Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇസ്രായേലിനെതിരായ സൈനിക പ്രവർത്തനങ്ങളുടെ അഞ്ചാംഘട്ടത്തിലേക്ക് തങ്ങൾ കടന്നിരിക്കുകയാണെന്ന് ഹൂതികൾ.... മിസൈൽ ലഭിച്ചത് എവിടെനിന്ന്?

17 SEPTEMBER 2024 04:44 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

ഇസ്രായേലിനെതിരായ സൈനിക പ്രവർത്തനങ്ങളുടെ അഞ്ചാംഘട്ടത്തിലേക്ക് തങ്ങൾ കടന്നിരിക്കുകയാണെന്ന് ഹൂതികൾ പ്രഖ്യാപിച്ചിരിക്കുന്നു. ഒക്ടോബർ ഏഴിന് ശേഷം ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടങ്ങിയതിന് പിന്നാലെ ഹൂതികൾ ചെങ്കടലിൽ ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകൾ ആക്രമിക്കുന്നുണ്ട്.

മിസൈൽ സാങ്കേതിക വിദ്യയിൽ കാര്യമായ പുരോഗതിയാണ് ഹൂതികൾ കൈവരിച്ചതെന്ന് പുതിയu ആക്രമണം അടിവരയിടുന്നു. ഹൂതികളുടെ ആക്രമണം തടയാൻ അമേരിക്കയുടെയും ബ്രിട്ടന്റെയുമെല്ലാം യുദ്ധക്കപ്പലുകൾ ചെങ്കടലിലുണ്ട്. ഈ കപ്പലുകളെയും അയേൺ ഡോം അടക്കമുള്ള ഇസ്രായേലിന്റെ സ്വയംപ്രതിരോധ സംവിധാനങ്ങളെയും മറികടന്നാണ് മിസൈൽ ഇസ്രായേലിലേക്ക് പ്രവേശിച്ചത്.

 

 

ഭൂമിശാസ്ത്രപരമായ പ്രശ്നങ്ങളും അമേരിക്കയുടെ ബ്രിട്ടന്റെയും പ്രതിരോധ നടപടികളും ഹൂതികളെ പിന്തിരിപ്പിക്കില്ലെന്ന് ആക്രമണശേഷം ഹൂതി നേതാവ് യഹ്‍യ സാരീ വ്യക്തമാക്കുകയുണ്ടായി. തുടർന്നും വലിയ ആക്രമണങ്ങൾക്കാണ് ഇവർ പദ്ധതിയിടുന്നത്. അടിച്ചമർത്തപ്പെട്ട ഫലസ്തീൻ ജനതക്കുള്ള പിന്തുണ തുടരുമെന്നും ഹൂതികൾ ആവർത്തിക്കുന്നു.

കഴിഞ്ഞ ജൂലൈയിൽ ഹൂതികൾ തെൽ അവീവ് ലക്ഷ്യമാക്കി ഡ്രോണുകൾ തൊടുത്തുവിട്ടിരുന്നു. ആക്രണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

മിസൈൽ ലഭിച്ചത് എവിടെനിന്ന്?
ഇറാന്റെ പിന്തുണയോടെയാണ് യെമനിലെ സായുധ വിഭാഗമായ ഹൂതികളുടെ പ്രവർത്തനം. നൂതന ഡ്രോണുകൾ, ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകൾ, കപ്പൽ വിരുദ്ധ ആയുധങ്ങൾ എന്നിവയെല്ലാം ഹൂതികളുടെ കൈവശമുണ്ടെന്നാണ് വിവരം.

ഏകദേശം 2000 കിലോമീറ്റർ ദൂരപരിധിയുള്ള ഭൂതല ഉപരിതല ബാലിസ്റ്റിക് മിസൈലായ തൂഫാൻ അടക്കമുള്ളവ തങ്ങളുടെ കൈവശമുണ്ടെന്ന് ഹൂതി വക്താവ് നേരത്തേ പറഞ്ഞിരുന്നു. തങ്കീൽ, അഖീൽ, ഖുദ്സ് 4 എന്നീ മിസൈലുകളും ഇവരുടെ ആയുധശേഖരത്തിലുണ്ട്. 900 കിലോമീറ്റർ റേഞ്ചും 20 കിലോഗ്രാം ഭാരവും വഹിക്കാവുന്ന ഷഹീദ് ഡ്രോണുകളും സയാദ് ഡ്രോണുമെല്ലാം ശത്രുക്കൾക്ക് ഭീഷണി ഉയർത്തുന്നവയാണ്. മെഡിറ്റേറിയൻ കടൽ വരെ എത്താൻ കഴിയുന്ന ആയുധങ്ങൾ ഹൂതികളുടെ കൈവശമുണ്ടെന്നാണ് മുതിർന്ന അമേരിക്കൻ സൈനിക ഉദ്യോഗസ്ഥൻ വെളിപ്പെടുത്തുന്നത്.

