Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ജൂതവിജയം ഉറപ്പാക്കി ബന്ദി മോചനം ...മൊസാദിന്റെ ചാരക്കണ്ണുകള്‍...മരത്തിലും 'പച്ച ചാരന്‍മാര്‍'

28 AUGUST 2024 08:33 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

വെടിനിര്‍ത്തല്‍ പ്രതീക്ഷ മങ്ങുന്നതിനിടെ, അവശേഷിക്കുന്ന ബന്ദികളിലൊരാളെ ഇസ്രയേല്‍ സേന മോചിപ്പിച്ചു. തെക്കന്‍ ഗാസയില്‍, ഈജിപ്ത് അതിര്‍ത്തിയോടു ചേര്‍ന്ന റഫയിലെ തുരങ്കത്തില്‍നിന്നാണ് ഖയിദ് ഫര്‍ഹാന്‍ അല്‍ഖാദി(52)യെ രക്ഷപ്പെടുത്തിയത്. ഇസ്രയേല്‍ സേനയും ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗമായ ഷിന്‍ ബെറ്റും ചേര്‍ന്നു നടത്തിയ സങ്കീര്‍ണമായ നീക്കത്തിലൂടെയാണു മോചനം. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. രക്ഷാദൗത്യത്തില്‍ പങ്കെടുത്തവരെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു അഭിനന്ദിച്ചു. ബാക്കിയുള്ള ബന്ദികളും വീടണയും വരെ ഇത്തരത്തിലുള്ള പ്രവര്‍ത്തനം തുടരുമെന്നും അറിയിച്ചു.

ഗാസയില്‍ ഇപ്പോഴും ബന്ദികളാക്കിയവരെ തിരിച്ചുകൊണ്ടുവരുന്നതും ഹമാസിന്റെ നാശവുമാണ് യുദ്ധത്തിന്റെ ലക്ഷ്യമായി ഇസ്രായേല്‍ നിശ്ചയിച്ചിരിക്കുന്നത്. ചില ബന്ദികളെ രക്ഷപ്പെടുത്തിയെങ്കിലും ഇപ്പോഴും തടവിലാക്കപ്പെട്ടിരിക്കുന്ന ഭൂരിഭാഗം പേരെയും മോചിപ്പിക്കാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ആവശ്യമാണെന്നും സമയം അതിക്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇസ്രായേലി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു. ബന്ദികളെ നാട്ടിലെത്തിക്കുന്നതിനുള്ള എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്താന്‍ ഇസ്രായേല്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഓപ്പറേഷന് ശേഷം ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു.

11 മാസത്തോളം നീണ്ട യുദ്ധത്തില്‍ ഭൂഗര്‍ഭത്തില്‍ നിന്നും ബന്ദികളെ രക്ഷപ്പെടുത്താനുള്ള ഓപറേഷനിലാണ് ഇപ്പോള്‍ ഒരാളെ രക്ഷപ്പെടുത്താനായത്. 326 ദിവസം തടവില്‍ കഴിഞ്ഞ ശേഷം ഇസ്രായേല്‍ സൈനിക നടപടിയിലൂടെ മോചിപ്പിക്കപ്പെടുന്ന എട്ടാമത്തെ ബന്ദിയാണ് 52കാരനായ ഖ്വയ്ദ് ഫര്‍ഹാന്‍ അല്‍കാദി. ഇസ്രായേല്‍ സൈനികരും പ്രത്യേക സേനയും ഹമാസ് പോരാളികള്‍ക്കായി ഒരു തുരങ്ക ശൃംഖലയിലൂടെ സഞ്ചരിക്കുന്നതിനിടെ യാദൃശ്ചികമായി അല്‍ ഖാദിയെ കണ്ടെത്തിയത്

