ഇടവേളയ്ക്കു ശേഷം വീണ്ടും മിസൈൽ വിക്ഷേപണം... ഉത്തര കൊറിയ ജപ്പാൻ കടലിലേക്ക് ഒന്നിലധികം ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ അയച്ചു...ലോകം മുഴുവൻ ഭയത്തിൽ...
ഇടവേളയ്ക്കു ശേഷം വീണ്ടും മിസൈൽ വിക്ഷേപണവുമായി കിം ജോങ് ഉന്നിന്റെ ഉത്തര കൊറിയ. ഉത്തര കൊറിയ ജപ്പാൻ കടലിലേക്ക് ഒന്നിലധികം ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ ആണ് വിക്ഷേപിച്ചിരിക്കുന്നത് . കഴിഞ്ഞ ദിവസമാണ് ഉത്തരകൊറിയ രാജ്യത്തിന്റെ 76ാം സ്ഥാപക വാർഷിക ദിനം ആചരിച്ചത്. ഇതിന് പിന്നാലെയാണ് നീക്കം. അമേരിക്കയുടേയും ജപ്പാന്റേയും ഉന്നത ഉദ്യോഗസ്ഥരുമായി ഇത് സംബന്ധിച്ച് വിവരങ്ങൾ പങ്കുവച്ചുവെന്നും, കൂടുതൽ വിക്ഷേപണങ്ങൾ നടന്നേക്കാമെന്ന സൂചന ലഭിച്ചതിനാൽ മേഖലയിൽ നിരീക്ഷണം ശക്തമാക്കിയതായി സിയോളിന്റെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു.
ജപ്പാൻ പ്രതിരോധ മന്ത്രാലയവും ഈ മിസൈൽ വിക്ഷേപണം നടന്നുവെന്നത് സ്ഥിരീകരിച്ചിട്ടുണ്ട്. തീരസംരക്ഷണ സേനയ്‌ക്കും ജപ്പാൻ ജാഗ്രതാ നിർദേശം നൽകി. ഇതിനുമുൻപു ജൂലൈ ഒന്നിനാണ് ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചത്. മേഖലയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ, യുദ്ധസജ്ജമാകാനായി കൂടുതൽ ‘സൂയിസൈഡ് ഡ്രോണുകൾ’ വികസിപ്പിക്കാനും കിം ജോങ് ഉൻ ആഹ്വാനം ചെയ്തിരുന്നു. ജൂലൈ ഒന്നിന് ശേഷം ഇതാദ്യമായാണ് ഉത്തര കൊറിയ ബാലിസ്റ്റിക് മിസെൽ പരീക്ഷണം നടത്തുന്നത്. രാജ്യത്ത് ആണവായുധങ്ങളുടെ എണ്ണം വലിയ തോതിൽ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ആണവായുധങ്ങൾ നിർമ്മിക്കുന്നതിനുള്ള നിയമം നടപ്പിലാക്കുകയാണെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ പ്രഖ്യാപിച്ചിരുന്നു.
ഉത്തരകൊറിയയുടെ സ്ഥാപക വാർഷിക ദിനത്തിലാണ് കിം ജോങ് ഉന്നിന്റെ പ്രഖ്യാപനം.മേഖലയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ, യുദ്ധസജ്ജമാകാനായി കൂടുതൽ ‘സൂയിസൈഡ് ഡ്രോണുകൾ’ വികസിപ്പിക്കാനും കിം ജോങ് ഉൻ ആഹ്വാനം ചെയ്തിരുന്നു. ഓഗസ്റ്റ് 24ന് വിവിധ ഡ്രോണുകളുടെ പ്രകടനം കിം നേരിട്ട് വീക്ഷിക്കാനെത്തിയെന്നു കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (കെസിഎൻഎ) അറിയിച്ചു.
കരയിലും കടലിലും വായുവിലും ശത്രുലക്ഷ്യങ്ങളെ ആക്രമിക്കാൻ കഴിവുള്ള ഡ്രോണുകളാണിത്. ഉത്തര കൊറിയയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്ന ഈ പ്രകോപനങ്ങൾ വലിയ യുദ്ധത്തിലേക്കുള്ള വഴിത്തിരിവ് ആകുമെന്നുള്ളത് ഉറപ്പ്
https://www.facebook.com/Malayalivartha