Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം


പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...


കമ്മീഷൻ അടിക്കാൻ കൃത്രിമ പവർകട്ട്; KSEB ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിറപ്പിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ! 2014-ലെ ഇടപാടിൽ വില്ലനായത് ശിവശങ്കർ...


എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...


മുഖ്യമന്ത്രി വി ഡി സതീശൻ ഡാൻസ് കളിക്കുന്ന എ ഐ വീഡിയോ..വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തു.. പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി..

ഗാസയിലെ സ്‌കൂളുകൾക്ക് നേരെ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; അധിനിവേശ സേനയുടെ ബോംബിങ് : 22 മരണം

22 SEPTEMBER 2024 04:36 PM IST
മലയാളി വാര്‍ത്ത

More Stories...

കാലിഫോര്‍ണിയയിൽ 38-കാരിയായ ഇന്ത്യന്‍ വംശജ കൊല്ലപ്പെട്ടു..പ്രണയം നിരസിച്ചതിന് പക..പ്രതിയും സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു...നടുക്കത്തോടെ പ്രവാസികൾ..

ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു...

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില

പശ്ചിമേഷ്യയിൽ കാര്യങ്ങൾ വീണ്ടും കുഴഞ്ഞുമറിയുകയാണ്... ഇസ്രയേലിൽ നിന്നുള്ള പുതിയ റിപോർട്ടുകൾ പ്രകാരം, ലെബനൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹിസ്ബുള്ളയുമായി ഒരു തുറന്ന യുദ്ധത്തിന്, അതായത് ഒരു ഓൾ ഔട്ട് വാറിനുള്ള കോപ്പുകൂട്ടലിലാണ് ബെഞ്ചമിൻ നെതന്യാഹു. അതിന്റെ ഭാഗമായി നിലവിലെ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ പുറത്താക്കാനുള്ള നീക്കത്തിലാണ്. ഇതിനിടെ ഒക്‌ടോബർ ഏഴ് മുതൽ ഗാസ മുനമ്പിലും അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും ഇസ്രയേൽ ആക്രമണങ്ങളിൽ 11,000-ത്തിലധികം വിദ്യാർഥികൾ കൊല്ലപ്പെട്ടിരുന്നു. ഇവിടെ നിന്ന് 429 വിദ്യാർഥികളെ ഇസ്രയേൽ തട്ടിക്കൊണ്ടുപോയിട്ടുണ്ട്.

17,224 വിദ്യാർഥികൾക്ക് പരിക്കേൽക്കുകയും, വെസ്റ്റ് ബാങ്കിൽ 113 വിദ്യാർഥികൾ കൊല്ലപ്പെടുകയും 548 പേർക്ക് പരുക്കേൽക്കുകയും ചെയ്തുവെന്ന റിപ്പോർട്ടുകൾ പലസ്തീൻ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ കണക്കുകളിൽ വ്യക്തമായിരുന്നു. ഇപ്പോൾ വീണ്ടും ഗാസയിലെ സ്‌കൂളുകൾക്ക് നേരെ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രായേൽ.

ആക്രമണത്തിൽ 22 ഫലസ്തീനികൾ കൊല്ലപ്പെട്ടു. അഭയാർഥികൾ താമസിക്കുന്ന ഗസ്സ സിറ്റിയിലെ സൈത്തൂൻ സ്കൂളിന് നേരെയായിരുന്നു അധിനിവേശ സേനയുടെ ബോംബിങ്. 13 കുട്ടികളും ആറ് സ്ത്രീകളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. ഒമ്പത് കുട്ടികളടക്കം 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗസ്സയിൽ ഇതുവരെ 41,391 പേരാണ് ഇസ്രായേലിന്റെ ആസൂത്രിത വംശഹത്യയിൽ കൊല്ലപ്പെട്ടത്. 95,760 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദക്ഷിണ ലബനാന്‍റെ വിവിധ ഭാഗങ്ങളിലും ഇസ്രായേൽ ശക്തമായ വ്യോമാക്രമണം നടത്തി. ഇന്നലെ വൈകീട്ടും അർധരാത്രിയുമാണ് ആക്രമണം. ആളപായം സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. ബൈറൂത്തിൽ കഴിഞ്ഞ ദിവസം 37 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിനു പിന്നാലെയാണ് ഇസ്രായേലിന്‍റെ പുതിയ നീക്കം.

