനേരേയാണ്. അമേരിക്കയടക്കം സൗദിയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളും ഇങ്ങനെയാണ് അതിനെ കാണുന്നത്. അമേരിക്കയുടെയും ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും ആയുധങ്ങളുമായാണ് സൗദി പോരാടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (25 minutes ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (35 minutes ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (57 minutes ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (1 hour ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (1 hour ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (1 hour ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (1 hour ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (1 hour ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (1 hour ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (2 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (2 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (2 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (2 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (2 hours ago)

Malayali Vartha Recommends