 

ഹൂതികൾക്ക് ബാലിസ്റ്റിക് മിസൈലടക്കമുള്ളവ ഇറാനിൽനിന്നാണ് വരുന്നതെന്ന് അമേരിക്ക ആരോപിക്കുന്നു. ബുർഖാൻ, ഖുദ്സ് 1 തുടങ്ങിയ മിസൈലുകളിലെല്ലാം ഇറാൻ മുദ്രകൾ ഇവർ കണ്ടെത്തിയിട്ടുണ്ട്. ഇറാന്റെ ആയുധങ്ങളോ പരിശീലനമോ ബുദ്ധിശക്തിയോ ഇല്ലാതെ ഹൂതികൾക്ക് ഈ നിലയിൽ പ്രവർത്തിക്കാൻ സാധിക്കില്ലെന്ന് കാംബ്രിഡ്ജ് സർവകലാശാലയിലെ മിഡിൽ ഈസ്റ്റ് വിദഗ്ധൻ ഡോ. എലിസബത്ത് കെൻഡൽ പറയുന്നു. കരയിലൂടെയാണ് ഹൂതികൾക്കുള്ള ആയുധങ്ങൾ കടത്തുന്നത്. വിവിധ യുദ്ധങ്ങൾക്കിടയിലും നിരവധി ആയുധങ്ങൾ ഇവർ സംഭരിച്ചിട്ടുണ്ട്. യെമൻ സർക്കാറിന്റെ ആയുധശേഖരണത്തിൽനിന്നും നിരവധി ആയുധങ്ങൾ ഹൂതികൾ കടത്തിയിരുന്നു.

അതേസമയം, തങ്ങൾ ഹൂതികൾക്ക് ഹൈപ്പർസോണിക് മിസൈലുകൾ നൽകിയിട്ടില്ലെന്ന് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞു. ഇറാനിൽനിന്ന് യെമനിലേക്ക് എത്താൻ ഒരാൾക്ക് ഒരാഴ്ച സമയം വേണം. ഈ മിസൈൽ അവിടെ എങ്ങനെ എത്തും. യെമനിന് നൽകാനായി ഞങ്ങളുടെ കൈവശം അത്തരത്തിലുള്ള മിസൈൽ ഇല്ലെന്നും പ്രസിഡന്റ് പറഞ്ഞു. റഷ്യയാണ് പുതിയ മിസൈൽ നൽകിയതെന്ന ആരോപണവും ഉയരുന്നുണ്ട്. തെൽ അവീവിന് നേരെയുള്ള ആക്രമണത്തിന് ഹൂതികൾ കനത്ത വില നൽകേണ്ടി വരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. അതേസമയം, ഹൂതി ആക്രമണത്തെ പിന്തുണച്ചുകൊണ്ട് ഹമാസും ഹിസ്ബുല്ലയും രംഗത്തുവന്നു. ഗസ്സ മുനമ്പിലെ നമ്മുടെ ജനങ്ങൾക്ക് നേരെയുള്ള ക്രൂരതകൾ അവസാനിപ്പിച്ചില്ലെങ്കിൽ ഇസ്രായേലിന് സുരക്ഷിതത്വം അനുഭവിക്കാൻ സാധിക്കില്ലെന്ന് ഹമാസ് പറഞ്ഞു.

 

ഹൂതികളുടേത് സുപ്രധാനവും ഫലപ്രദവുമായ ആക്രമണമാണെന്ന് ലെബനാനിലെ സായുധ വിഭാഗമായ ഹിസ്ബുല്ല വ്യക്തമാക്കി. ഇസ്രായേലിന്റെ ബലഹീനതയും ദുർബലതയുമാണ് ഇത് തുറന്നുകാട്ടിയതെന്നും അവർ കൂട്ടിച്ചേർത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (2 minutes ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (11 minutes ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (17 minutes ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (20 minutes ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (26 minutes ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (34 minutes ago)

ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...  (1 hour ago)

കാലവര്‍ഷം പിന്‍വാങ്ങിയില്ലേ!  (2 hours ago)

ഫിഫ ലോക ഫുട്ബോൾ റാങ്കിങ്ങിൽ സമാനതകളില്ലാത്ത ചരിത്രനേട്ടവുമായി കുതിച്ച് സ്പെയിൻ  (4 hours ago)

PINARAYI VIJAYAN ഇന്നലെ വരെ കൈയടിച്ചവരൊന്നും ഇന്ന് കൂടെയില്ല.  (4 hours ago)

ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ... .  (4 hours ago)

ഇടുക്കി ജില്ലയിലെ കർഷകർ നേരിടുന്ന രൂക്ഷമായ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 16-ന് ജില്ലയിൽ ഹർത്താൽ  (4 hours ago)

  ഡൽഹിയിൽ മുഖ്യ തിര‍ഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധ സമരത്തിനൊരുങ്ങവേ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചെന്നൈയിലേയ്ക്ക്...  (4 hours ago)

ഡൽഹിയിൽ കാലുകുത്താനായി അനുവദിക്കാതെ.... 'ജന്തർ മന്തർ 2.0' പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപക നേതാവ് അഭിജിത് ദിപ്കെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ  (4 hours ago)

ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...  (5 hours ago)

Malayali Vartha Recommends