ഹിസ്ബുല്ലയുടെ ഭാഗത്തു നിന്നുള്ള തിരിച്ചടി മുന്നിൽ കണ്ടാണ് ദക്ഷിണ ലബനാനു നേർക്ക് ആക്രമണം കടുപ്പിച്ചതെന്ന് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാത്രി തെൽ അവീവിൽ നെതന്യാഹുവന്റെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാ സമിതി യോഗം സ്ഥിതിഗതികൾ വിലയിരുത്തി. വടക്കൻ അതിർത്തി മേഖലയിൽ ഹിസ്ബുല്ല സാന്നിധ്യം കുറക്കാൻ സൈനിക നടപടി അനിവാര്യമാണെന്ന് യോഗം വിലയിരുത്തിയതായാണ് റിപ്പോർട്ട്. രാജ്യത്തുടനീളം പരമാവധി ജാഗ്രത പുലർത്താനും സൈന്യം നിർദേശിച്ചിട്ടുണ്ട്. അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലെ സ്കൂളുകൾ ഉൾപ്പടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നും നാളെയും അടച്ചിടും. വടക്കൻ ഇസ്രായേലിന് നേരെ ശനിയാഴ്ച രാത്രി നിരവധി റോക്കറ്റുകളാണ് ഹിസ്ബുല്ല തൊടുത്തുവിട്ടത്. ഇസ്രായേലിന്റെ റാമത് ഡേവിഡ് വ്യോമതാവളത്തിൽ റോക്കറ്റ് പതിച്ചതായും ഹിസ്ബുല്ല അവകാശപ്പെട്ടു.

ബൈറൂത്തിനു നേരെ ഇസ്രായേൽ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിൽ തങ്ങളുടെ രണ്ട് ഉന്നത കമാൻഡർമാർ കൊല്ലപ്പെട്ട കാര്യം ഹിസ്ബുല്ല സ്ഥിരീകരിച്ചു. ഇബ്രാഹിം ആഖിൽ, അഹമ്മദ് മഹമൂദ് വഹാബി എന്നിവരാണ് കൊല്ലപ്പെട്ടത്. ഹിസ്ബുല്ലയുടെ റദ്‍വാൻ സേനയുടെ മുതിർന്ന കമാൻഡറാണ് വഹാബി. ഹിസ്ബുല്ലയുടെ ഏറ്റവും ഉയർന്ന സൈനിക വിഭാഗമായ ജിഹാദ് കൗൺസിൽ അംഗമാണ് ഇബ്രാഹീം ആഖിൽ. ലബനാൻ, ഇസ്രായേൽ സംഘർഷത്തിൽ അമേരിക്ക ആശങ്ക പ്രകടിപ്പിച്ചു. അതേ സമയം വ്യാപക യുദ്ധം ഒഴിവാക്കാൻ നയതന്ത്ര നീക്കങ്ങൾക്കുള്ള സാധ്യത വളരെ വലുതാണെന്നും യു.എസ് സ്റ്റേറ്റ് വകുപ്പ് പ്രതികരിച്ചു.


