Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

യെമനിലെ ഹൂതി വിമതര്‍ ചെങ്കടലില്‍ 2 കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തി

02 SEPTEMBER 2024 08:50 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

യെമനിലെ ഹൂതി വിമതര്‍ ചെങ്കടലില്‍ 2 കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി സംശയിക്കുന്നതായി അധികൃതര്‍ അറിയിച്ചു. ഗാസ മുനമ്പിലെ ഇസ്രായേല്‍ഹമാസ് യുദ്ധത്തെ തുടര്‍ന്ന് ചെങ്കടലിലൂടെ കടന്നുപോകുന്ന 1 ട്രില്യണ്‍ ഡോളര്‍ ചരക്കുകള്‍ ഇറാനിയന്‍ പിന്തുണയുള്ള ഹൂതി വിമതര്‍ തടസ്സപ്പെടുത്തിയിട്ടുണ്ട് .. ബാള്‍ട്ടിക് കടലിലെ റഷ്യയിലെ ഉസ്ത്‌ലുഗ തുറമുഖത്ത് നിന്ന് വരികയായിരുന്നു ആക്രമിക്കപ്പെട്ട ബ്ലൂ ലഗൂണ്‍

ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് തെക്കന്‍ ലബനാനിലെ നഗരങ്ങളില്‍ വ്യോമാക്രമണം നടത്തി ഇസ്രായേല്‍ സൈന്യം. ഹിസ്ബുല്ലയുടെ റോക്കറ്റ് ലോഞ്ചറിന് നേരെയാണ് ഇസ്രായേല്‍ വ്യോമസേന ബോംബ് ആക്രമണം നടത്തിയത്. ഇത് കൂടാതെ, ഫര്‍ചൗബയിലും ഷെബയിലും പീരങ്കി ആക്രമണം നടത്തിയതായും ഇസ്രായേല്‍ വ്യക്തമാക്കിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഞായറാഴ്ച തെക്കന്‍ ലബനനിലെ അയ്ത അല്‍ഷാബില്‍ ഹിസ്ബുല്ലയുടെ റോക്കറ്റ് ലോഞ്ചറിന് നേരെയും ബൈത് ലിഫ്, തയ്ബ്, ഒഡെയ്‌സ എന്നിവിടങ്ങളിലെ കെട്ടിടങ്ങള്‍ക്ക് നേരെയും ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു.

തിങ്കളാഴ്ച രാവിലെ റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ച് ഹിസ്ബുള്ള ഇസ്രായേല്‍ താവളങ്ങള്‍ക്ക് നേരെയും രണ്ട് ആക്രമണങ്ങള്‍ നടത്തിയിരുന്നു . ഞായറാഴ്ച ഇറാന്‍ പിന്തുണയുള്ള തീവ്രവാദി സംഘം നടത്തിയ 10 മാരക ആക്രമണങ്ങള്‍ക്ക് ശേഷമാണ് ഹിസ്ബുല്ലയും ഇസ്രയേലിനെ ആക്രമിച്ചത് . ഗാസ മുനമ്പിലെ ഫലസ്തീനികളെ പിന്തുണച്ചാണ് ആക്രമണമെന്ന് ഹിസ്ബുള്ള പറഞ്ഞു.

ക്രിസ്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടിയായ ലെബനീസ് ഫോഴ്‌സിന്റെ തലവന്‍, ജനങ്ങളോട് ആലോചിക്കാതെ രാജ്യത്തെ ഇസ്രായേലുമായുള്ള യുദ്ധത്തിലേക്ക് ഹിസ്ബുള്ള വലിച്ചിഴച്ചതായി ഞായറാഴ്ച ആരോപിച്ചു. ഷിയാ മുസ്ലീം ഗ്രൂപ്പിനെ ആക്രമിക്കുന്ന ഒരു പ്രസംഗത്തില്‍, പാര്‍ലമെന്റിലെ പ്രധാന ക്രിസ്ത്യന്‍ സംഘത്തിന്റെ തലവനായ സമീര്‍ ഗിഗേയ, ലെബനന്‍ ജനതയുടെ സമാധാന ജീവിതത്തിനു തടസ്സമായി യുദ്ധത്തിലേക്ക് നിര്‍ബന്ധപൂര്‍വ്വം വലിച്ചിഴക്കുകയാണ് ഹിസ്ബുള്ള ചെയ്യുന്നതെന്ന് കുറ്റപ്പെടുത്തി. ഈ യുദ്ധം ലെബനനെയോ ഗാസയെയോ ഒരുതരത്തിലും സഹായിക്കില്ലെന്നു ക്രിസ്ത്യന്‍ സംഘത്തിന്റെ തലവനായ സമീര്‍ ഗിഗേയ വ്യക്തമാക്കി

ഒക്ടോബറില്‍ ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിച്ചതുമുതല്‍, ലെബനീസ് സേനയും മറ്റ് പാര്‍ട്ടികളും എതിര്‍ക്കുന്ന ഫലസ്തീന്‍ സഖ്യകക്ഷിയെ പിന്തുണച്ച് ഹിസ്ബുള്ള ഇസ്രായേലുമായി ദിവസേന അതിര്‍ത്തി കടന്നുള്ള വെടിവയ്പില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

