Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

വെസ്റ്റ്ബാങ്കിൽ തുടരുന്ന ആക്രമണം ശക്തമാക്കി ഇസ്രായേൽ....ഇഴഞ്ഞിറങ്ങി ടാങ്കുകൾ...അഭയാർഥികൾ തിങ്ങിപ്പാർക്കുന്ന ജനീൻ നഗരത്തെ പൂർണമായും ഇസ്രയേൽ സേന ഉപരോധിച്ചു...വെസ്റ്റ് ബാങ്ക് ചാമ്പൽ...

01 SEPTEMBER 2024 02:41 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

ദിവസങ്ങളായി വെസ്റ്റ്ബാങ്കിൽ തുടരുന്ന ആക്രമണം ശക്തമാക്കി ഇസ്രായേൽ. വെസ്റ്റ് ബാങ്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹമാസ് കേന്ദ്രങ്ങൾ ഇസ്രായേൽ കണ്ടെത്തിയിരിക്കുകയാണ് . അതുകൊണ്ട് അതിനെയെല്ലാം ഇടിച്ചു നിരത്താൻ ഉള്ള തയ്യാറെടുപ്പിലാണ് ഐ ഡി എഫ് . കുറച്ചു ദിവസമായി ഈ ഭാഗം കേന്ദ്രീകരിച്ചാണ് ഇസ്രായേൽ ആക്രമണം നടത്തുന്നത്. കഴിഞ്ഞ ദിവസത്തെ ആക്രമണത്തിൽ ഒരു വലിയ ഓപ്പറേഷൻ
ഇസ്രായേൽ നടത്തിയിരുന്നു. . ഇപ്പോൾ അങ്ങോട്ടേക്കുള്ള എല്ലാം സഹായങ്ങളും ഇസ്രായേൽ നിർത്തിയിരിക്കുകയാണ് .അഭയാർഥികൾ തിങ്ങിപ്പാർക്കുന്ന ജനീൻ നഗരത്തെ പൂർണമായും ഇസ്രയേൽ സേന ഉപരോധിച്ചു. ഇവിടേക്കുള്ള വെള്ളവും ഭക്ഷണവും വൈദ്യുതിയും തടഞ്ഞു. ഇന്റർനെറ്റും റദ്ദാക്കിയിട്ടുണ്ട്.

 

ഇത് ആശുപത്രികളുടെ ​പ്രവർത്തനത്തെയടക്കം ഗുരുതരമായി ബാധിച്ചിട്ടുണ്ട്. വെസ്റ്റ്ബാങ്കിലെ മറ്റുപ്രദേശങ്ങളിലും ആക്രമണം ശക്തമാണ്. ഗസ്സയിലെ ജബാലിയയിലും ഖാൻയൂനുസിലും ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കി.ഇവിടെ അഭയാർഥികളുടെ മറവിൽ സഹായങ്ങൾ എല്ലാം എത്തുന്നത് ഹമാസിന്റെ താവളങ്ങളിലേക്കാണ്. അതുകൊണ്ട് തന്നെ ഇസ്രായേൽ അതെല്ലാം പൂട്ടിച്ചത് . പ്രധാന വഴികൾ എല്ലാം അടച്ചു . പട്ടിണി കിടക്കേണ്ടി വരുമ്പോൾ ഹമാസുകൾ തുരങ്കങ്ങളിൽ നിന്നും പുറത്തേക്ക് ചാടും. വലിയ ആൾനാശവും ദുരിതവും വിതച്ച് ഖാൻ യൂനുസിനെ തരിശുഭൂമി പോലെയാക്കിയാണ് ഇസ്രായേലി സൈന്യത്തിന്റെ പിന്മാറ്റം.സൈന്യത്തെ പിൻവലിച്ചെങ്കിലും വ്യോമാക്രമണങ്ങളിൽ ഒരു കുറവും ഉണ്ടായിട്ടില്ല.

സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ നിർദ്ദേശിക്കുകയും , പലായന മാർഗങ്ങളിൽ ആക്രമണം നടത്തുകയും ചെയ്യുന്ന സമാന നീക്കമാണ് ഇസ്രായേൽ ഇവിടെയും നടത്തുന്നത് . സൈന്യം പിൻവാങ്ങിയെന്ന ആശ്വസിച്ച് തിരിച്ചെത്തുന്ന ഫലസ്തീനികൾക്ക് നേരെ വ്യാമാക്രമണം നടത്തുകയാണ് ഇസ്രായേൽ എന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ദാറാൽ ബലാഹിലും കാനൂനി ഉള്ള സൈനിക നീക്കം അവസാനിപ്പിച്ചുവെന്ന് ഇസ്രായേൽ സൈന്യത്തിന്റെ 98 ആം ഡിവിഷൻ അറിയിച്ചു . അതിനിടെ ഗാസയിൽ ഉടനീളവും അധിനിവിഷിഷ്ട്ട വെസ്റ്റ് ബാങ്ക് പ്രദേശങ്ങളിൽ ഇന്നലെയും ഇസ്രായേൽ സൈന്യം രൂക്ഷമായ ആക്രമണം അഴിച്ചു വിട്ടു . ഗാസയിലെ എമിറാത്തി ആശുപത്രിയിലേക്ക് മരുന്നും മെഡിക്കൽ ഉപകരണങ്ങളും ഇന്ധനവും കൊണ്ട് പോകുന്ന വാഹനവ്യൂഹത്തിനു നേരെ