കാവല്‍ക്കാരില്ലാതെ, ഭൂമിക്കടിയില്‍ ഏകദേശം 25 വാര അകലെയുള്ള ഒരു മുറിയിലാണ് അല്‍ ഖാദിയെ ഒറ്റയ്ക്ക് കണ്ടെത്തിയത്, എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു .ബന്ദികളെ തുരങ്കങ്ങളില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ഹമാസിന്റെ നേതാവ് യഹ്‌യ സിന്‍വാറിന് ചുറ്റും തട്ടിക്കൊണ്ടുപോയവറീ മനുഷ്യകവചങ്ങളായി നിര്‍ത്തിയിട്ടുണ്ടെന്നും ഇസ്രായേല്‍ അധികൃതര്‍ പറഞ്ഞു.

അല്‍കാഡിയുടെ തിരിച്ചുവരവില്‍ നഗരം ആഹ്ലാദത്തിലാണെന്ന് റാഹത്തിന്റെ മുന്‍ മേയര്‍ അറ്റാ അബോ എംഡെഗ്ം പറഞ്ഞു. നഗരത്തില്‍ നിന്നുള്ള മറ്റ് രണ്ട് ബന്ദികള്‍, ഒരു പിതാവും ഒരു മകനും തടവില്‍ തുടരുകയാണ്

1,200 പേര്‍ കൊല്ലപ്പെടുകയും എന്‍ക്ലേവില്‍ യുദ്ധത്തിന് തുടക്കമിടുകയും ചെയ്ത ഹമാസിന്റെ നേതൃത്വത്തിലുള്ള ഒക്ടോബര്‍ 7 ആക്രമണത്തിനിടെ പിടിയിലായ 108 പേര്‍ ഇനിയും ഗാസയില്‍ ശേഷിക്കുന്നതായാണു കണക്കുകള്‍.ആകെ 251 പേരെയാണ് ഹമാസ് അന്നു ബന്ദികളാക്കി ഗാസയില്‍ കൊണ്ടുവന്നത്. 36 പേര്‍ മരിച്ചെന്നാണ് കണക്കുകള്‍. ഇസ്രയേല്‍ ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് ഹമാസ് ആരോപണം

ഇസ്രായേലിന്റെ നാവിക കമാന്‍ഡോകള്‍, കോംബാറ്റ് എഞ്ചിനീയര്‍മാര്‍, കവചിത സേനകള്‍, ഷിന്‍ ബെറ്റ് ആഭ്യന്തര സുരക്ഷാ സേവനത്തിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് ഇന്റലിജന്‍സിന്റെ സങ്കീര്‍ണ്ണമായ ഓപ്പറേഷനില്‍ പങ്കെടുത്തത്. തൂണിലും തുരമ്പിലും വരെ മൊസാദിന്റെ ചാരക്കണ്ണുകള്‍ എത്തിയിട്ടുണ്ട് .ഗാസയിലുടനീളം നിരീക്ഷണത്തിന് മരത്തില്‍ 'പച്ച ചാരന്‍മാര്‍ 'നിലയുറപ്പിച്ചിട്ടുണ്ട്. ഹമാസ് ഹിസ്ബുള്ള ആക്രമണങ്ങളെ ചെറുക്കാനുള്ള എല്ലാ സംവിധാനങ്ങളും ഗാസയില്‍ മാത്രമല്ല ഇറാനിലും ശക്തമാക്കിയിട്ടുണ്ട്. ഇറാന്റെ സഹായത്തോടെയാണ് ഹമാസ് ഹിസ്ബുള്ള തീവ്രവാദികള്‍ ഇസ്രായേലിനു നേര്‍ക്ക് ആക്രമണം ആസൂഹരണം ചെയ്യുന്നത് , എന്നാല്‍ മൊസാദിന്റെ ചാരക്കണ്ണുകള്‍ വെട്ടിച്ചു ഇനി ഒരടിപോലും നീങ്ങാന്‍ കഴിയാത്തവിധം ഇറാനിയും ഭീകരരെയും പൂട്ടുമെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്