നിലവിലെ ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ പുറത്താക്കി, ഗീദോൻ സാറെന്ന വലതുപക്ഷക്കാരനായ നേതാവിനെ പകരക്കാരനാക്കാൻ നെതന്യാഹു തയാറാകുന്നു എന്നതാണ് ഏറ്റവും പുതിയ റിപോർട്ടുകൾ. ലെബനനുമായി ഒരു തുറന്ന യുദ്ധത്തെ എതിർത്തിരുന്നയാളായിരുന്നു ഗാലന്റ്. ഒപ്പം ഫിലഡെൽഫി ഇടനാഴി എന്ന ഈജിപ്ത്- ഗാസ അതിർത്തിയിൽനിന്ന് പിന്മാറി, വെടിനിർത്തൽ കരാറുണ്ടാക്കണമെന്നും ഗാലന്റ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഏകദേശം 18 വർഷമായി ഇസ്രയേലിന്റെ അധികാരക്കസേരയിൽ ഇരിപ്പുറപ്പിച്ചിരിക്കുന്ന നെതന്യാഹുവിന്റെ അധികാരമോഹങ്ങൾക്ക് എതിരായിരുന്നു യോവ് ഗാലാന്റിന്റെ ഓരോ അഭിപ്രായപ്രകടനങ്ങളും... അതുകൊണ്ടുതന്നെ ഗാലന്റിനെ മാറ്റാനുള്ള ആലോചന വളരെ നേരത്തെ തുടങ്ങിയതാണ്. നിരവധി അഴിമതി ആരോപണങ്ങൾ നേരിടുന്ന നെതന്യാഹുവിനെ സംബന്ധിച്ചിടത്തോളം അധികാരത്തിൽ തുടരുക വളരെ പ്രധാനമാണ്. ഗാസയിലെ ആക്രമണങ്ങൾ അവസാനിച്ചാൽ, നെതന്യാഹുവിന് രാജി വയ്‌ക്കേണ്ടി വരുമെന്നത് ഏകദേശം ഉറപ്പാണ്. അതുകൊണ്ടാണ് വെടിനിർത്തൽ കരാറിനുള്ള എല്ലാവിധ നീക്കങ്ങളെയും നെതന്യാഹു തടഞ്ഞിരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി മലയാളികളെ കെട്ടിയിട്ട്,10 കോടി തൂക്കി.. പ്രവാസികൾക്ക് ഇരട്ടി ശമ്പളം ഉടൻ ഈ മാറ്റണങ്ങൾ..!  (9 minutes ago)

റേസിംഗ് മത്സരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ അജിത്തിന് വിജയ്‌യുടെ സ്‌നേഹസമ്മാനം  (16 minutes ago)

പിണറായിയുടെ പ്രസംഗം എല്ലാരും ഉറങ്ങി... ഇ പിയും ,റഹീം കൂർക്കം വലിച്ചുറങ്ങി..ചിത്രങ്ങൾ പുറത്ത്  (22 minutes ago)

108 ആംബുലന്‍സ് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു  (30 minutes ago)

പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതില്‍ വീണ്ടും നിയമോപദേശം തേടാന്‍ ക്രൈംബ്രാഞ്ച്  (45 minutes ago)

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ എനിക്കെതിരെയും വിമര്‍ശനമുണ്ടായെന്ന് എം വി ഗോവിന്ദന്‍  (51 minutes ago)

സെക്രട്ടറിയറ്റിന് മുന്നില്‍ നിരാഹാര സമരവുമായി സംവിധായകന്‍  (1 hour ago)

ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 11481 പേർ അറസ്റ്റിലായി  (1 hour ago)

മെഡിക്കൽ സ്ക്രീനിംഗ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തീയതി നീട്ടാൻ അടിയന്തര നടപടി സ്വീകരിക്കണം; ഹജ്ജ് തീർത്ഥാടനത്തിന് തിരഞ്ഞെടുക്കപ്പെട്ട ഹാജിമാർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തീയതി ന  (1 hour ago)

പത്തു ദിവസം ... അതിൻ്റെയുള്ളിൽ അവൻ്റെ മരണത്തിന് പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും; ആരം എന്ന ചിത്രത്തിൻ്റെ ട്രയിലർ പുറത്ത്!!!  (1 hour ago)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ  (1 hour ago)

ഓട്ടിസം ബാധിച്ച കുട്ടികളുമായി ആശുപത്രിയിലെത്തുന്ന രക്ഷിതാക്കള്‍ക്കുവേണ്ടി മാര്‍ഗനിര്‍ദ്ദേശം  (1 hour ago)

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്  (1 hour ago)

പവർ കട്ട് ഇനി ഇല്ല ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിച്ച് പിണറായി..! കോടികൾ ഇറക്കി മുഖ്യമന്ത്രി..വമ്പൻ സർപ്രൈസ്  (2 hours ago)

കർണ്ണാടകത്തിൽ നിന്നുമുള്ള പാലിൻ്റെ ലഭ്യതയിൽ വലിയ കുറവ്; പാൽ ലഭ്യത കൂട്ടാൻ ഇടപെടണമെന്ന് കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറിനോട് അഭ്യർത്ഥിച്ച് സംസ്ഥാന ക്ഷീര വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

Malayali Vartha Recommends