ഒരു മാസം മുമ്പ് ബെയ്‌റൂത്തില്‍ വെച്ച് കമാന്‍ഡറിനെ കൊലപ്പെടുത്തിയതിനുള്ള തിരിച്ചടിയാണ് ഇസ്രായേലിന് ഹിസ്ബുല്ല നല്‍കിയത്. പകരം വീട്ടാന്‍ ലബനാനിലെ ജനവാസ കേന്ദ്രങ്ങളെ ആക്രമിച്ചാല്‍ ഇനിയുള്ള തിരിച്ചടിയും ആ രീതിയിലാകുമെന്ന് ഹിസ്ബുല്ല മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം ഗാസയില്‍ ബന്ദികളാക്കിയവരെ തിരിച്ചയക്കാത്തതില്‍ പ്രതിഷേധിച്ച് ഇസ്രായേലില്‍ പൊതു പണിമുടക്കിനുള്ള ആഹ്വാനത്തെത്തുടര്‍ന്ന് തിങ്കളാഴ്ച രാജ്യത്തെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടെ അവശ്യ സേവന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചില്ല . ബന്ദി പ്രശ്‌നം ആഴത്തിലുള്ള രാഷ്ട്രീയ ഭിന്നതകള്‍ക്കും കാരണമായിട്ടുണ്ട് . ഇസ്രായേലിലെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ ഹിസ്റ്റാഡ്രട്ട് പണിമുടക്കിന് ആഹ്വാനം ചെയ്തതോടെ ബാങ്കിംഗ്, ആരോഗ്യ പരിപാലനം, വിമാനത്താവളം എന്നിവയുള്‍പ്പെടെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന മേഖലകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു

ഗാസയില്‍ ആറ് ബന്ദികളെ മരിച്ച നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ലക്ഷക്കണക്കിന് ഇസ്രായേലികള്‍ ഞായറാഴ്ച വൈകുന്നേരം തെരുവിലിറങ്ങി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ പ്രകടനം നടത്തി . 11 മാസത്തോളം നീണ്ടുനിന്ന യുദ്ധം അവസാനിപ്പിക്കാന്‍ ഹമാസുമായുള്ള കരാറില്‍ ഏര്‍പ്പെട്ടിരുന്നു എങ്കില്‍ തങ്ങളുടെ ബന്ധുക്കളെ ജീവനോടെ കിട്ടുമായിരുന്നു എന്ന് കൊല്ലപ്പെട്ട ബന്ദികളുടെ കുടുംബങ്ങളും പൊതുജനങ്ങളും കുറ്റപ്പെടുത്തി. ഗസ്സയില്‍ ബന്ദികളാക്കിയ ബാക്കിയുള്ള 100 പേരെ തിരികെ കൊണ്ടുവരാന്‍ നെതന്യാഹു ഒരു കരാറില്‍ ഏര്‍പ്പെടണമെന്ന് അവര്‍ ആവശ്യപ്പെടുന്നു,

എന്നാല്‍ ഒക്‌ടോബര്‍ 7ന് ഇസ്രയേലിനെ ആക്രമിച്ചു യുദ്ധത്തിന് തുടക്കമിട്ട ഹമാസിനെതിരെ നിരന്തരമായ സൈനിക സമ്മര്‍ദ്ദം നിലനിര്‍ത്താനുള്ള നെതന്യാഹുവിന്റെ തന്ത്രത്തെ പിന്തുണയ്ക്കുന്നവരും ഇസ്രായേലില്‍ ഉണ്ട് . ഇസ്രായേല്‍ ഹമാസിന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങി ബന്ദി മോചനത്തിന് ശ്രമിക്കുന്നത് ആത്യന്തികമായി തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതാകുമെന്നും ഒരുകൂട്ടര്‍ വാദിക്കുന്നു
ബന്ദികള്‍ക്കുള്ള സ്വാതന്ത്ര്യത്തേക്കാള്‍ തീവ്രവാദ ഗ്രൂപ്പിന്റെ നാശത്തിന് അവര്‍ മുന്‍ഗണന നല്‍കുന്നു.

ഗാസയിലെ തന്ത്രപ്രധാനമായ രണ്ട് ഇടനാഴികളില്‍ ഇസ്രയേലിന്റെ ശാശ്വത നിയന്ത്രണം ഉള്‍പ്പെടെയുള്ള പുതിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ചര്‍ച്ചകള്‍ നീട്ടിക്കൊണ്ടുപോകുകയാണെന്ന് ആരോപിച്ച് ഹമാസ് ബന്ദികളുടെ മരണത്തിന് ഇസ്രായേലും അമേരിക്കയും ആണ് കരണക്കാരെന്നു കുറ്റപ്പെടുത്തി. യുദ്ധം അവസാനിപ്പിക്കുന്നതിനും ഇസ്രായേല്‍ സേനയെ പൂര്‍ണമായി പിന്‍വലിക്കുന്നതിനും ഉന്നത സൈനികരടക്കം നിരവധി ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നതിനും പകരമായി ബന്ദികളെ മോചിപ്പിക്കാമെന്നാണ് ഹമാസ് വാഗ്ദാനം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (3 minutes ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (13 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (17 minutes ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (38 minutes ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (43 minutes ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (49 minutes ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (52 minutes ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (1 hour ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (1 hour ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (1 hour ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (1 hour ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (1 hour ago)

ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...  (2 hours ago)

കാലവര്‍ഷം പിന്‍വാങ്ങിയില്ലേ!  (3 hours ago)

ഫിഫ ലോക ഫുട്ബോൾ റാങ്കിങ്ങിൽ സമാനതകളില്ലാത്ത ചരിത്രനേട്ടവുമായി കുതിച്ച് സ്പെയിൻ  (4 hours ago)

Malayali Vartha Recommends