വെടിനിര്‍ത്തല്‍ സാധ്യമാകണമെങ്കില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഹമാസ് നേതാവ് യഹ്യ സിന്‍വാറും ഒപ്പിടേണ്ടതുണ്ട്. ഇവര്‍ രണ്ടുപേരും ഒരു സമവായത്തിലെത്തുക എന്നത് തീര്‍ എളുപ്പമല്ല. കാരണം രണ്ടുപേരും ബദ്ധശത്രുക്കള്‍ തന്നെയാണ് . സിന്‍വാറിന്റെ കാര്യത്തില്‍, ആണെങ്കില്‍ പരാജയം എന്നത് ഒരു പക്ഷെ മരണം തന്നെയാകാം . യുദ്ധം അവസാനിപ്പിക്കാന്‍ ഇരുവര്‍ക്കും ശക്തമായ സമ്മര്‍ദ്ദമുണ്ട്. എന്നാല്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത ഒരു കരാറിനേക്കാള്‍ യുദ്ധമാണ് അഭികാമ്യമെന്നും അവര്‍ ചിന്തിക്കുന്നുണ്ട് .

നെതന്യാഹു ഹമാസിനെതിരായ 'സമ്പൂര്‍ണ വിജയവും' ഗാസയില്‍ ബന്ദികളാക്കിയ എല്ലാവരുടെയും തിരിച്ചുവരവും ആണ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം . പക്ഷെ ഇത് നടപ്പിലാകുമെന്നു ഇസ്രായേല്‍ സൈനികര്‍ പോലും വിശ്വസിക്കുന്നില്ല വിശ്വസിക്കുന്ന ലക്ഷ്യങ്ങള്‍ പൊരുത്തപ്പെടുന്നില്ല. ഹമാസിനെ ഇല്ലാതാക്കുന്നതിനേക്കാള്‍ ബന്ധിമോചനത്തിനുള്ള ഒരു കരാറുണ്ടാക്കാന്‍ ബന്ദികളുടെ കുടുംബങ്ങളില്‍ നിന്നും ഇസ്രായേലി പൊതുജനങ്ങളില്‍ നിന്നും കടുത്ത സമ്മര്‍ദ്ദം അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇസ്രയേലിന് പ്രധാന സൈനിക സഹായവും നയതന്ത്ര പിന്തുണയും നല്‍കിയ അമേരിക്കയും ഇത്തരമൊരു കരാറിന് പ്രേരിപ്പിക്കുന്നുണ്ട്. എന്നാല്‍ സിന്‍വാറിനെ വധിച്ചു കൂടുതല്‍ ബന്ദികളെ രക്ഷപ്പെടുത്തിയാല്‍ തന്റെ രാഷ്ട്രീയ ഭാവി ഉറപ്പിക്കാമെന്നാണ് നെതന്യാഹുവിന്റെ കണക്ക് കൂട്ടല്‍

എന്നാല്‍, ആക്രമണത്തില്‍ കൊല്ലപ്പെടുന്ന സൈനികരുടെ എണ്ണം ഏതാണ്ട് എല്ലാ ദിവസവും ഉയരുകയും ഫലസ്തീനികളുടെ മേല്‍ അടിച്ചേല്‍പ്പിച്ച കഷ്ടപ്പാടുകള്‍ കാരണം ഇസ്രായേല്‍ കൂടുതല്‍ ഒറ്റപ്പെടുകയും ചെയ്യുന്നതിനാല്‍ നെതന്യാഹുവിന്റെ നില പരുങ്ങലില്‍ ആകുന്നു . എന്‍ഡ്‌ഗെയിമിനെ ചൊല്ലി നെതന്യാഹു സ്വന്തം പ്രതിരോധ മന്ത്രിയുമായി വരെ ഏറ്റുമുട്ടിയതായാണ് റിപ്പോര്‍ട്ട്

