2024 QS ഛിന്നഗ്രഹം ഇന്ന് ഭൂമിക്ക് സമീപത്തിലൂടെ കടന്നുപോകുമെന്ന് നാസ. ഭൂമിക്ക് നേരെ പാഞ്ഞടുക്കുന്ന ഛിന്നഗ്രഹം ഭയപ്പെടുത്തുന്നതായി തോന്നുമെങ്കിലും ആശങ്കപ്പെടേണ്ട സഹചര്യമില്ല
2024 QS ഛിന്നഗ്രഹം ഇന്ന് ഭൂമിക്ക് സമീപത്തിലൂടെ കടന്നുപോകുമെന്ന് നാസ. ഭൂമിക്ക് നേരെ പാഞ്ഞടുക്കുന്ന ഛിന്നഗ്രഹം ഭയപ്പെടുത്തുന്നതായി തോന്നുമെങ്കിലും ആശങ്കപ്പെടേണ്ട സഹചര്യമില്ല. ഭൂമിയുമായി സുരക്ഷിത അകലം പാലിച്ചുകൊണ്ടായിരിക്കും ഇത് ഭൂമിക്ക് സമീപത്തിലൂടെ കടന്നുപോവുകയെന്നും നാസ അറിയിച്ചു.
അതേസമയം ചിന്നഗ്രഹങ്ങളെ കുറിച്ച് പഠിക്കാൻ ശാസ്ത്രജ്ഞർക്ക് ഇതൊരു മികച്ച അവസരമായിരിക്കും. ഏകദേശം 85 അടി വ്യാസമുള്ള ഭീമാകാരമായ ഈ ഛിന്നഗ്രഹം അപകടകരമായതാണെങ്കിലും ഭൂമിക്ക് പ്രശ്‌നമുണ്ടാക്കിയേക്കില്ല. രണ്ട് വിമാനങ്ങളുടെ വലിപ്പമുള്ള 2024 QS ചന്ദ്രനേക്കാൾ 2,150,000 കിലോമീറ്റർ അകലത്തിലൂടെയായിരിക്കും കടന്നുപോവുക.
അതേസമയം, നാശത്തിന്റെ ദൈവം’ എന്ന് വിളിപ്പേരുള്ള അപ്പോഫിസ് ഛിന്നഗ്രഹത്തെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞർ. അപ്പോഫിസ് ഭൂമിയിൽ പതിക്കാനുള്ള സാധ്യത ശാസ്ത്രജ്ഞർ നേരത്തെ തള്ളിക്കളഞ്ഞിരുന്നെങ്കിലും ഈ അപകടാവസ്ഥയ്ക്കുള്ള സാധ്യത പൂർണമായും തള്ളിക്കളയാനാവില്ലെന്ന ഞെട്ടിപ്പിക്കുന്ന കണ്ടെത്തലാണ് നടത്തിയിരിക്കുന്നത്. ഛിന്നഗ്രഹത്തിന്റെ കൂട്ടിയിടിക്ക് സാധ്യതയുള്ള ഒരു അവസ്ഥ കണ്ടെത്തിയിരിക്കുകയാണ്
കനേഡിയൻ ജ്യോതിശാസ്ജ്ഞ്രനായ പോൾ വിഗെട്ട്. 2029ൽ ഭൂമിയ്ക്ക് 18,300 മൈലിനടുത്ത് ഛിന്നഗ്രഹം എത്തുമെന്നാണ് കണ്ടെത്തൽ.
അപ്പോഫിസ് ഭൂമിയെ ഇടിക്കാനുള്ള സാധ്യത 2.7 ശതമാനം മാത്രമാണെന്നായിരുന്നു ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. എന്നാൽ, ഛിന്നഗ്രഹത്തിന്റെ പാതയിൽ ഇതുമായി കൂട്ടിയിടിക്കുന്ന ചെറിയ വസ്തുപോലും അതിന്റെ യാത്രയെ വ്യതിചലിപ്പിച്ചേക്കാം എന്നാണ് പഠനം പറയുന്നത്. മറ്റൊരു ഛിന്നഗ്രഹം അപ്പോഫിസുമായി കൂട്ടിയിടിക്കാനും അത് നിലവിൽ സഞ്ചരിക്കുന്ന പാതയിൽ മാറ്റമുണ്ടാക്കാനുമുള്ള സാധ്യതയാണ് പോൾ വിഗെട്ട് പരിശോധിച്ചത്.
https://www.facebook.com/Malayalivartha