 

മിസൈൽ ആക്രമണം നടന്നതായി മനുഷ്യാവകാശ സംഘടനയായ അമേരിക്കൻ നിയർ ഈസ്റ്റ് റെഫ്യൂജി എയ്ഡ്സ് പറഞ്ഞു . മധ്യ ഗാസയിലെ മാഗസി അഭയാർത്ഥി ക്യാമ്പിൽ ഉൾപ്പെട്ട വീടിന് നേരെ ഇസ്രായേൽ സേന നടത്തിയ ബോംബാക്രമണത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജബലിയയിൽ ഷെല്ലാക്രമണത്തിൽ നാലു പലസ്തീനികൾ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച നിസ്കാരത്തിനായി അൽ അഖ്സ പള്ളിയിൽ എത്തിയവരെ ഇസ്രായേൽ സൈന്യവും ജൂതരും ചേർന്ന് തടഞ്ഞെന്നും റിപ്പോർട്ടുകൾ ഉണ്ട്.വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യത്തിന്റെ ബോംബ് ആക്രമണത്തിൽ കമാണ്ടറും കൊല്ലപ്പെട്ടു .വെള്ളിയാഴ്ച ജെനിൻ എന്ന ഫ്ലാഷ്‌പോയിൻ്റിൽ ഇസ്‌ലാമിക പ്രസ്ഥാനമായ ഹമാസിൻ്റെ പ്രാദേശിക കമാൻഡറെ ഇസ്രായേൽ സൈന്യം വധിച്ചതായി സൈന്യം അറിയിചിരുന്നു.

 

ബോർഡർ പോലീസ് സേന വസീം ഹസീമിനെ വധിച്ചതായി സൈന്യം അറിയിച്ചു. ഇയാൾ ജെനിനിലെ ഹമാസിൻ്റെ തലവനാണെന്നും ഫലസ്തീൻ പ്രദേശത്ത് വെടിവയ്പ്പിലും ബോംബാക്രമണത്തിലും പങ്കാളിയാണെന്നും സൈന്യം അവകാശപ്പെടുന്നു.തങ്ങൾ സഞ്ചരിച്ചിരുന്ന കാറിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച മറ്റ് രണ്ട് ഹമാസ് തോക്കുധാരികളും ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. വാഹനത്തിൽ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും വൻതോതിൽ പണവും കണ്ടെടുത്തു. ഹമാസിൽ നിന്ന് ഉടൻ തിരിച്ചടി ഉണ്ടായിട്ടില്ല.സൈനിക ഹെലികോപ്പ്റ്ററുകളുടെയും ഡ്രോണുകളുടയും പിന്തുണയോടെയാണ് ആക്രമണം . അതിനിടെ ചെങ്കടലിലെ ഗ്രീക്ക് എണ്ണക്കപ്പലിൽ യെമനിലെ ഹൂതികൾ സ്‌ഫോടക വസ്തുക്കൾ വയ്ക്കുന്ന വീഡിയോ യെമനിലെ സംഘടനാ പുറത്തു വിട്ടു .

ഏകദേശം 10 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി പോയ കപ്പൽ കഴിഞ്ഞ മാസം 21 നു ആണ് ആക്രമിക്കപ്പെട്ടത് . വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം നടത്തുന്ന UN രക്ഷാസമിതിയിൽ ചൈന വിമർശിച്ചു . ഗാസയിൽ സംഭവിച്ച ദുരന്തം വെസ്റ്റ് ബാങ്കിലും ആവർത്തിക്കാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി .ഇത് വരെ ഗാസയിൽ ഇസ്രായേൽ ആക്രമണങ്ങളിൽ 40000 അധികം പലസ്തീനികൾ കൊല്ലപ്പെട്ടു. 2002 നു ശേഷം വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം നടത്തിയ ഏറ്റവും വലിയ റൈഡ് ആയിരുന്നു രണ്ടു ദിവസമായി നടന്നത് .അതേസമയം, അമേരിക്കയുടെ സമ്മർദത്തിനിടയിലും വെടിനിർത്തൽ കരാർ ചർച്ച അട്ടിമറിക്കാൻ തന്നെയാണ് പ്രധാനമന്ത്രി​ നെതന്യാഹുവിന്‍റെ നീക്കം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (29 minutes ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (39 minutes ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (1 hour ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (1 hour ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (1 hour ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (1 hour ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (1 hour ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (1 hour ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (1 hour ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (2 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (2 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (2 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (2 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (2 hours ago)

Malayali Vartha Recommends