മറുഭാഗത്ത് സിന്‍വാറും യുദ്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു .എന്നാല്‍ ഒക്‌ടോബര്‍ 7ലെ ആക്രമണത്തിനുശേഷം ഗാസയ്ക്കും ഹമാസിനുമുണ്ടായ നഷ്ടം ചെറുതല്ല.. ഗാസയിലെ ജനസംഖ്യയുടെ 90% പേരെ മാറ്റിപ്പാര്‍പ്പിക്കുകയും അതിന്റെ പ്രധാന നഗരങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ഹമാസിന് ആയിരക്കണക്കിന് പോരാളികളെയും അതിന്റെ മിക്ക തീവ്രവാദ അടിസ്ഥാന സൗകര്യങ്ങളും നഷ്ടപ്പെട്ടു.ഇതിന്റെയെല്ലാം ഉത്തരവാദിത്തം ഹമാസ് ആരോപിക്കുന്നത് സാന്വറിന്റെ തലയിലാണ്


സിന്‍വാറിന്റെ ഏക വിലപേശല്‍ ഇപ്പോഴും ഗാസയില്‍ തടവിലാക്കിയ ഏകദേശം 110 ബന്ദികളായിരുന്നു, ബന്ദികളാക്കിയവരില്‍ ചിലരെ അല്ലെങ്കില്‍ എല്ലാവരെയും മോചിപ്പിച്ചാല്‍ ഇസ്രായേല്‍ യുദ്ധം പുനരാരംഭിക്കില്ലെന്ന ഉറപ്പാണ് സിന്‍വാറിന് വേണ്ടത് . ഗാസയില്‍ നിന്ന് ഇസ്രായേല്‍ പിന്‍വാങ്ങേണ്ടതും സാന്വറിന്റെ ആവശ്യമാണ് .. ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കാന്‍ കഴിഞ്ഞാല്‍ പലസ്തീനില്‍ വീണ്ടും രാഷ്ട്രീയഭാവി ഉണ്ടാക്കിയെടുക്കാന്‍ കഴിയുമെന്നതും സിന്‍വാറിനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്

യുദ്ധം പുരോഗമിക്കുമ്പോള്‍ കൂടുതല്‍ ബന്ദികള്‍ മരിക്കാനോ രക്ഷിക്കപ്പെടാനോ സാധ്യതയുണ്ട്. ഗാസയില്‍ മരണം, നാശം, പ്രയാസങ്ങള്‍ എന്നിവ തുടരും, അത് ഹമാസുമായി ഫലസ്തീനികളുടെ അതൃപ്തി ഉളവാക്കുകയും രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ഈജിപ്തും ഖത്തറും ഹമാസിന്റെ പ്രധാന മധ്യസ്ഥരായി പ്രവര്‍ത്തിച്ചുവെങ്കിലും അവരുടെ സ്വാധീനം പരിമിതമാണ്. അതിനാല്‍ എത്രയും പെട്ടെന്ന് യുദ്ധമവസാനിപ്പിക്കാന്‍ തന്നെയാണ് സിന്‍ഡര്‍ ആഗ്രഹിക്കുന്നത് ..അതേസമയം ഇസ്രായേലിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ള സിന്‍വാര്‍ എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാം. എന്നാല്‍ ഹമാസിന്റെ ചരിത്രത്തിലും പ്രത്യയശാസ്ത്രത്തിലും രക്തസാക്ഷി എന്ന പദവി ലഭിക്കുന്നത് തോല്‍വിയ്ക്ക് സമാനമായ ഒരു കരാറിനേക്കാള്‍ അഭികാമ്യമാണെന്നും സിന്‍വാര്‍ കരുതുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (25 minutes ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (35 minutes ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (57 minutes ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (1 hour ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (1 hour ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (1 hour ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (1 hour ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (1 hour ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (1 hour ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (2 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (2 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (2 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (2 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (2 hours ago)

Malayali Vartha Recommends